Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയുടെ ബഹിരാകാശ നഗരമായി തിരുവനന്തപുരം മാറും: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2020, 07:44 pm IST
in Kerala

തിരുവനന്തപുരം: ബഹിരാകാശ വ്യവസായത്തിന് മുതല്‍ക്കൂട്ടായി തലസ്ഥാനത്ത് നോളജ് സിറ്റിയില്‍ യാഥാര്‍ത്ഥ്യമാകുന്ന സ്‌പെയ്‌സ് പാര്‍ക്കിലൂടെ ഇന്ത്യയുടെ ബഹിരാകാശനഗരമായി തിരുവനന്തപുരത്തെ ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍  ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

ബഹിരാകാശ വ്യവസായത്തിന് അനുകൂലമായ മികച്ച അന്തരീക്ഷമാണ് സംസ്ഥാനത്തിന്റേത്. ഐഎസ്ആര്‍ഒയുടെ ശാസ്ത്രസാങ്കേതിക പ്രവര്‍ത്തനങ്ങളുടെ നാല്‍പത്തഞ്ചുശതമാനവും നടക്കുന്നത് തിരുവനന്തപുരത്താണ്. കൂടാതെ രാജ്യത്തെ ഏക ബഹിരാകാശ സര്‍വകലാശാലയുടെ സാന്നിധ്യവും ഇവിടെയുണ്ടെന്നും ഇത് ഈ മേഖലയിലെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ബഹിരാകാശ സാങ്കേതികവിദ്യകളിലൂടെ ഉണ്ടായ സുപ്രധാന മാറ്റങ്ങളെക്കുറിച്ചും പുത്തന്‍ ദൗത്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി  ‘നവ ബഹിരാകാശം  അവസരങ്ങളും മുന്നോട്ടുള്ള വഴികളും’ എന്ന പ്രമേയത്തില്‍ സ്‌പെയ്‌സ് പാര്‍ക്ക് സംഘടിപ്പിക്കുന്ന ദ്വിദിന ഉച്ചകോടിയായ ‘എഡ്ജ് 2020’ ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് സമുച്ചയത്തില്‍ ആരംഭിച്ച രാജ്യത്തെ ആദ്യ സൂപ്പര്‍ ഫാബ് ലാബും ഈ രംഗത്തെ മുന്നേറ്റത്തിന് കരുത്തേകും. ഭൗതികപൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കും മാര്‍ഗനിര്‍ദേശ ശൃംഖലയ്‌ക്കും ദേശീയ രാജ്യാന്തര പങ്കാളിത്തത്തിനും ഊന്നല്‍ നല്‍കുന്ന സ്‌പെയ്‌സ് പാര്‍ക്ക് ബഹിരാകാശവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ, ഗവേഷണം, വികസനം എന്നിവയ്‌ക്കുള്ള സുപ്രധാന കേന്ദ്രമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നൂതനാശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി വിപണിയിലെത്തിക്കാന്‍ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ സാങ്കേതികവിദ്യ വാണിജ്യവല്‍ക്കരണ പരിപാടിയായ ‘അഗ്‌നി’യെ സംസ്ഥാന സര്‍ക്കാരുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. അര്‍ബിന്ദ മിത്ര അറിയിച്ചു. സുപ്രധാന നഗരങ്ങളില്‍ നടപ്പാക്കുന്ന സിറ്റി നോളജ് ഇന്നൊവേഷന്‍ ക്ലസ്റ്ററിനെ കേരളവുമായി സഹകരിപ്പിക്കുന്നതിനും തയ്യാറാണ്. 

രാജ്യത്തെ ബഹിരാകാശ വ്യവസായത്തില്‍ ഐഎസ്ആര്‍ഒയെക്കൂടാതെ സ്വകാര്യമേഖലയുടേയും  പങ്കാളിത്തം അനിവാര്യമാണ്. ഗുണമേ?യ്‌ക്കൊട്ടും കുറവുവരുത്താതെ ചെലവുകുറഞ്ഞ പ്രാപ്യമായ സാങ്കേതിക വിദ്യകളിലാണ് ബഹിരാകാശ വ്യവസായമേഖലയില്‍ രാജ്യം ശ്രദ്ധചെലുത്തുന്നത്.  34000 കോടി ഡോളര്‍  മൂല്യമുള്ള ആഗോള ബഹിരാകാശവ്യവസായ മേഖലയില്‍ ഇന്ത്യ നേതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎസ്ആര്‍ഒയുടേയും സ്റ്റാര്‍ട്ടപ്പുകളുടേയും സഹകരണത്തോടെയുള്ള സ്‌പെയ്‌സ് പാര്‍ക്ക് പുതിയ ബഹിരാകാശയുഗമായ ‘സ്‌പെയ്‌സ് 2.0’ ലേക്കുള്ള സംസ്ഥാനത്തിന്റെ മികച്ച ചുവടുവയ്‌പ്പാണെന്ന് സംസ്ഥാന ഐടി, ഇലക്ട്രോണിക്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും (സിഐഐ) സംസ്ഥാന സര്‍ക്കാരുമായുള്ള ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സിഐഐ കേരള മേധാവി  ജോണ്‍ കുരുവിളയും സ്‌പെയ്‌സ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പും കൈമാറി.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍, ഫ്രഞ്ച് കോണ്‍സല്‍  ജനറല്‍ കാതറിന്‍ സുവാര്‍ഡ്, യുഎഇ കോണ്‍സുലേറ്റ് പ്രതിനിധി റാഷദ് ഖമീസ് അല്‍ഷെമേലി,  ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ  സയന്‍സ്  ആന്‍ഡ് ഇന്നൊവേഷന്‍  മേധാവി  സാറാ ഫാലോണ്‍, വിഎസ്എസ്സി ഡെപ്യൂട്ടി ഡയറക്ടര്‍  റോയ് എം ചെറിയാന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ ആഗോള വിദഗ്ധരും വ്യവസായ പ്രമുഖരും അണിനിരന്ന ഉച്ചകോടിയില്‍  ഐഎസ്ആര്‍ഒ, എയര്‍ബസ്, സിഎന്‍ഇഎസ്, എല്‍എഎസ്പി, സ്‌പെയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും  പങ്കെടുക്കുന്നുണ്ട്. ആദ്യ ദിനത്തില്‍  വിവിധ ചര്‍ച്ചകള്‍ക്കും വിദഗ്ധരുടെ ചര്‍ച്ചകള്‍ക്കും ഉച്ചകോടി വേദിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി രാജിവെക്കണം: യോഗത്തിന്റെ ചരിത്രത്തില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഭാരവാഹി ഉണ്ടായിട്ടില്ലെന്ന് സംരക്ഷണസമിതി

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

Kerala

കൊയിലാണ്ടിയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍

India

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് വൻ വിജയം ; എഫ്‌എടിഎഫിൽ വൈസ് പ്രസിഡന്റായി വിവേക് ​​അഗർവാൾ ; ഉറക്കമില്ലാതെ പാകിസ്ഥാൻ

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.