Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഹിമഗിരി മുകളില്‍ വിസ്മയമായ് മഞ്ഞില്‍ വിരിയുന്ന ശിവരൂപം

സ്വയംഭൂവായി ഹിമലിംഗം പ്രത്യക്ഷപ്പെടുന്ന അമര്‍നാഥ് ഗുഹാക്ഷേത്രം ജമു കാശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. ഇതിനെയാണ് ഹിമലിംഗം എന്നു പറയുന്നത്.

ശിവാ കൈലാസ് by ശിവാ കൈലാസ്
Feb 18, 2020, 01:02 pm IST
in Travel
അമർനാഥ്

അമർനാഥ്

ഹിമശൈലങ്ങളില്‍ മുഴങ്ങുന്നത് പരമേശ്വര മന്ത്രങ്ങള്‍. തീര്‍ത്ഥാടന പുണ്യത്തിനായി സര്‍വം ത്യജിച്ചെത്തുന്ന ഭക്തര്‍. കൊടും തണുപ്പും ദുര്‍ഘട പാതയും.. ഒന്നുമൊന്നും തടസമല്ല വിശ്വാസികള്‍ക്ക്. ഭഗവാന്‍ ശ്രീ പരമേശ്വരന്‍ പത്‌നി ശ്രീപാര്‍വതീ ദേവിക്ക് അമര മന്ത്രം ചൊല്ലിക്കൊടുത്ത അമര്‍നാഥ് ഇന്ന് ലക്ഷോപലക്ഷം ഭക്തരുടെ അഭയസ്ഥാനമാണ്.    

സ്വയംഭൂവായി ഹിമലിംഗം പ്രത്യക്ഷപ്പെടുന്ന  അമര്‍നാഥ് ഗുഹാക്ഷേത്രം ജമു കാശ്മീരിലെ അനന്തനാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. ഇതിനെയാണ് ഹിമലിംഗം എന്നു പറയുന്നത്. പ്രകൃതി നിര്‍മ്മിതമായ ഗുഹയ്‌ക്കുള്ളില്‍ മഞ്ഞുകണങ്ങള്‍ ഇറ്റു വീണ് ഉറഞ്ഞ് ശിവലിംഗ രൂപമാകുന്ന അത്ഭുതമാണ് ഇവിടെ കാണപ്പെടുന്നത്. സമുദ്രനിരപ്പില്‍നിന്ന് 13500 അടി ഉയരത്തിലാണ് അമര്‍നാഥ്. 150 അടി ഉയരവും 90 അടി വീതിയുമുണ്ട് അമര്‍നാഥ് ഗുഹയ്‌ക്ക്. ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞെടുത്ത അമൃതുകൊണ്ട് ശിവന്‍ ദേവന്മാര്‍ക്ക് അമരത്വം നല്‍കിയെന്നത് ഐതിഹ്യം. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപപ്പെടുന്ന ഹിമലിംഗം പൗര്‍ണമി നാളില്‍ പൂര്‍ണ രൂപത്തിലെത്തുകയാണ് പതിവ്. ഇത് 400 വര്‍ഷമായി തുടരുന്നുവെന്നതും ചരിത്രം.

എല്ലാവര്‍ഷവും ജൂണ്‍, ജൂലൈ മാസങ്ങളില്‍ പൂര്‍ണരൂപത്തില്‍ പ്രത്യക്ഷമാകുന്ന ഈ ഹിമലിംഗത്തിന് ആറടിയില്‍ കൂടുതല്‍ ഉയരമുണ്ടാകും. ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗര്‍ണമി മുതല്‍ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവന്‍ ഈ ഗുഹയില്‍ ലിംഗരൂപത്തില്‍ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണു വിശ്വാസം. ദര്‍ശന വേളയില്‍ ഗുഹയ്‌ക്കുളളില്‍ രണ്ട് പ്രാവുകള്‍ പ്രത്യക്ഷഷപ്പെടുന്നു. ഒന്ന് കറുപ്പും മറ്റൊന്ന് വെള്ള നിറത്തിലുള്ളതും. കറുത്ത പ്രാവ് ശിവനെന്നും വെളുത്തത് പാര്‍വതിയെന്നും വിശ്വാസം. ശിവലിംഗത്തിനു പുറമെ ഗുഹയ്‌ക്കകത്തു പാര്‍വതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷ്യമാവാറുണ്ട്. ശ്രാവണമാസത്തില്‍ മാത്രമാണ് ഇവ കാണാനാവുക. ഗുഹാമുഖം തെക്കോട്ടായതിനാല്‍ സൂര്യരശ്മി ക്ഷേത്രത്തിലെ ഹിമലിംഗത്തില്‍ സ്പര്‍ശിക്കില്ല. അമര്‍നാഥ് ഗുഹാക്ഷേത്രത്തിലെ ചെറിയ ഗുഹയില്‍ നിന്നെടുക്കുന്ന വിഭൂതി ഭക്തന്മാര്‍ക്കു നല്‍കാനുള്ള അവകാശം ബത്കൂത് എന്ന ഗ്രാമത്തിലെ ഗുജ്‌റകള്‍ എന്നറിയപ്പെടുന്ന മുസ്ലിം മതസ്ഥര്‍ക്കാണ്. ഇവര്‍ക്കു തന്നെയാണ് ക്ഷേത്ര നടവരവില്‍ പത്തു ശതമാനത്തിന്റെ അവകാശവും. അമര്‍നാഥിലേക്കുള്ള പാത തെളിച്ച് തീര്‍ത്ഥാടനം സുഗമമാക്കിയതിനാലാണു ഇവര്‍ക്ക് ഈ അവകാശങ്ങള്‍ നല്‍കപ്പെട്ടത്.

അമര്‍നാഥിനെ തഴുകിയെത്തുന്ന പുണ്യനദിയായ അമരഗംഗയില്‍ സ്‌നാനം നടത്തുകയെന്നത് ആചാരത്തിന്റെ ഭാഗമാണ്. ജന്മപുണ്യമാണ് അമര്‍നാഥ് ദര്‍ശനമെന്നത് തെറ്റാത്ത വിശ്വാസം. കൊടുമുടി മുകളിലെ ക്ഷേത്രത്തില്‍ എത്തപ്പെടുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പഹല്‍ഗാം വഴിയുള്ള പരമ്പരാഗത പാതയിലൂടെ യാത്ര ദുര്‍ഘടമാണ്. പകരം ഭൂരിഭാഗം യാത്രികരും ശ്രീനഗറില്‍ നിന്ന് 130 കി.മീറ്റര്‍ റോഡ് മാര്‍ഗം ബാല്‍താലില്‍ എത്തുന്നു. ഇവിടെ നിന്ന് ഹെലികോപ്റ്ററില്‍ പഞ്ചധരണിയില്‍. ഇവിടെ താല്‍ക്കാലിക ടെന്റുകളില്‍ രാത്രി വിശ്രമം. പിറ്റേന്ന് പുലര്‍ച്ചെ കുതിരപ്പുറത്തും പല്ലക്കുകളിലുമായി ഏഴ് കിലോമീറ്റര്‍ ഹിമാലയ മുകളിലേക്ക് യാത്ര. അപൂര്‍വമായി കാല്‍നടയത്ര നടത്തുന്നവരുമുണ്ട്. മലയടിവാരത്തെ വീതി കുറഞ്ഞ പാതയില്‍ മഞ്ഞുകട്ടകള്‍ക്ക് മുകളിലൂടെ കൊടുമുടി കയറ്റം പലര്‍ക്കും അസാധ്യം. തീര്‍ത്ഥാടകര്‍ കടന്നു പോകുന്ന വഴികളിലൊക്കെ കാവലിന് നിരനിരയായി സൈനീകര്‍. യാത്രികര്‍ക്ക് എന്ത് സഹായത്തിനും തയ്യാറാണവര്‍.

Tags: himalayaamarnathsnow
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

India

മഞ്ഞ് പുതച്ച മഹാദേവനെ ദർശിക്കാൻ അഞ്ച് ലക്ഷം സനാതനവിശ്വാസികൾ : അമർനാഥ് തീർത്ഥാടനത്തിന് സുരക്ഷ ഒരുക്കാൻ 670 കമ്പനി സായുധ പോലീസ് സേന

India

‘500 വര്‍ഷം ഭരിച്ച മുസ്ലിങ്ങള്‍ക്കോ 200 വര്‍ഷത്തെ മുസ്ലിങ്ങള്‍ക്കോ ഇന്ത്യയെ ക്രിസ്തുരാജ്യമോ മുസ്ലിംരാജ്യമോ ആക്കാന്‍ കഴിഞ്ഞില്ല’

India

കേദാര്‍ നാഥിലെ കാക്കകള്‍….ആത്മീയകേന്ദ്രങ്ങളിലൂടെയുള്ള യാത്രയെ അകംപൊരുള്‍ തേടുന്ന സഞ്ചാരമാക്കുന്ന പുസ്തകം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.