തിരുവനന്തപുരം: കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദി മുഖ്യപത്രാധിപരുമായ എം.എസ്. മണിയുടെ വിയോഗത്തോടെ സാമൂഹ്യ പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സത്യസന്ധതയും ആത്മാര്‍ത്ഥതയും കൈമുതലായുള്ള പത്രപ്രവര്‍ത്തകരുടെ തലമുറയില്പ്പെട്ടയാളാണദ്ദേഹം. വിവാദങ്ങള്‍ക്ക് പുറകേ മാത്രം പോകുകയായിരുന്നില്ല അദ്ദേഹത്തിന്റെ ശൈലി. പുതുതലമുറ പത്രപ്രവര്‍ത്തകര്‍ക്ക് ഏറെ പഠിക്കാനും അനുകരിക്കാനും ഉതകുന്നതാണ് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തക ജീവിതമെന്നും അനുസ്മരണ സന്ദേശത്തില്‍ സുരേന്ദ്രന് പറഞ്ഞു.
സുഖലോലുപതയിലുള്ള പത്രപ്രവര്‍ത്തനമായിരുന്നില്ല അദ്ദേഹത്തിന്റേത്. ക്ലേശങ്ങള്‍ നിറഞ്ഞ കാലഘട്ടത്തിലൊരിടത്തും തന്റെ പ്രതിബദ്ധതയ്ക്കും സത്യസന്ധതയ്ക്കും കോട്ടം വരുന്നതൊന്നും അദ്ദേഹത്തില്‍ നിന്നുണ്ടായതുമില്ല. പത്രപ്രവര്‍ത്തന രംഗത്താകെ മാറ്റം വന്നിരിക്കുന്ന ഇക്കാലത്ത് എം.എസ്. മണി ആ മേഖലയിലുള്ള ഓരോരുത്തര്‍ക്കും പാഠപുസ്തകമാകണം, സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: