Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ബജറ്റ് ദിനത്തില്‍ തന്നെ കോട്ടയം ടെക്‌സ്റ്റൈല്‍സിന് താഴ് വീണു, പൂട്ടിയത് ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ നാലാമത്തെ മില്ല്

രണ്ടുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിരുന്നില്ല. രണ്ട് കോടിയോളം രൂപ വൈദ്യുതി കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കെഎസ്ഇബി ഫ്യൂസ് ഊരി. തുടര്‍ന്ന് ലേ ഓഫ് പ്രഖ്യാപിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2020, 11:46 am IST
inKottayam

ഏറ്റുമാനൂര്‍ : കേരള ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ  കീഴിലുള്ള വേദഗിരിയിലെ സ്പിന്നിങ് മില്ലായ കോട്ടയം ടെക്‌സ്റ്റൈല്‍സ് ലേ ഓഫ് ചെയ്തു. രണ്ടുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിരുന്നില്ല. രണ്ട് കോടിയോളം രൂപ വൈദ്യുതി കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കെഎസ്ഇബി ഫ്യൂസ് ഊരി. തുടര്‍ന്ന് ലേ ഓഫ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കേരള ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ കീഴിലുള്ള നാലാമത്തെ മില്ലിനും സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ദിനത്തില്‍ താഴ് വീണു. 300 തൊഴിലാളികളാണ് ഇവിടെ പണിയെടുത്തിരുന്നത്.

കോര്‍പ്പറേഷന്റെ കീഴില്‍ കേരളത്തില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന മില്ലാണ് വേദഗിരിയിലേത്. ഒരു മാസം പത്ത് ലക്ഷത്തിലധികം രൂപ ലാഭമുണ്ടായിരുന്നതായി തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. 20 ശതമാനം വരെ തൊഴിലാളികള്‍ക്ക് ബോണസും ലഭിച്ചിരുന്നു. നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന മറ്റ് പല മില്ലുകളിലേക്കും മെറ്റീരിയല്‍സ് വാങ്ങുന്നതിനും ശമ്പള കുടിശിക തീര്‍ക്കുന്നതിനുമൊക്കെ ഇവിടെനിന്നുള്ള ഫണ്ട് വിനിയോഗിച്ചിരുന്നു. മറ്റ് മില്ലുകളില്‍നിന്നും വിരമിക്കേണ്ട ഉദ്യോഗസ്ഥരെ വേദഗിരിയിലേക്ക് സ്ഥലം മാറ്റി ഇവിടെ നിന്നും ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടെ വിരമിപ്പിക്കുകയാണ് ഒരുകാലത്ത് ചെയ്തിരുന്നത്.

കോട്ടയം ടെക്സ്റ്റയില്‍സില്‍ തുടക്കം മുതല്‍ കോട്ടണ്‍ നൂല്‍ ഉല്പാദനം മാത്രമാണ് ഉണ്ടായിരുന്നത്.  ഇതരസംസ്ഥാനങ്ങളില്‍ നിന്നും സീസണില്‍  നേരിട്ട് വാങ്ങുന്ന പഞ്ഞി ഇവിടെ സ്റ്റോക്ക് ചെയ്തിരുന്നു. ഇതുപയോഗിച്ച് നിര്‍മിക്കുന്ന കോട്ടണ്‍ നൂല്‍ വിവിധ കേന്ദ്രങ്ങളിലുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ച ശേഷം വില കയറുമ്പോള്‍ നേരിട്ട് വില്‍ക്കും. മുംബൈ ആയിരുന്നു പ്രധാന വിപണനകേന്ദ്രം. പത്ത് വര്‍ഷം മുമ്പ് കോട്ടണ്‍ നൂല്‍ ഉല്പാദനം നിര്‍ത്തി പോളിസ്റ്റര്‍ നൂല്‍ ഉല്പാദനം ആരംഭിച്ചതോടെയാണ് മില്ല് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയത്.

പത്ത് വര്‍ഷം മുമ്പ് തമിഴ്‌നാട്ടുകാരനായ ഗണേശ്കുമാര്‍ മാനേജിങ് ഡയറക്ടറായി സ്ഥാനമേറ്റശേഷം നടത്തിയ പരിഷ്‌കാരങ്ങള്‍ കോട്ടയം ടെക്സ്റ്റയില്‍സിന്റെ ഗ്രാഫ് താഴുവാന്‍ കാരണമായെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു. കോട്ടണ്‍ നൂല്‍ ഉല്പാദനം പൂര്‍ണ്ണമായി നിര്‍ത്തി. പകരം സിന്തറ്റിക്കും കോട്ടണും കലര്‍ത്തി പോളിസ്റ്റര്‍ നൂല്‍ ഉല്പാദിപ്പിക്കാന്‍ തുടങ്ങി. കമ്പനിയുടെ നേരിട്ടുള്ള കൊടുക്കല്‍ വാങ്ങലുകള്‍ നിര്‍ത്തി പകരം  ഏജന്റ് വഴിയായി കാര്യങ്ങള്‍. അഴിമതിയും കെടുകാര്യസ്ഥതയും മില്ലിനെ തകര്‍ച്ചയിലേക്ക് നയിച്ചു.

Tags: kottayamcorporationടെക്സ്റ്റൈത്സ്കോട്ടയംtextiles
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.