കൊച്ചി: അടുത്ത മാസം 15 മുതല്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം നല്‍കുമെന്നും പൊതുജനങ്ങളുടെ പരാതികളുടെ തീര്‍പ്പാക്കല്‍ സംബന്ധിച്ച് പോലീസ് സ്റ്റേഷനുകളില്‍ ഓഡിറ്റ് നടപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിനെ കൂടുതല്‍ ജനസൗഹൃദമാക്കും,
പരാതികള്‍ പരിഹരിക്കുന്നതിന് പുതിയ സംവിധാനം കൊണ്ടുവരും, പോലീസ് വെബ്സൈറ്റ് കൂടുതല്‍ നവീകരിക്കും, മോശം അവസ്ഥയിലുള്ള പോലീസ് സ്റ്റേഷനുകള്‍ വൃത്തിയാക്കും, പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കും, സ്റ്റേഷനില്‍ എത്തുന്നവരെ പോലീസ് അഭിവാദ്യം ചെയ്യും. അങ്ങിനെ പോകുന്നു പരിഷ്‌കാരങ്ങള്‍.
















