Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ശത്രു’വിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യയും പാക്കിസ്ഥാനും

പല രീതിയിലുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇരുരാജ്യങ്ങള്‍ക്കും ദോഷകരമാകുന്ന ശത്രുവിനെ നേരിടാന്‍ ചര്‍ച്ചകള്‍ നടത്തി ഇന്ത്യയും പാക്കിസ്ഥാനും. അതിര്‍ത്തി പ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കിളികളാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഇപ്പോഴത്തെ പ്രശ്‌നം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 12:13 pm IST
inIndia

ന്യൂദല്‍ഹി: പല രീതിയിലുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇരുരാജ്യങ്ങള്‍ക്കും ദോഷകരമാകുന്ന ശത്രുവിനെ നേരിടാന്‍ ചര്‍ച്ചകള്‍ നടത്തി ഇന്ത്യയും പാക്കിസ്ഥാനും. അതിര്‍ത്തി പ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കിളികളാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഇപ്പോഴത്തെ പ്രശ്‌നം.

ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഇതുമായി ബന്ധപ്പെട്ട് അഞ്ച് ചര്‍ച്ചകളാണ് നടന്നത്. വരുന്ന വിളവെടുപ്പ് കാലം മുന്നില്‍ക്കണ്ട് സജീവ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ നാശമായിരിക്കും ഈ കിളികളെക്കൊണ്ട് ഇത്തവണയുണ്ടാകുകയെന്നാണ് കാര്‍ഷിക മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇവയെ ചെറുക്കാനുള്ള തയാറെടുപ്പിലാണ് ഇരുരാജ്യങ്ങളും. രാജസ്ഥാനിലെ മുനാബാവിലും പാക്കിസ്ഥാനിലെ ഖൊഖ്രോപര്‍ പ്രദേശത്തുമാണ് ചര്‍ച്ചകള്‍ നടത്തിയത്.  

അതിര്‍ത്തിയോട് ചേര്‍ന്ന രാജസ്ഥാന്‍-ഗുജറാത്ത് പ്രദേശങ്ങള്‍, പാക് കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവയുടെ ശല്യം കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയിലും പാക്കിസ്ഥാനിലും കൃഷി ചെയ്യുന്ന ശൈത്യകാല വിളകളെയാണ് ഇവ കൂടുതലായും ബാധിക്കുക. ഇറാന്റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങള്‍, തെക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് കിളികള്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ശല്യം രൂക്ഷമായതോടെ ദേശീയ അടിയന്തരാവസ്ഥയ്‌ക്ക് തുല്യമായ പ്രഖ്യാപനം പോലും പാക്കിസ്ഥാന്‍ നടത്തിയിരുന്നു.  

കൃത്യമായ പരിശോധനകളിലൂടെയും പരിപാലനത്തിലൂടെയും ശരിയായ നടപടിക്രമങ്ങളിലൂടെയും വിളനാശം നിയന്ത്രിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യയുടെ നീക്കത്തെ അഭിനന്ദിച്ച് ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയും (എഫ്എഒ) രംഗത്തെത്തി.

ഇതിന് മുമ്പ് 1950ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ വിളനശിപ്പിക്കുന്ന ജീവികളുടെ ശല്യം രൂക്ഷമായിരുന്നു. 1993ല്‍ ഇന്ത്യയിലെ 310,482 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഇവമൂലം നശിച്ചത്. ഒരു ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ഏകദേശം നാല് കോടി കിളികളെയാണ് കാണുന്നത്. 35,000 മനുഷ്യര്‍ അല്ലെങ്കില്‍ 20 ഒട്ടകങ്ങള്‍ അല്ലെങ്കില്‍ ആറ് ആനകള്‍ ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിന് സമമാണ് ഒരു ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ഈ ജീവികള്‍ നശിപ്പിക്കുന്ന വിളകള്‍.

Tags: india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.