Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

ഡോ. ജ്യോതിഷ് രാജ്byഡോ. ജ്യോതിഷ് രാജ്
Jul 12, 2026, 02:00 am IST
inArticle, Health

മഴക്കാലമായതോടെ ഇന്‍ഫ്‌ളുവന്‍സ ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്‍ഫ്‌ളുവന്‍സ വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണിത്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ മൂലമാണ് പനി ഉണ്ടാകുന്നത്. പനിക്കു പുറമെ തലവേദന, തൊണ്ടവേദന, ശരീരവേദന, ഛര്‍ദ്ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗബാധിതരായ വ്യക്തികളില്‍നിന്ന് ശ്വസനം, തുമ്മല്‍, ചുമ എന്നിവയിലൂടെ മറ്റുള്ളവരിലേക്ക് രോഗം വേഗം പകരുകയും ചെയ്യും. മലിനമായ കൈകളാല്‍ ചുണ്ടുകളിലോ കണ്ണുകളിലോ മൂക്കിലോ സ്പര്‍ശിക്കുന്നതിലൂടെയും ഒരാള്‍ക്ക് പനി പിടിപെടാം. മിക്ക ആളുകളും ഇന്‍ഫ്‌ളുവന്‍സയില്‍ നിന്ന് 5 മുതല്‍ 7 ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കും. എങ്കിലും ക്ഷീണവും നേരിയ ചുമയും രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ കൃത്യമായി ചികിത്സ തേടുകയും വിശ്രമിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. രോഗം തടയുന്നതിനായി വര്‍ഷംതോറും ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ എടുക്കുന്നത് ഉചിതമാണ്. അണുബാധയുടെ തീവ്രത കുറയ്‌ക്കുന്നതിന് ഇത് ഉപകരിക്കും.

ഇന്‍ഫ്‌ളുവന്‍സ ഗുരുതരമാകാതിരിക്കാന്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. രോഗം ബാധിച്ച് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരും, ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നവരും ഉടനടി ചികിത്സ തേടണം. ചിലരില്‍ നെഞ്ചുവേദന, സമ്മര്‍ദ്ദം, പെട്ടെന്നുള്ള തലകറക്കം, കഠിനമായ ഛര്‍ദ്ദി എന്നിവയും ഉണ്ടാകാറുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഇന്‍ഫ്‌ളുവന്‍സ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയേറെയാണ്. ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ആസ്ത്മയുടെ തീവ്രത കൂടുക, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം തുടങ്ങിയവ ഇന്‍ഫ്‌ളുവന്‍സയുടെ സങ്കീര്‍ണ്ണതകളാകാറുണ്ട്. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ മരുന്ന് കഴിച്ചാല്‍ രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം കുറയ്‌ക്കാനും സങ്കീര്‍ണ്ണതകള്‍ തടയാനും സഹായിക്കും.

രോഗം ബാധിച്ചവര്‍ക്ക് പൂര്‍ണ്ണ വിശ്രമം അനിവാര്യമാണ്. ചെറുചൂടുവെള്ളം ധാരാളമായി കുടിക്കണം. ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കും. രോഗപ്രതിരോധത്തിനും ഊര്‍ജ്ജം വീണ്ടെടുക്കുന്നതിനുമായി മതിയായ ഉറക്കവും ആവശ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക, മാസ്‌ക് ധരിക്കുന്നത് ശീലമാക്കുക.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കൃത്യമായി കഴുകി ശുചിത്വം പാലിക്കുക.

മേശപ്പുറങ്ങള്‍, ഫര്‍ണിച്ചറുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.

ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും തൂവാലയോ കൈമുട്ടോ ഉപയോഗിച്ച് മറയ്‌ക്കുന്നത് അണുബാധ പടരാനുള്ള സാധ്യത കുറയ്‌ക്കും.

വായ, മൂക്ക്, കണ്ണുകള്‍ എന്നിവയില്‍ കൈകള്‍ കഴുകാതെ തൊടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക.

എല്ലാ ദിവസവും രാത്രി 6 മുതല്‍ 8 മണിക്കൂര്‍ വരെ കൃത്യമായി ഉറങ്ങുക.

വ്യായാമത്തിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക.

 

 

Tags: healthMedical treatmentInfluenza virus
ഡോ. ജ്യോതിഷ് രാജ്
ഡോ. ജ്യോതിഷ് രാജ്
കണ്‍സള്‍ട്ടന്റ്, ജനറല്‍ മെഡിസിന്‍, മാര്‍ സ്ലീവാ മെഡിസിറ്റി, പാലാ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.