ന്യൂദല്‍ഹി: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് എത്തിയ മലയാളി വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ദേശീയ വാര്‍ത്ത ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചതോടെ അടിയന്തര നടപടികള്‍ തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കുട്ടിയെ എവിടെയാണ് ചികിത്സിക്കുന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടില്ലെന്നും അവര്‍ വ്യക്തമാക്കി. കുട്ടിയുടെ ആരോഗ്യ നിലയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ കൊറോണ ബാധയാണ് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
















