കൊച്ചി: നടന് ഷെയ്ന് നിഗമുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമവായ ചര്‍ച്ചകള്‍ക്ക് തയാറെന്ന് സൂചിപ്പിച്ച് നിര്‍മാതാക്കളുടെ സംഘടന. താരത്തിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സന്നദ്ധത അറിയിച്ചു.
കൂടുതല്‍ പ്രതിഫലം നല്‍കാതെ തന്നെ വെയില് എന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ തനിക്ക് സമ്മതമാണെന്ന് അറിയിച്ച് ഷെയ്ന് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ്ജിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചത്. കുര്‍ബാനി സിനിമ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ കൂടി ഷെയ്ന് നിഗം വ്യക്തത വരുത്തണം. എന്നാല്‍ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കുമന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനമെടുത്തു.
ഉല്ലാസം സിനിമയുടെ ഡബ്ബിങ് നടത്താതിരിക്കുകയും വെയില്, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേര്‍പ്പെടുത്തിയത്. സിനിമക്കാരുമായുണ്ടാക്കിയ കരാര്‍ ലംഘിച്ച് ഷെയ്ന് മുടി മുറിച്ചിരുന്നു. മുടി വെട്ടിയതിന് നിര്‍മാതാവ് വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയ്ന് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് എഎംഎംഎയും പ്രശ്നത്തിലിടപെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: