ശ്രീനഗര്‍: പ്രസവാവധി ഒരു ദാനധര്‍മ്മമായി ചുരുക്കാന്‍ കഴിയില്ലെന്നും അത് സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അനിഷേധ്യമായ ഭരണഘടനാ അവകാശമാണെന്നും ജമ്മു കശ്മീര്‍, ലഡാക്ക് ഹൈക്കോടതി.
പ്രസവാവധി സമയത്തെ ശമ്പളം നിര്‍ത്തിവച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രജനീഷ് ഓസ്വാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ നിയമങ്ങള്‍ പ്രകാരം പ്രസവാവധി നീട്ടിയെന്നതിന്‌റെ പേരില്‍ , ഉത്തരവുവഴി വനിതാ ഡോക്ടര്‍മാര്‍ക്ക് അവധി കാലയളവില്‍ ശമ്പളം നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
പൂര്‍ണ്ണ ശമ്പളത്തിനുള്ള അവകാശം ജോലി ചെയ്യാനുള്ള അവകാശത്തിന്റെ തന്നെ ഒരു ജൈവിക പരിണതഫലമാണ്, അത് ഏകപക്ഷീയമായി പരാജയപ്പെടുത്താന്‍ കഴിയില്ല ‘ കോടതി വിധിച്ചു.
















