Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുത്തൂറ്റ് ഓഫീസില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാര്‍ക്ക് നേരെ ചീമുട്ടയേറ്;പോലീസ് നോക്കി നില്‍ക്കെ അക്രമം നടത്തിയത് സിഐടിയുക്കാര്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 18, 2020, 09:43 am IST
inKerala

കോട്ടയം: കോട്ടയം നഗരത്തിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകളില്‍ ജോലിക്കെത്തിയ വനിതാ ജീവനക്കാരെ സിഐടിയുക്കാര്‍ ആക്രമിച്ചു. ഇന്നലെ രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാര്‍ക്ക് നേരെ ചീമുട്ടയെറിഞ്ഞു. ബേക്കര്‍ ജങ്ഷന്‍,  കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍, ഇല്ലിക്കല്‍ എന്നിവിടങ്ങളിലെ ശാഖകള്‍ തുറക്കുന്നതിനെതിരെയായിരുന്നു അക്രമം. 

പോലീസ് നോക്കി നില്‍ക്കേയാണ് സിഐടിയുക്കാര്‍ അഴിഞ്ഞാടിയത്. ഇതുമായി ബന്ധപ്പെട്ട് ഒന്‍പത് വനിതാ ജീവനക്കാര്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. ഒരു വിഭാഗം ജീവനക്കാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സംരക്ഷണയിലാണ് മുത്തൂറ്റ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. ബേക്കര്‍ ജങ്ഷനിലെ ഓഫീസില്‍ ജോലിക്കെത്തിയ രണ്ടു വനിതാ ജീവനക്കാര്‍ക്കുനേരേയാണ് സമരക്കാര്‍ ആദ്യം ചീമുട്ട എറിഞ്ഞത്. ഇതിലൊന്ന് പതിച്ചത് സീനിയര്‍ മാനേജരുടെ ദേഹത്താണ്. ചീമുട്ട വീണതോടെ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.

ബാങ്കിന്റെ ഷട്ടറിനുള്ളില്‍ കല്ലും കുപ്പിയും ആണിയും പട്ടിക കഷണങ്ങളും വച്ചിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഷട്ടര്‍  ഉയര്‍ത്തുമ്പോള്‍ തലയില്‍ വീഴാന്‍ പാകത്തിലാണ് ഇവ വച്ചിരുന്നത്. എല്ലാദിവസവും പൂട്ടിനുള്ളില്‍ പശയൊഴിച്ചും ആണിയടിച്ചും നശിപ്പിക്കുന്നതിനാല്‍ പൂട്ട് തകര്‍ത്താണ് ഓഫീസ് തുറക്കുന്നത്. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് നേരെ ഭീഷണിയും സിഐടിയുക്കാര്‍ മുഴക്കുന്നുണ്ട്.

മുത്തൂറ്റിനെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി ഒരുവിഭാഗം ജീവനക്കാര്‍ പ്രതിഷേധവുമായി വിവിധ ഓഫീസുകള്‍ക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ വലിയൊരു വിഭാഗം ജീവനക്കാര്‍ സമരത്തെ അനുകൂലിക്കാതെ കൃത്യമായി ജോലിക്ക് കയറിയിരുന്നു. ഇതില്‍ അസ്വസ്ഥത പൂണ്ടാണ് സിഐടിയുക്കാര്‍ അക്രമം അഴിച്ചുവിട്ടത്. വനിതകളാണെന്ന പരിഗണന പോലും നല്‍കാതെ ജീവനക്കാരെ ആക്രമിച്ചതില്‍ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.