Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ധവിനെതിരെ പവാര്‍: ഭിന്നത കടുത്തു

മഹാരാഷ്‌ട്രയിലെ മഹാവികാസ് അഘാടി സഖ്യത്തിലെ കക്ഷികള്‍ക്കിടയിലുള്ള ഭിന്നത കടുത്തു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, എല്‍ഗാര്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിലപാടിനെ വിമര്‍ശിച്ച് എന്‍സിപിയും കോണ്‍ഗ്രസും രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 12:30 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയിലെ മഹാവികാസ് അഘാടി സഖ്യത്തിലെ കക്ഷികള്‍ക്കിടയിലുള്ള ഭിന്നത കടുത്തു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, എല്‍ഗാര്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിലപാടിനെ വിമര്‍ശിച്ച് എന്‍സിപിയും കോണ്‍ഗ്രസും രംഗത്തെത്തി.

എന്‍പിആര്‍, പൗരത്വ നിയമ ഭേദഗതി എന്നിവയെക്കുറിച്ച് മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും വ്യക്തിപരമെന്നാണ് എന്‍സിപി നേതാവ് ശരദ് പവാറിന്റെ പ്രതികരണം. എന്‍പിആറിനെ എതിര്‍ക്കില്ലെന്നും അതിനുവേണ്ട സൗകര്യങ്ങളെല്ലാം ചെയ്തു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സിഎഎയോട് കടുത്ത വിയോജിപ്പും പവാര്‍ രേഖപ്പെടുത്തി. എന്‍പിആര്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നും സിഎഎ പ്രബല്യത്തില്‍ കൊണ്ടുവന്നാല്‍ പോലും അതില്‍ ഭയപ്പെടേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ഉദ്ധവ് പറഞ്ഞിരുന്നു. ഇതിനെതിരെ മഹാരാഷ്‌ട്ര കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തൊറാത് രംഗത്തെത്തി.  

ഭീം കൊറേഗാവുമായി ബന്ധപ്പെട്ട എല്‍ഗാര്‍ പരിഷദ് കേസ് അന്വേഷണം എന്‍ഐഎയ്‌ക്ക് വിട്ടുകൊണ്ടുള്ള താക്കറെയുടെ നീക്കത്തെയും എന്‍സിപി എതിര്‍ത്തു. എല്‍ഗാര്‍ വിഷത്തില്‍ പോലീസ് സേനയെ ദുരുപയോഗം ചെയ്തുവെന്ന കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തണമെന്ന പവാറിന്റെ അഭിപ്രായത്തില്‍ ഉദ്ധവ് മൗനം പാലിക്കുകയാണ്. ഈ വിഷയത്തില്‍ എതിര്‍പ്പ് രൂക്ഷമായതോടെ വിശദീകരണവുമായി ഉദ്ധവ് രംഗത്തെത്തി. ഭീം കൊറേഗാവ്, എല്‍ഗാര്‍ പരിഷദ് കേസുകള്‍ രണ്ടാണ്. ഭീം കൊറേഗാവ് കേസ് കേന്ദ്രത്തിന് കൈമാറില്ല. എല്‍ഗാര്‍ പരിഷത്ത് കേസ് എന്‍ഐഎക്ക് കൈമാറുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും ഉദ്ധവ് പറഞ്ഞു. ഭീം കൊറേഗാവ് കേസ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കും. ദളിതരുമായി ബന്ധപ്പെട്ട വിഷയമാണിത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, 2017 ഡിസംബറില്‍ നടന്ന എല്‍ഗാര്‍ പരിഷദ് പരിപാടിയുടെ കാര്യം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അന്ന് നിരോധിത സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഒന്‍പത് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. പരിപാടിയുടെ ഭാഗമായി നടന്ന പ്രസംഗം രാജ്യവിരുദ്ധമായിരുന്നെന്നും അതാണ് ഭീം കൊറേഗാവ് കലാപത്തിന് വഴിതെളിച്ചതെന്നും പൂനെ പോലീസ് ആരോപിക്കുന്നു. ഇതില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ രണ്ടംഗ പാനല്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്ധവ് വ്യക്തമാക്കി.

എന്നാല്‍, എല്‍ഗാറിലും ഭീം കൊറേഗാവിലും പോലീസിനെ ദുരുപയോഗം ചെയ്തതാണ് അന്വേഷിക്കേണ്ടതെന്നാണ് പവാറിന്റെ പക്ഷം. എല്‍ഗാര്‍ കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തണമെന്ന പവാറിന്റെ ആവശ്യം ഉദ്ധവ് അംഗീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും എന്‍സിപി വക്താവ് നവാബ് മാലികും പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസും കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

Kerala

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

News

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.