Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അസൂയയെ ജയിക്കുക

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Jan 19, 2020, 04:00 am IST
inSamskriti

മക്കളേ,

മനുഷ്യമനസ്സിലെ അധമവികാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അസൂയ. നമ്മള്‍ ആഗ്രഹിക്കുന്ന, അല്ലെങ്കില്‍ വിലമതിക്കുന്ന നേട്ടമോ സ്ഥാനമോ മറ്റൊരാള്‍ക്കു ലഭിക്കുമ്പോള്‍ അതില്‍ ദുഃഖം തോന്നുന്ന ഭാവമാണത്. സാധാരണയായി സഹോദരങ്ങള്‍, സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍, കലാകാരന്മാര്‍ തുടങ്ങി ഒരേ രംഗത്തുള്ളവരുടെ ഇടയിലാണ്   അസൂയ കൂടുതലായി ഉടലെടുക്കുന്നത്. 

ജനിച്ചുവീഴുന്ന നിമിഷം മുതല്‍ സമൂഹം നമ്മളെ നിരന്തരം വിലയിരുത്തുകയും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതുകാരണം മറ്റുള്ളവരുമായി തന്നെ സ്വയം തുലനം ചെയ്യുകയും, തന്നെക്കാള്‍ കഴിവുള്ളവരോട് അസൂയ തോന്നുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാല്‍ അസൂയ ഉള്ളില്‍ ഉള്ളിടത്തോളം നമുക്കു മനഃശാന്തി ലഭിക്കുക അസാധ്യമാണ്. 

ഒരിക്കല്‍ ഒരു സ്ത്രീ അമ്മയെ കാണാനും ആശ്രമത്തില്‍ കുറച്ചുദിവസം താമസിക്കാനുമായി അമേരിക്കയില്‍നിന്ന് കേരളത്തിലെത്തി. ശാന്തമായ ആശ്രമാന്തരീക്ഷം അവര്‍ക്കു വളരെയധികം ഇഷ്ടമായി. ആശ്രമത്തിലെത്തിയ ഉടനെ അവര്‍ അമ്മയുടെ ദര്‍ശനത്തിനു വന്നു. അമ്മ അവരെ സ്‌നേഹപൂര്‍വ്വം കെട്ടിപ്പിടിച്ച് കുറച്ചുനേരം സംസാരിച്ചശേഷം അമ്മയുടെ തൊട്ടടുത്തുതന്നെ ഇരിക്കാന്‍ പറഞ്ഞു. അതിനുമുമ്പ് ഒരിക്കലും അവര്‍ക്ക് അത്തരം അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ട് അവര്‍ എല്ലാം മറന്ന് ആനന്ദത്തോടെ കുറെ നേരം അമ്മയുടെ അടുത്തിരുന്നു. അതുകഴിഞ്ഞ് അവര്‍ പലരോടും തന്റെ സന്തോഷം പങ്കുവെച്ചു. അടുത്തദിവസവും ഏറെ പ്രതീക്ഷയോടെ അവര്‍ അമ്മയുടെ ദര്‍ശനത്തിനെത്തി. അന്നും അമ്മ അവരോട് അടുത്തിരിക്കാന്‍ പറഞ്ഞു. സന്തോഷംകൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞു. ഭക്തിനിറഞ്ഞ മനസ്സോടെ അവര്‍ അമ്മയുടെ അടുത്തുതന്നെ ഇരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അമേരിക്കയിലെ തന്റെ അയല്‍ക്കാരി അമ്മയുടെ ദര്‍ശനത്തിനു വരുന്നതാണ് അവര്‍ കണ്ടത്. അമ്മ അവര്‍ക്കും ദര്‍ശനം കൊടുത്ത്, അമ്മയുടെ തൊട്ടടുത്തുതന്നെ ഇരിക്കാന്‍ ഇടം കൊടുത്തു. അത് അവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അയല്‍ക്കാരിയുമായി അവര്‍ നല്ല രസത്തിലായിരുന്നില്ല. തന്റെ അയല്‍ക്കാരി അമ്മയുടെ തൊട്ടടുത്തിരിക്കുന്നതു കണ്ട് ആദ്യത്തെ ഭക്തയ്‌ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ‘അമ്മയുടെ അടുത്തിരിക്കാന്‍ ഇവള്‍ക്ക് എന്തു യോഗ്യതയാണുള്ളത്’, എന്നൊക്കെയായി അവരുടെ ചിന്ത. അതോടെ അതുവരെ അനുഭവിച്ചുവന്ന ആനന്ദവും ശാന്തിയും അവര്‍ക്കു പൂര്‍ണമായും നഷ്ടപ്പെട്ടു. മനസ്സ് അസ്വസ്ഥമായി. മാസങ്ങളോളം ഓഫീസില്‍ അധികസമയം ജോലി ചെയ്താണ് അവര്‍ ഇന്ത്യയിലേയ്‌ക്കുള്ള യാത്രയ്‌ക്കാവശ്യമായ പണം സ്വരൂപിച്ചത്. അമ്മയുടെ ആശ്രമത്തില്‍ കുറച്ചുദിവസം താമസിച്ച് അമ്മയോടൊത്ത് സമയം ചെലവഴിക്കുക എന്നത് അവരുടെ വലിയ സ്വപ്‌നമായിരുന്നു. ഒടുവില്‍ ആ സ്വപ്‌നം സാക്ഷാത്ക്കരിച്ചപ്പോള്‍, ആനന്ദം നുകരുന്നതിനുപകരം അവര്‍ക്കു ലഭിച്ചത് അസ്വസ്ഥത മാത്രം. സ്വന്തം മനസ്സു സൃഷ്ടിച്ച അസൂയകാരണം തന്റെ അയല്‍ക്കാരി അമ്മയുടെ അടുത്തിരുന്ന ഓരോ നിമിഷവും അവര്‍ക്കു നരകതുല്യമായിത്തീര്‍ന്നു. 

അസൂയയും കുശുമ്പും നമ്മുടെ മനസ്സിനെ കീഴടക്കുമ്പോള്‍ അതിന്റെ ദോഷഫലം മുഴുവന്‍ അനുഭവിക്കുന്നത് നമ്മള്‍ തന്നെയാണെന്ന് ഈ സംഭവം പഠിപ്പിക്കുന്നു. ശത്രുവിനെ കൊല്ലാനായി നമ്മള്‍ സ്വയം വിഷം കഴിക്കുന്നതു പോലെയാണത്. അസൂയയും വിദ്വേഷവും മൂലം ശരീരത്തിലെ ഓരോ കോശങ്ങളും വിഷമയമാകുന്നു. അതിലൂടെ നമ്മള്‍ സ്വയം നശിക്കുന്നു. അസൂയ സ്വന്തം ശാന്തി നഷ്ടമാക്കുന്നതിനുപുറമെ മൂഹത്തെയാകമാനം ബാധിക്കുന്ന വന്‍വിപത്തുകള്‍ക്കും കാരണമാകാം. ദുര്യോധനന് ബാല്യംമുതല്‍ക്കേ പാണ്ഡവന്മാരോടുള്ള അസൂയയും മത്സരബുദ്ധിയുമാണ് പിന്നീട് കുരുവംശത്തിന്റെ നാശത്തിനു കാരണമായത്. അതിനാല്‍ കുട്ടികള്‍ തമ്മിലുള്ള മത്സരബുദ്ധി അസൂയയിലേയ്‌ക്ക് വഴിമാറാതിരിക്കാന്‍ മാതാപിതാക്കളും അദ്ധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം. 

അസൂയയെന്ന വികാരത്തെ ജയിക്കാന്‍ ഒന്നാമതായി വേണ്ടത,് അസൂയ ഒരു ദുര്‍വ്വികാരമാണെന്ന് തിരിച്ചറിയുകയും അതിന് തന്റെ മനസ്സില്‍ സ്ഥാനം നല്കില്ലെന്ന് ദൃഢനിശ്ചയമെടുക്കുകയുമാണ്. മറ്റൊരാളുടെ ഉയര്‍ച്ചയില്‍ താനും സന്തോഷിക്കുന്ന ഭാവമാണ് സൗഹൃദം. നമ്മള്‍ ഒരാളെ സൗഹൃദത്തോടെ കാണുകയും അയാള്‍ക്കു സഹായം ചെയ്യുകയും ചെയ്യുമ്പോള്‍ സമാനമായ ഒരു ഭാവം അയാളിലും ഉണരും. അങ്ങനെ സൗഹൃദഭാവം വളര്‍ത്തിയാല്‍ അവിടെ അസൂയയ്‌ക്കു സ്ഥാനമില്ലാതാവും. 

അന്യരെ സ്‌നേഹിക്കുന്നതിലൂടെ നമ്മുടെ മനസ്സു് വിശാലമായിത്തീരുന്നു. നമ്മുടെ യഥാര്‍ത്ഥസ്വരൂപമായ സ്‌നേഹത്തെ പ്രകാശിപ്പിക്കുവാനുള്ള ഒരു സാധനകൂടിയാണതു്. മറ്റുള്ളവരെ സ്‌നേഹിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ നമ്മുടെ മനസ്സിലെ മാലിന്യങ്ങള്‍ അകലുന്നു. മനസ്സു വൃത്തിയാകുമ്പോള്‍ അതില്‍ സകല സദ്ഗുണങ്ങളും ശാന്തിയും ആനന്ദവും താനെ പ്രകാശിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.