Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മാണ്ഡൂക്യകാരികാസംഗ്രഹം

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Jan 22, 2020, 06:29 am IST
inSamskriti

ജനിക്കാത്ത ഒന്നിനെ ജനിച്ചതായി കാണുന്നതിന്റെ പൊരുള്‍ ഉല്‍പത്തിയില്ലായ്‌മയാണ്. ഉല്‍പത്തിയില്ലായ്‌മ സ്വഭാവമായ ഒന്നിന് അതിന്റെ സ്വഭാവത്തെ മാറ്റാന്‍ കഴിയുകയില്ലല്ലോ. എല്ലാറ്റിനും ഉല്‍പത്തിയും വിനാശവും ഉണ്ടെന്നതിനാല്‍ അവ മിഥ്യകളാണ്. മായാ (മാജിക്)നിര്‍മിതമായ ആനയെ (മായാഹസ്തി) പോലെയാണ് വസ്തുക്കളുടെയെല്ലാം ഉണ്മ ((existence)). കാണപ്പെടുന്ന നിമിഷത്തില്‍ മാത്രമാണ് അതിന്റെ ഉണ്മ. അത് അനുഭവവുമായി ബന്ധപ്പെട്ടുമിരിക്കുന്നു. ഇത്തരത്തിലാണ് സൃഷ്ടി, ചലനം, വസ്തു എന്നിവയുടെ പ്രതീതികള്‍. പക്ഷേ ആ ഒരേ ഒരു അറിവ് (വിജ്ഞാനം) ആകട്ടെ അജ unborn)) വും അചല(unmoved) വും അവസ്തു (unthingness)) വും ശാന്ത (cessation) വുമാണ്. അലാതം (burning charcoal, തീക്കനല്‍, തീക്കൊള്ളി പൊള്ളിപ്പോകുമെന്നു ഭയപ്പെട്ട് ഇതിനെ ജനങ്ങള്‍ എടുക്കുന്നില്ല എന്ന് അമരകോശം പാരമേശ്വരീ വ്യാഖ്യാനം) സ്പന്ദിക്കുന്നതു നോക്കിയാല്‍ അതില്‍ നേരെയും വളഞ്ഞും മറ്റും ആയുള്ള ചലനം തോന്നുന്നതു പോലെ ജ്ഞാനചലനം (വിജ്ഞാനസ്പന്ദിതം) ആണ് ഗ്രാഹ്യഗ്രാഹകപ്രതീതി (ജ്ഞാതാവ്, ജ്ഞേയം) ഉളവാക്കുന്നത്. അലാതത്തില്‍ കാണപ്പെടുന്ന നേരെയും വളഞ്ഞുമെല്ലാമുള്ള ചലനങ്ങള്‍ അതില്‍ സത്യത്തിലുള്ളതല്ല ആരോപിക്കപ്പെട്ടതാണ്. അതുപോലെ ബോധത്തില്‍ പ്രതീതികള്‍ ആരോപിക്കപ്പെടുകയാണ്. ബോധവും പ്രതീതിയും തമ്മില്‍ കാര്യകാരണബന്ധം സൂചിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ അത് അചിന്ത്യമാണ് എന്നു പറയുന്നു. ഒരു വസ്തു (ദ്രവ്യം) മറ്റൊരു വസ്തുവിന്റെ കാരണമാണ്. അപ്പോള്‍ദ്രവ്യമല്ലാത്ത ഒന്ന് അദ്രവ്യമായ മറ്റൊന്നിന്റെ കാരണമാകാം. അതായത് ഈ എല്ലാ ധര്‍മ്മ (മുുലമൃമിരല) ങ്ങളും ചിത്തത്തില്‍ നിന്നുണ്ടായവയല്ല.

ചിത്തമാകട്ടെ ധര്‍മ്മത്തില്‍ നിന്നുണ്ടായതുമല്ല. കാര്യകാരണബന്ധത്തെ ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരുവന്‍ സംസാരചക്രത്തില്‍ പെട്ടുഴലുന്നു. എപ്പോഴാണോ ഈ തോന്നലില്ലാതെയാകുന്നത് അപ്പോള്‍ സംസാരവുമില്ല. ആപേക്ഷികമായ കാഴ്ചപ്പാടിലൂടെ (സംവൃത്തി) നോക്കുമ്പോഴാണ് വസ്തുക്കള്‍ ഉല്‍ഭൂതങ്ങളാണെന്ന തോന്നലുണ്ടാകുന്നത്. തന്മൂലം ഒന്നും ശാശ്വതമല്ല. ഉള്ള വസ്തുക്കളൊന്നും തന്നെ ഉണ്ടായവയല്ല. അതിനാല്‍ നാശ (ഉച്ഛേദം) വുമില്ല. ധര്‍മ്മ (മുുലമൃമിരല, പ്രതീതി) ങ്ങള്‍ ഉണ്ടാകുന്നത് ഭാവനയിലാണ്. യഥാര്‍ത്ഥാനുഭവത്തിലല്ല. അവയ്‌ക്കു ഉണ്മ തോന്നിപ്പിക്കുന്നത് മായയാണ്. ഈ മായയ്‌ക്കും ഉണ്മയില്ല. ഇന്ദ്രജാല മാജിക്) ത്തില്‍ ഇല്ലാത്ത വിത്തില്‍ നിന്നും അങ്കുരമുണ്ടാകുന്നതായി തോന്നുന്നതു പോലെ ഈ ധര്‍മ്മങ്ങള്‍ ഒന്നും തന്നെ നിത്യങ്ങളുമല്ല, അവിനാശികളുമല്ല. സ്വപ്‌നത്തിലോ ഇന്ദ്രജാലത്തിലോ പോലെ മനുഷ്യര്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. എല്ലാ ധര്‍മ്മങ്ങളും ഇങ്ങിനെ തന്നെ. സാങ്കല്പികമായ കാഴ്ചപ്പാടില്‍ (കല്‍പിതസംവൃത്തി) ഉള്ളതായി കാണപ്പെടുന്നവ പരമാര്‍ത്ഥദൃഷ്ടിയില്‍ ഇല്ലാത്തവയാണ്. മറ്റൊന്നിനെ ആശ്രയിച്ചുകൊണ്ടുള്ള ഒന്നിന്റെ നിലനില്‍പ്പ് ആപേക്ഷിക നിലനില്‍പാണ്; അത് യഥാര്‍ത്ഥത്തില്‍ ഉള്ള നിലനില്‍പല്ല. വസ്തുക്കള്‍ക്ക് ഉണ്മയുണ്ടോ ഇല്ലയോ, അവയ്‌ക്കു നിലനില്‍പ്പുണ്ടോ ഇല്ലയോ, അവ സ്ഥിരമാണോ ഇളകുന്നവയാണോ, അതോ ഇതൊന്നുമല്ലയോ എന്നീ ചിന്തകളില്‍ മൂഢന്മാര്‍ മുങ്ങിപ്പോകുന്നു. ഗൗഡപാദരുടെ കാരികകളില്‍ കാണുന്ന മേല്‍പ്പറഞ്ഞ ആശയങ്ങളെല്ലാം തന്നെ ആചാര്യനാഗാര്‍ജുനന്റെ മാധ്യമികകാരിക, ലങ്കാവതാരസൂത്രം മുതലായ ബൗദ്ധമാധ്യമിക, വിജ്ഞാനവാദഗ്രന്ഥങ്ങളില്‍ വിസ്തരിച്ചിട്ടുള്ളവയാണെന്നു താരതമ്യപഠനത്തിലൂടെ വ്യക്തമാണ് എന്നു ദാസ്ഗുപ്ത സമര്‍ത്ഥിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.