Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കര്‍ഷകന് പുനര്‍ നിര്‍വചനം

നിലവിലുള്ള നിര്‍വചനം പുതുക്കേണ്ടത് ആരെന്നോ എത്ര കാലത്തിനകം പുതുക്കണമെന്നോ അറിയില്ല. പുതിയ നിര്‍വചനം വരുന്നതോടെ കര്‍ഷകരും കാര്‍ഷിക മേഖലയും കര കയറുമെന്നാശിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 05:30 am IST
in Article

സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്കുതന്നെ ലഭിക്കുന്നു എന്നുറപ്പാക്കാന്‍ ‘കര്‍ഷകന്‍’ എന്ന പദത്തിന് പുനര്‍ നിര്‍വചനം വേണമെന്ന് ധന വകുപ്പിന്റെ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്ത.

നിലവിലുള്ള നിര്‍വചനം പുതുക്കേണ്ടത് ആരെന്നോ എത്ര കാലത്തിനകം പുതുക്കണമെന്നോ അറിയില്ല. പുതിയ നിര്‍വചനം വരുന്നതോടെ കര്‍ഷകരും കാര്‍ഷിക മേഖലയും കര കയറുമെന്നാശിക്കാം.

‘ധാന്യാദികള്‍ നട്ടുവളര്‍ത്തല്‍’ എന്നാണ് ‘കൃഷി’ എന്ന പദത്തിന് ശബ്ദതാരാവലിയില്‍ കാണുന്ന അര്‍ത്ഥം. കൃഷിക്ക് പില്‍ക്കാലത്ത് പുതിയ നിര്‍വചനങ്ങളും അര്‍ത്ഥങ്ങളും ഉണ്ടായി.

കൃഷി ഒരു തൊഴിലാണ്. തൊഴിലില്ലായ്‌മക്കും കേരളത്തില്‍ കൃഷി എന്നു പറയും. സര്‍ക്കാര്‍ അപേക്ഷകളിലും പ്രമാണങ്ങളിലും കാണാറുള്ള ‘തൊഴില്‍’ എന്ന കോളം തൊഴിലില്ലാത്ത പലരും പൂരിപ്പിക്കാറുള്ളത് ‘കൃഷി’ എന്നെഴുതിയാണ്. അങ്ങനെയാണ് കൃഷി കേരളത്തില്‍ തൊഴില്‍ രാഹിത്യത്തിന്റെ പര്യായമായത്. അതെന്തായാലും, ഈ ‘തൊഴില്‍രഹിത കൃഷിക്കാരുടെ’ സ്ഥിതി സാധാരണ കര്‍ഷകരുടേതിനെക്കാള്‍ ദയനീയം തന്നെ.

‘കൃഷി’ക്ക് കഴിഞ്ഞ ദശാബ്ദങ്ങളിലുണ്ടായ ‘വളര്‍ച്ച’ അഭിമാനകരമാണ്. ആടുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, താറാവു വളര്‍ത്തല്‍ തുടങ്ങിയ മേഖലകളിലേക്കെല്ലാം കൃഷി വ്യാപിച്ചു. ഇവയിപ്പോള്‍ ആടുകൃഷി, കോഴിക്കൃഷി, താറാവു കൃഷി എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഇതിനു മുന്‍പു തന്നെ മീന്‍ വളര്‍ത്തല്‍ ‘മത്സ്യക്കൃഷി’യായി കൃഷിപ്പട്ടികയില്‍ ഇടം നേടിയിരുന്നു. ക്ഷീര കൃഷിക്കാരില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്. ആനക്കൃഷി ചെയ്യുന്ന ന്യൂനപക്ഷവും കേരളത്തിലുണ്ട്. ഇറച്ചിക്കച്ചവടക്കാരെ ഇറച്ചിക്കൃഷിക്കാരായി പരിഗണിച്ച് കര്‍ഷകരില്‍ ഉള്‍പ്പെടുത്തണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു.

അഴിമതിക്കൃഷിക്ക് ഏതു കാലാവസ്ഥയിലും കേരളത്തില്‍ റെക്കോഡ് വിളവുണ്ടായിരുന്നു. സാഹിത്യക്കൃഷി ഓരോ കൊല്ലവും വന്‍ വിളവ് തരുന്നുണ്ടെങ്കിലും അതിലധികവും പുസ്തക പ്രസാധകരുടെ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്. ഒരു മുതല്‍ മുടക്കുമില്ലാതെ ആര്‍ക്കും എപ്പോഴും തുടങ്ങാവുന്നതാണ് സംസ്‌കാരക്കൃഷി. കഴിഞ്ഞ കൊല്ലമുണ്ടായ അതിശക്തമായ മുഞ്ഞബാധ നവോത്ഥാനക്കൃഷിയെ നാമാവശേഷമാക്കി. ഈ മേഖലയിലെ വന്‍കിടക്കാരെല്ലാം പുതിയ കൃഷി തേടിക്കൊണ്ടിരിക്കുകയാണത്രേ.

കര്‍ഷകന് പുനര്‍ നിര്‍വചനം തയ്യാറാക്കുന്നവര്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാല്‍ നന്ന്. നിര്‍വചനം സമ്പൂര്‍ണമായിരിക്കണം. അല്ലെങ്കില്‍ പുനര്‍വായനയും പുനരെഴുത്തും വേണ്ടി വരും.

പത്രങ്ങളില്‍ നിന്ന്:

”മറ്റു ~ാറ്റുകളുടേതില്‍നിന്നു വ്യത്യസ്തമായി  പകല്‍ സമയത്താണ് ആല്‍ഫയിലെ കോണ്‍ക്രീറ്റ് മാലിന്യനീക്കം നടത്തുന്നത്.” നീക്കുകയോ നീക്കം ചെയ്യുകയോ ചെയ്താല്‍ പോരാ, ‘നീക്കം നടത്തുക’ തന്നെ വേണം!

സിനിമകളിലും നാടകങ്ങളിലും മാത്രമല്ല, പത്രങ്ങളിലും ‘വില്ല’നുണ്ട്. ചില പത്ര ലേഖകര്‍ക്ക് നായകനെക്കാളേറെ ഇഷ്ടം വില്ലനെയാണ്. ഏതു റിപ്പോര്‍ട്ടിലും വില്ലന്‍ കടന്നുവരാം. വില്ലനൊപ്പം മിക്കപ്പോഴും ‘വെല്ലുവിളി’യുമുണ്ടാകും.

”നടന്നുപോകാന്‍ നഗരത്തില്‍ ഇടമില്ലാത്ത സ്ഥിതിയാണ്. ചില സ്ഥലങ്ങളില്‍ ഇളകിമാറിയ ടൈലുകളും കേബിള്‍ക്കുരുക്കും വില്ലനാകുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ മാലിന്യക്കൂമ്പാരമാണ് കാല്‍നടക്കാര്‍ക്ക് വെല്ലുവിളിയാകുന്നത്.”

”ഒരാഴ്ചയ്‌ക്കുള്ളില്‍ ഇവിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. ഇത്തവണയും വില്ലനായത് റോഡിലെ കുഴികള്‍ തന്നെ. നടപ്പാതയിലെ ഇളകിയ സ്‌ലാബുകളും കാല്‍നടക്കാര്‍ക്ക് വെല്ലുവിളിയായി തുടരുന്നു.”

”പലര്‍ക്കും നിത്യജീവിതത്തിലെ പ്രധാന വില്ലനാണ് മറവി. ഇതുയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനാവാതെ വിഷമിക്കുന്നവരില്‍ വയോജനങ്ങള്‍ മാത്രമല്ല, യുവാക്കളുമുണ്ട്.”

‘വില്ല’നെയും ‘വെല്ലുവിളിയെ’യും ഉപേക്ഷിക്കേണ്ടതില്ല. രണ്ടിലും ഇത്രയേറെ കമ്പം വേണ്ടെന്നു മാത്രം.

പിന്‍കുറിപ്പ്:

ഇക്കാലത്ത് എഴുത്ത് അത്ര എളുപ്പമല്ല- എം. മുകുന്ദന്‍ എങ്കിലും വായനക്കാര്‍ക്കുവേണ്ടി  വിഷമിച്ചെഴുതുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

Kerala

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.