Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സ്വപ്‌ന ഭവന പദ്ധതിയുടെ പേരില്‍ നിര്‍ധനരെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടി, ഇസ്ലാമിക് കോംപ്ലക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ക്കെതിരെ പരാതി

യാസീന്‍ കോയ തങ്ങള്‍ വഞ്ചിച്ചുവെന്ന പരാതിയുമായി അനേകം പേര്‍ കഴിഞ്ഞ ദിവസം കണ്ണവം സ്‌റ്റേഷനില്‍ പരാതി നല്‍കി. പദ്ധതിയില്‍ ഏഴായിരത്തോളം പേര്‍ വഞ്ചിതരായെന്നാണ് സൂചന...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 12:15 pm IST
inKannur

കൂത്തുപറമ്പ്: കണ്ണവം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലത്വിഫിയ ഇസ്ലാമിക് കോംപ്ലക്‌സിന്റെ സ്വപ്‌ന ഭവന പദ്ധതിയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. സ്വപ്‌ന ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് നൂറുകണക്കിന് ആളുകളില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയത്. കണ്ണവം ഇസ്ലാമിക് കോംപ്ലക്‌സിന്റെ മാനേജിങ് ഡയരക്ടര്‍ യാസിന്‍ കോയ തങ്ങള്‍ കോടികള്‍ തട്ടിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.  

യാസീന്‍ കോയ തങ്ങള്‍ വഞ്ചിച്ചുവെന്ന പരാതിയുമായി അനേകം പേര്‍ കഴിഞ്ഞ ദിവസം കണ്ണവം സ്‌റ്റേഷനില്‍ പരാതി നല്‍കി. പദ്ധതിയില്‍ ഏഴായിരത്തോളം പേര്‍ വഞ്ചിതരായെന്നാണ് സൂചന. തങ്ങളുടെ അധീനതയിലുള്ള ട്രസ്റ്റിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സ്വപ്‌ന ഭവന പദ്ധതിയുടെ പേരും പറഞ്ഞ് നിര്‍ധനരായ ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചത്. ഭവന വായ്‌പയ്‌ക്കുള്ള അപേക്ഷ സ്വീകരിക്കാന്‍ ഓരോരുത്തരും 4444 രൂപ നല്‍കിയിരുന്നു. വ്യാപകമായ പരാതി ഉയര്‍ന്നതിനാല്‍ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും കുടകില്‍ നിന്നുമാണ് പണം പിരിച്ചത്. ഓരോ മാസവും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 63 പേര്‍ക്ക് മുന്‍ഗണന ക്രമത്തില്‍ വീട് വെച്ച് നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അധികൃതരുമായി ബന്ധപ്പെടാന്‍ രണ്ട് ഫോണ്‍ നമ്പറുകളും നല്‍കിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വീട് ലഭിക്കാതായതോടെ അംഗങ്ങള്‍ കണ്ണവത്തെത്തിയെങ്കിലും യാസിന്‍ കോയ തങ്ങളെ കാണാന്‍ സാധിച്ചില്ല. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ആളുകള്‍ കണ്ണവം സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സ്ഥാപനം പൂട്ടി തങ്ങള്‍ മുങ്ങിയത്. നേരത്തെയും യാസിന്‍ കോയ തങ്ങള്‍ക്കെതിരെ ഇത്തരത്തിലുള്ള സാമ്പത്തിക ആരോപണങ്ങളുയര്‍ന്നിരുന്നു.  

കണ്ണവത്ത് എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിസാമുദ്ധീന്‍, സലാഹുദ്ധീന്‍ എന്നിവര്‍ യാസിന്‍ കോയ തങ്ങളുടെ മക്കളാണ്. തങ്ങള്‍ക്ക് വര്‍ഷങ്ങളായി മുസ്ലിം തീവ്രവാദ സംഘടനകളുമായിട്ടുള്ള ബന്ധമാണ് മക്കളെ പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയിലെത്തിച്ചതെന്ന് പറയപ്പെടുന്നു. ഇവരും ഇപ്പോള്‍ സ്ഥലത്തില്ലെന്നാണ് പ്രദേശവസികള്‍ പറയുന്നത്. കണ്ണവം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് കോംപ്ലക്‌സ് എന്ന സംഘടനയ്‌ക്ക് നാല് ജില്ലകളില്‍ നിന്നും കുടകില്‍ നിന്നും ഇത്രയും ആളുകളെ ഈ പദ്ധതിയില്‍ ചേര്‍ക്കാന്‍ സാധിച്ചത് തങ്ങളുടെ പോപ്പുലര്‍ ഫ്രണ്ട് എന്ന മത തീവ്രവാദ സംഘടനയുമായുളള ബന്ധത്തിലൂടെയാണെന്നാണ് സൂചന. സംഘടനാ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഇത്തരം തട്ടിപ്പ് നടത്തിയതെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

യാസീന്‍ കോയ തങ്ങള്‍ 30 വര്‍ഷത്തിലധികമായി സ്വന്തം വീട് കേന്ദ്രീകരിച്ചുകൊണ്ട് സിദ്ധന്‍ എന്ന രൂപത്തില്‍ ചികിത്സ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ജില്ലയില്‍ നിന്നും പല ഭാഗത്തുനിന്നും ആളുകള്‍ ഇയാളുടെ ചികിത്സതേടി വരാറുണ്ട്. ചികിത്സയുടെ മറവില്‍ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. മുസ്ലിം മത തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും അതുവഴി അത്തരം സംഘടനകളുമായി ഇയാള്‍ക്ക് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന ആരോപണവും ശക്തമായിട്ടുണ്ട്.  

തങ്ങളുടെ മക്കള്‍ മൂന്നുപേരും പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണെന്നത് ഇയാളുടെ പണംതട്ടിപ്പിന് പിന്നില്‍ ഇത്തരം സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നടക്കുമെന്നറിയുന്നു. ഭവന വായ്‌പയ്‌ക്കുള്ള അപേക്ഷ സ്വീകരിക്കാനായി പണം നല്‍കിയ നാട്ടുകാര്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും നിയമപരമായി നേരിടാനുമുളള ഒരുക്കത്തിലാണ്. എത്രയും പെട്ടെന്ന് യാസിന്‍ കോയ തങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വഞ്ചിതരായവര്‍ ആവശ്യപ്പെട്ടു.

Tags: complaintislamic complex
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.