Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മോക്ഷദായകം ശിവരാത്രി

നാളെ ശിവരാത്രി. ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രിയെന്ന് പഴമൊഴി. വ്രതാനുഷ്ഠാനത്തോടെയുള്ള ഉപവാസവും ശിവപൂജയും പഞ്ചാക്ഷരീമന്ത്രജപവുമാണ് ശിവരാത്രിയുടെ മാഹാത്മ്യമേറ്റുന്നത്.

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Feb 20, 2020, 04:10 am IST
inSamskriti

‘ഭവന്തി ഭസ്മസാദ്വൃക്ഷാ

ഭവദഗ്‌ദ്ധാ യഥാവനേ

തഥാതാവന്തി ദഗ്‌ദ്ധാനി

പാപാനി ശിവനാമതഃ’

(കാട്ടുതീയാല്‍ മരം കത്തിചാരമാകുന്നത് പോലെ ശിവനാമത്താല്‍ പാപജാലമെല്ലാം ദഹിച്ചീടും) എന്ന് ശിവപുരാണം.  ഭാരതത്തില്‍ അങ്ങോളമിങ്ങോളം ശിവാരാധന നടക്കുന്നുണ്ടെങ്കിലും അത് ഏകീകൃതഭാവത്തിലാണെന്ന് വിവക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ ശൈവാരാധനപ്രകാരം ശിവരാത്രിക്ക് പ്രാധാന്യം കല്പിച്ചു കാണുന്നു. കുംഭമാസത്തില്‍ കൃഷ്ണപക്ഷ ത്തിലെ 13ാമത്തെ രാത്രിയും 14 ാമത്തെ ദിനവുമാണ് ശിവരാത്രിയായി ആചരിക്കുന്നത്. ആഘോഷങ്ങളുടെ നെറുകയിലാണ് ഹൈന്ദവര്‍ ശിവരാത്രിക്ക് സ്ഥാനം നല്‍കിയിരിക്കുന്നതെങ്കിലും ഉപവാസത്തിന്റെയും വ്രതാനുഷ്ഠാനങ്ങളുടേയും സമര്‍പ്പണം കൂടിയാണത്.  

‘ഒരു കൊല്ലക്കാലമെന്നും  

പൂജചെയ്താലെഴുംഫലം

നേടീടും ശിവരാത്രത്തി-

ലെന്നെ പ്പൂജിച്ചുവെങ്കിലോ’

ശിവന്‍ ബ്രഹ്മാവിനോട് ശിവരാത്രിമാഹാത്മ്യത്തെക്കുറിച്ച്പറയുന്നത്  ശിവപുരാണത്തില്‍ കാണാം. വ്രതാനുഷ്ഠാനത്തോടെയുള്ള ഉപവാസവും ശിവപൂജയും പഞ്ചാക്ഷരീമന്ത്രവുമാണ് ശിവരാത്രി മാഹാത്മ്യം. ശിവരാത്രിയില്‍ ഉറക്കമൊഴിച്ചുള്ള ശിവകീര്‍ത്തന ആലാപനവും ശിവക്ഷേത്രസന്നിധിയില്‍ കിട്ടുന്ന തീര്‍ത്ഥം മാത്രം സേവിച്ചുള്ള ഉപവാസവും ശിവസ്‌തോത്രവും നാമാവലിയും, ശിവസഹസ്രനാമവും ചൊല്ലി മഹേശ്വരനെ സ്തുതിക്കുന്നു. അങ്ങനെ കര്‍മ്മങ്ങളാകുന്ന കാടുകടക്കാന്‍ ജന്മജന്മാന്തരങ്ങള്‍ കാത്തിരിക്കുന്ന മനുഷ്യജന്മത്തിന് മോക്ഷ പ്രാപ്തി ലഭിക്കുവാന്‍ ഉതകുന്നതാണ് ശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയില്‍ കുളിച്ച് ശരീരശുദ്ധി വരുത്തിയതിന് ശേഷം ആത്മശുദ്ധിക്കാണ് ഈ വൃതാനുഷ്ഠാനങ്ങള്‍ കൈക്കൊള്ളുന്നത്. പഞ്ചേന്ദ്രിയങ്ങളെ മനോനിയന്ത്രണത്തില്‍ എത്തിക്കുകയെന്നത് ഉത്തമഭക്തിയുടെ ലക്ഷണമാണ്. ഗൃഹസ്ഥാശ്രമിക്ക് തന്റെ അന്തഃകരണത്തില്‍ അടിഞ്ഞുകൂടുന്ന ഭൗതികഭ്രമമായ മാലിന്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഭക്തിയും അതില്‍ അല്‍പ്പം യുക്തിയും അനിവാര്യമാണ്. നമ്മുടെ മനസ്സിനെ സങ്കല്‍പ്പ വികല്‍പ്പങ്ങളുടെ കേന്ദ്രമായിട്ടാണ് ഋഷീശ്വരന്മാര്‍ ദര്‍ശിക്കുന്നത്. ചിന്തകളുടെ മഹാപ്രവാഹത്തിന്റെ പ്രഭവകേന്ദ്രമാണ് മനസ്സെന്നും ആചാര്യമതം. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ കാലപ്രവാഹത്തില്‍ പകര്‍ന്നാടുന്ന മനസ്സിനെ നിയന്ത്രണവിധേയമാക്കുവാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരമപ്രധാന പങ്ക് വഹിക്കാനാകും. ഭൗതിക ജീവിതത്തില്‍ നിന്ന് വിമുക്തി നേടിയെങ്കിലേ മുക്തി ലഭിക്കൂ. തമോഗുണങ്ങളുടെ ആലസ്യത്തിലേക്ക്  നയിക്കുന്ന വിശപ്പും, ദാഹവും നാക്കിന്റെ രുചിയും ഉറക്കവും മനോനിയന്ത്രണത്തിന് അതീതമായ ഭോഗചിന്തകളും ഇന്ദ്രീയസുഖങ്ങളുമെല്ലാം  മനസ്സിനെ അന്ധകാരത്തില്‍ എത്തിക്കുന്നു. ഇത്  അതിജീവിക്കാന്‍ ഉപവാസ നിഷ്ഠയോടുള്ള വ്രതാനുഷ്ഠാനത്തിന് കഴിയുന്നു.  

വ്രതാനുഷ്ഠാനദിവസം അരിയാഹാരങ്ങള്‍ വര്‍ജ്ജിക്കുന്നത് നന്ന്. അത് തമോഗുണപ്രധാനമാണ്. ഗോതമ്പും, ഇളനീരും, പഴവര്‍ഗ്ഗങ്ങളും ഭക്ഷിക്കാം. ശിവലിംഗപ്രതിഷ്ഠയില്‍ പാല്‍, തേന്‍, നെയ്യ്, ഇളനീര്‍, തീര്‍ത്ഥം ഇത് അഭിഷേകം ചെയ്യുന്നത് ഉത്തമം. ഔഷധപ്രാധാന്യമുള്ള കൂവളമാലയാണ് പരമേശ്വരന് പ്രിയം. ശിവപഞ്ചാക്ഷരീമന്ത്രത്തോടൊപ്പം കാലകാലനായ പരമേശ്വരസന്നിധിയില്‍ ശിവരാത്രി ദിവസവും പിറ്റേപുലര്‍ച്ചയും ബലിതര്‍പ്പണം നടത്തുന്നത് പിതൃദോഷപാപപരിഹാരത്തിന് ഉത്തമമത്രേ. ചുടലഭസ്മധാരിയായ ശിവഭഗവാനെ സ്തുതിക്കുന്ന ശിവരാത്രിയില്‍ ശുദ്ധമായ ചാണകം (നാടന്‍ പശുവിന്റെ കിട്ടുമെങ്കില്‍ ഉത്തമം) ഉണക്കി കത്തിച്ച് ഭസ്മമാക്കി ശരീരമാസകലം പൂശുന്നത് നന്ന്. ഭസ്മത്തിന് തലവേദന,  നീര്‍ക്കെട്ട്, സന്ധിവേദന, ജലദോഷം തുടങ്ങിയവ ശമിപ്പിക്കാനാവും.  

ശിവരാത്രിയുടെ ഐതിഹ്യത്തെക്കുറിച്ച,് മൂര്‍ത്തിത്രയങ്ങളുടെ മത്സരവും ശിവസന്നിധിയില്‍ നിന്നു വന്ന കൈതപ്പൂവിന്റെ ദര്‍ശനവും കാളകൂടവിഷം കഴിച്ചതുമായകഥകള്‍ പുരാണങ്ങളിലും വായ്‌മൊഴിയായും നമുക്ക് പ്രചോദനം നല്‍കുന്നു.  ശിവനാമതോണികൊണ്ട് സംസാരബന്ധി കടക്കുന്നവര്‍ക്ക് സര്‍വപാപവിമുക്തരായി മോക്ഷപ്രാപ്തിനേടുന്നുവെന്ന് ഋഷിപ്രോപ്തം.

9496107399

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.