കല്‍പ്പറ്റ: ധൂര്‍ത്തില്‍ മുങ്ങി വയനാട്ടില്സംസ്ഥാന പഞ്ചായത്ത് ദിനാചരണം. ഇന്നലെയും ഇന്നുമായി നടക്കുന്ന പരിപാടിയിലെത്തിയത് പ്രതീക്ഷിച്ചതിലുമിരട്ടി ആളുകള്‍. വയനാടായതിനാല് കുടുംബ സമേതമാണ് വാഹനവുമായി മിക്കവരും വന്നത്.
പ്രളയാനന്തര ധനസഹായത്തിന് ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുമ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ കോടികള്‍ ധൂര്‍ത്തടിച്ച് പഞ്ചായത്ത് ദിനാഘോഷം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
എട്ടു മന്ത്രിമാരാണ് ഇതിനായി വയനാട്ടിലെത്തിയത്.പ്രളയം സര്‍വതും നശിപ്പിച്ച നാട്ടില്‍, ഇപ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പോലും കിട്ടാത്ത ആയിരക്കണക്കിന് കുടുംബങ്ങളാണുള്ളത്. യോഗം നടക്കുന്ന വൈത്തിരിയില്‍ മാത്രം 325 പേര്‍ക്ക് 10,000 രൂപ പോലും ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും വലിയ ദുരന്തമുണ്ടായ പുത്തുമലയില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ ഇപ്പോഴും കഴിയുന്നത് വാടകവീടുകളിലാണ്.
ഈ കുടുംബങ്ങള്‍ വാടക നല്കാന് പോലും കഷ്ടപ്പെടുന്നു. ഇവരുടെ പുനരധിവാസത്തിനായി ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. സര്‍ക്കാരിന്റെ കണക്കെടുപ്പില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നല്കിയതാവട്ടെ നാമമാത്രമായ തുക മാത്രം. ഇതും പൂര്‍ണമായി വിതരണം ചെയ്യാന്‍ ഇതുവരെ സര്‍ക്കാരിന് സാധിച്ചിട്ടില്ല. സാമ്പത്തികമായി പാടെ തകര്‍ന്ന നാട്ടില്‍ ജനങ്ങള്‍ ജീവിക്കാന്‍ പാടുപെടുപെടുമ്പോഴാണ് കോടികള്‍ പൊടിച്ച് രണ്ട് ദിവസം പഞ്ചായത്ത് ദിനാഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: