മൂലമറ്റം: ലൗ ജിഹാദില്‍പ്പെടുത്തി മതം മാറ്റാന്‍ ശ്രമം. സംഭവത്തില്‍ മൂവാറ്റുപുഴ പി.ഒ ജങ്ഷനില്‍ ട്രാവല്‍ എജന്‍സി നടത്തുന്ന പ്രായിപ്ര സ്വദേശി അലി(54) യ്ക്കെതിരെ പോലീസ് കേസെടുത്തു. തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂലമറ്റം സ്വദേശിനിയായ 24കാരിയെയാണ് പീഡിപ്പിച്ച ശേഷം മതം മാറ്റാനുള്ള ശ്രമം നടത്തിയത്.യുവതിയുടെ കുടുബവും പള്ളി അധികൃതരും പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് ശ്രമം പാഴായത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ഇഴയുകയാണ്.
കാഞ്ഞാര്‍ സ്റ്റേഷനില്‍ ലഭിച്ച പരാതി മൂവാറ്റുപുഴ സിഐക്ക് കൈമാറിയിരുന്നു. 18നാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തത്. എന്നാല്‍ അന്വേഷണം നടക്കുകയാണെന്നാണ് മൂവാറ്റുപുഴ സിഐ ജന്മഭൂമിയോട് പറഞ്ഞത്. സംഭവം പോലീസ് രഹസ്യമായി സൂക്ഷിച്ചുവെന്ന ആക്ഷേപവുമുണ്ട്. സാമ്പത്തിക ഭദ്രതയുള്ള പ്രതിക്കെതിരെ നടപടി സ്വീകരിക്കുവാന്‍ മുവാറ്റുപുഴ പോലീസ് തയാറായില്ലെന്നാണ് ആക്ഷേപം . പെണ്‍കുട്ടി സ്ഥാപനത്തില്‍ എത്താതിരിന്നപ്പോള്‍ സ്ഥാപന ഉടമയും കൂട്ടാളികളും പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. എന്ത് വന്നാലും പെണ്‍കുട്ടിയെ കൊണ്ടു പോകും എന്ന നിലപാടായിരുന്നു ഇവര്‍. ട്രാവല്‍ ഏജന്‍സി ഉടമക്ക് ഭാര്യയും കുട്ടികളും ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: