Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശശീന്ദ്രന്റെ കൊലപാതകം: ശരിയായ രീതിയിലുള്ള അന്വേഷണം നടത്താതെ സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒത്തുകളിക്കുന്നു; കേസ് അട്ടിമറിക്കുന്നതായി സഹോദരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2020, 06:31 am IST
inKerala

തൃശൂര്‍: മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും ആത്മഹത്യ ചെയ്തിട്ട് നാളെ ഒമ്പതു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി സഹോദരന്റെ ആരോപണം.  പല പ്രതികളെയും കുറ്റവിമുക്തരാക്കി. 

ശരിയായ രീതിയിലുള്ള അന്വേഷണം നടത്താതെ സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് ശശീന്ദ്രന്റെ സഹോദരന്‍ ഡോ. വി. സനല്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

2013ല്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ അപാകങ്ങള്‍ പരിഹരിച്ച്  കൊലപാതകസാധ്യത കൂടി അന്വേഷിക്കണമെന്നും വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് 2015 ഹൈക്കോടതിയില്‍ താന്‍ സമര്‍പ്പിച്ച കേസ് തീര്‍പ്പാക്കിയിട്ടില്ല. 

കൊലപാതകങ്ങളിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോയ് കൈതാരത്ത് കൊടുത്ത കേസുകളും എങ്ങുമെത്തിയിട്ടില്ല.  സിമന്റ്‌സിലെ അഴിമതി അന്വേഷിക്കാന്‍  ഉത്തരവിട്ടത് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 

അന്നത്തെ വിജി. ഡിവൈഎസ്പി സഫിയുള്ള സെയ്ദിന്റെ നേതൃത്വത്തില്‍ അന്വേഷിച്ച മൂന്ന് കേസുകളിലെ കുറ്റപത്രം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതിന്റെ മൂന്നാം ദിവസം 2011 ജനുവരി 24നാണ് പ്രധാന സാക്ഷിയും കമ്പനി സെക്രട്ടറിയുമായ വി. ശശീന്ദ്രനും മക്കളായ വിവേകും, വ്യാസും കൊല്ലപ്പെട്ടത്. അതിനു മുന്‍പ് വി.എം. രാധാകൃഷ്ണനും ചില രാഷ്‌ട്രീയ ഉദ്യോഗസ്ഥ ലോബിയും ശശീന്ദ്രനെ കമ്പനിയില്‍ നിന്നു പുറത്താക്കാന്‍ ഗുഢാലോചന നടത്തിയിരുന്നു. 

ആദ്യപടിയായി ശശീന്ദ്രന്റെ എതിര്‍പ്പ് അവഗണിച്ച് അഴിമതിക്കേസുകളില്‍ പ്രതിയായ സൂര്യനാരായണനെ പഴ്‌സണല്‍ സ്റ്റാഫായി നിയമിച്ച്  അഴിമതിയുമായി ബന്ധപ്പെട്ട  ഫയലുകളെല്ലാം മോഷ്ടിച്ച് രാധാകൃഷ്ണന്റെ കോയമ്പത്തൂരിലും പാലക്കാട്ടുമുള്ള ഓഫീസുകളില്‍ ഒളിപ്പിച്ചു. 

മോഷണം പോയ ഫയലുകള്‍ ഒരാഴ്ചയ്‌ക്കകം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മെമ്മോ നല്‍കി ശശീന്ദ്രനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി  ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ശശീന്ദ്രന്റെ മരണ ദിവസം കഞ്ചിക്കോട്ടെ വീട്ടിലേക്ക് ഒരു വന്‍ ഗുണ്ടാസംഘം എത്തിയിരുന്നു. 

എന്നാല്‍, ഇതൊന്നും അന്വേഷിച്ചിട്ടില്ല. മരണം നടന്ന വീട്ടിലെ തെളിവുകള്‍ പോലീസ്  നശിപ്പിച്ചു. കുട്ടികളെ കൊന്ന് ശശീന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്ന് എഴുതിക്കൊടുക്കാന്‍ ഭാര്യ ടീനയോട് പോലീസ് ആവശ്യപ്പെട്ടു. ശശീന്ദ്രന്റെ അച്ഛന്‍ വേലായുധന്‍ മാസ്റ്ററും ശശീന്ദ്രന്റെ ഭാര്യ ടീനയും സിബിഐ അന്വേഷണമാവശ്യപ്പെട്ട് സര്‍ക്കാരിനെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. 

എന്നാല്‍, ശശീന്ദ്രന്റെയും മക്കളുടെയും മരണം മാത്രം സിബിഐ അന്വേഷിച്ചാല്‍ മതിയെന്നും അതിലേക്ക് നയിച്ച മലബാര്‍ സിമന്റ്‌സിലെ അഴിമതികള്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും വ്യവസായ മന്ത്രി എളമരം കരീമും നിലപാടെടുത്തതായും ഡോ. സനല്‍കുമാര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.