വടശ്ശേരിക്കര: ഗുരുദേവ ധര്‍മ്മവും ദര്‍ശനവും രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധമെന്ന് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇരുപത്തിയഞ്ചാമത് മാടമണ്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയം പ്രഖ്യാപിച്ച് രാഷ്‌ട്രപതി, പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയത് ഗുരുദേവ ധര്‍മ്മങ്ങള്‍ നടപ്പാക്കാന്‍ പ്രതിബദ്ധതയുള്ളതുകൊണ്ടാണ.് ശിവഗിരിയിലെ ധര്‍മസംഘത്തിന്റെ അധ്യക്ഷന്‍ സ്വാമി വിശുദ്ധാനന്ദയെ പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചതും ഗുരുദേവന്റെ ദര്‍ശനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആദരവിന്റെ സൂചനകളാണെും കേന്ദ്രമന്ത്രി പറഞ്ഞു. കുമാരി സാന്ദ്ര സന്തോഷ് ഗുരുസ്മരണ നടത്തി. എസ്എന്‍എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ആന്റോ ആന്റണി എംപി എന്നിവര്‍ സംസാരിച്ചു.
















