Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാണ്ഡൂക്യകാരികാസംഗ്രഹം

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Jan 23, 2020, 04:14 am IST
in Samskriti

ഗൗഡപാദര്‍ ബൗദ്ധന്മാരുടെ ശൂന്യ, വിജ്ഞാനവാദങ്ങളെ സ്വാംശീകരിക്കുകയും ഉപനിഷത്തുകളില്‍ ഉപദേശിക്കപ്പെടുന്ന ആത്യന്തികസത്യവുമായി അവ പൊരുത്തപ്പെടുന്നു എന്നു കരുതുകയും ചെയ്തു. അദ്ദേഹം വൈദികനോ ബൗദ്ധനോ എന്നത് ഇവിടെ പ്രസക്തമല്ല. പക്ഷേ, ദാസ്ഗുപ്തയുടെ നിരീക്ഷണത്തില്‍, ഗൗഡപാദര്‍ ബുദ്ധനേയും അദ്ദേഹത്തിന്റെ ഉപദേശങ്ങളേയും വളരെ ബഹുമാനിച്ചിരുന്നു, ആ ഉപദേശങ്ങള്‍ ആണ് തന്റെതെന്നും കരുതിയിരുന്നു എന്നുമുള്ള കാര്യം വ്യക്തമാണ്. ഏറ്റവും ചെറിയ ഉപനിഷത്തു തിരഞ്ഞെടുക്കാന്‍ കാരണം ഒരു പക്ഷേ, തന്റെ അഭിപ്രായങ്ങള്‍ തടസ്സം കൂടാതെ പറയുവാന്‍ വലിയഉപനിഷത്തുകളിലെ ഗ്രന്ഥപരിമിതികള്‍ ഉപകരിക്കില്ല എന്നതുകൊണ്ടാവാമെന്നും ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. അനിര്‍വചനീയവും വിവരണാതീതവുമായ വിജ്ഞാനം അഥവാ ശൂന്യം എന്ന ബൗദ്ധസത്യം ഉപനിഷത്തിലെ പരമമായ ആത്മസത്തയാണെന്നു വിശദീകരിക്കുന്നതിലൂടെ ബൗദ്ധചിന്താസരണിയിലൂടെയുള്ള ഉപനിഷത്പഠനത്തിന്റെ പുനരുദ്ധാരണത്തിനു തുടക്കമിടുകയായിരുന്നു ഗൗഡപാദര്‍ ചെയ്തത് എന്നും ഈ ഗൗഡപാദവീക്ഷണത്തിനെ ഉപനിഷത്തുകള്‍ എത്രമാത്രം സാധൂകരിക്കുന്നു എന്നു പരീക്ഷിക്കാനും വിശദീകരിക്കാനുമുള്ള നിയോഗം സ്വശിഷ്യനായ മഹാനായ ശങ്കരനിലാണ് നിക്ഷിപ്തമായത് എന്നും ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത തന്റെ മാണ്ഡൂക്യകാരികാവിവരണത്തെ ഉപസംഹരിക്കുന്നു.

ഗൗഡപാദര്‍ ബൗദ്ധനായിരുന്നു എന്ന പക്ഷത്തിനു മറുപടിയായി മൃഡാനന്ദസ്വാമി ഇപ്രകാരം പ്രതികരിക്കുന്നു നാലാമത്തേതായ അലാതശാന്തിപ്രകരണത്തില്‍ അദ്വൈതദര്‍ശനത്തിനെതിരായുള്ള പ്രതിപക്ഷവാദങ്ങളെ വിവരിച്ച് പരസ്പരവിരുദ്ധങ്ങളായ അവയെക്കൊണ്ടു തന്നെ അന്യോന്യം അവയുടെ അസാംഗത്യത്തെ തെളിയിച്ച്, ആഗമപ്രസിദ്ധവും അനിഷേധ്യവുമായ അദ്വൈതം തന്നെയാണ് ശരിയായ ദര്‍ശനമെന്ന് വ്യക്തമാക്കുന്നു. വേദബാഹ്യന്മാരും ദ്വൈതികളുമായ പലരുടേയും സിദ്ധാന്തങ്ങള്‍ പറയുന്നതില്‍ അദ്ദേഹം പ്രധാനമായി എടുക്കുന്നത് ബൗദ്ധസിദ്ധാന്തങ്ങളെയാണ്. ജഗത്തു സത്യമാണെന്ന ഭ്രമത്തെ നിരസിച്ച് അജാതിവാദത്തെ സമര്‍ത്ഥിക്കാനുള്ള യുക്തികള്‍ ബൗദ്ധസിദ്ധാന്തങ്ങളില്‍ നിന്നു തന്നെ എടുത്ത് ഉദാഹരിക്കുന്നതുകൊണ്ടും ബൗദ്ധന്മാരുടെ പല സാങ്കേതികപദങ്ങളും ഉപയോഗിക്കുന്നതുകൊണ്ടും ഗൗഡപാദര്‍ ബുദ്ധമതാനുയായി ആയിരുന്നു എന്ന ഒരു അപവാദത്തിനുകൂടി കാരണമായിട്ടുണ്ട്. വാസ്തവത്തില്‍,എതിരാളികളുടെ വാദങ്ങളില്‍ത്തന്നെയുള്ള അന്യോന്യവൈരുദ്ധ്യത്തെ എടുത്തുകാണിച്ച് അവരുടെ യുക്തികള്‍ തന്നെ അവസാനം അജാതിവാദത്തിലേക്കാണ് നയിക്കുന്നതെന്നു വ്യക്തമാക്കുകയേ അദ്ദേഹം ചെയ്തിട്ടുള്ളൂ

(മാണ്ഡൂക്യകാരികയുടെ മലയാളവ്യാഖ്യാനം)

മാണ്ഡൂക്യകാരികയും മാധ്യമികകാരികയും താരതമ്യം ചെയ്തു പഠിക്കുമ്പോള്‍ വെളിവാകുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ബോധത്തിന്റെ നാലാമത്തെ അവസ്ഥയായ തുരീയ (ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്നവസ്ഥകള്‍ സാധാരണന്മാര്‍ക്കും അറിയാം) ത്തെക്കുറിച്ച് വൈദിക, ബൗദ്ധാചാര്യന്മാര്‍ ഏറെക്കുറെ ഒരേ തരത്തിലുള്ള അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത് എന്നതാണത്. പ്രപഞ്ചാനുഭവത്തെക്കുറിച്ചുള്ള വിശദീകരണങ്ങളും സാധനാ പഥങ്ങളും വ്യത്യസ്തങ്ങളാണെങ്കിലും ഒരേ തുരീയാനുഭൂതിതലത്തിലാണ് ഹിന്ദുദാര്‍ശനികര്‍ എത്തിച്ചേര്‍ന്നതെന്ന സത്യമാണ് നമുക്ക് ഇതില്‍നിന്നും വ്യക്തമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നന്ദി കാണിച്ചവരോട് നന്ദി

India

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

Kerala

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

Education

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന
Kerala

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

പുതിയ വാര്‍ത്തകള്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

പ്രധാനമന്ത്രി ഇറ്റലിയില്‍, ‘വെല്‍കം ടു റോം മൈ ഫ്രണ്ട്’ എന്ന് ഫോട്ടോ പങ്കുവെച്ച് ജോര്‍ജിയ മെലോണി

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.