Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശാങ്കരവേദാന്തം

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Jan 10, 2020, 07:00 am IST
inSamskriti

സിന്ധു-സരസ്വതീ നാഗരികത (2016ലെ ഗവേഷണഫലപ്രകാരം 8000 ആഇഋ) തൊട്ട് നിദ്ദേശം എന്ന ബൗദ്ധഗ്രന്ഥം എഴുതപ്പെട്ടതു (ആഇഋ നാലാംശതകം) വരെയുള്ള സുദീര്‍ഘമായ കാലഘട്ടത്തിനുള്ളില്‍ മേല്‍പ്പറഞ്ഞ ഭാരതീയമായവിജ്ഞാനത്തിന്റെ പൊതുകലവറയില്‍  നിന്നും നിരവധി ആശയങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള അനുഷ്ഠാനങ്ങളും പരിഷ്‌കരിക്കപ്പെട്ട് കര്‍മ്മ- ഉപാസനാ- ജ്ഞാനകാണ്ഡങ്ങള്‍ ചേര്‍ന്ന വൈദികം, അവൈദികങ്ങളായ തന്ത്ര- ഹഠയോഗസമ്പ്രദായം, പാശുപതാദി ശൈവസമ്പ്രദായം, പാഞ്ചരാത്രാദി വൈഷ്ണവസമ്പ്രദായം, ജൈനം, ബൗദ്ധം, ചാര്‍വാകം, ആജീവകം മുതലായ നിരവധി ഹിന്ദുദര്‍ശനങ്ങളുടെ രൂപത്തില്‍ വ്യക്തതയാര്‍ന്നു. ഇവയ്‌ക്കെല്ലാം തന്നെ പല ഉള്‍പിരിവുകളും രൂപം കൊണ്ടു. ക്രമേണ അവൈദികങ്ങളായ തന്ത്ര, ഹഠ, പാശുപത, വൈഷ്ണവ, ശാക്താദികളിലെ ചില ആശയാനുഷ്ഠാനങ്ങളെ വൈദികം ഉള്‍ക്കൊണ്ടു (ഭാസ്‌കരരായരുടെ സേതുബന്ധം മുതലായ സംസ്‌കൃതഗ്രന്ഥങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നു). ജൈന, ബൗദ്ധ, ശൈവ, വൈഷ്ണവ മാര്‍ഗങ്ങളും തന്ത്ര-ഹഠസമ്പ്രദായത്തെ സ്വാംശീകരിച്ചിട്ടുണ്ട്. 

ദാസ്ഗുപ്ത പറയുന്ന പ്രാചീനസാംഖ്യത്തിനും തന്ത്രത്തിനും ആശയപരമായ പൊതുഉറവിടം ഉണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. അതുപോലെ മീമാംസ, ന്യായം, വൈശേഷികം, സേശ്വരസാംഖ്യം, പാതഞ്ജലയോഗം എന്നീ ദര്‍ശനങ്ങള്‍, ധര്‍മ്മശാസ്ത്രങ്ങള്‍, ഭഗവദ്ഗീത, രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവയും വൈദികമാര്‍ഗത്തില്‍ രൂപപ്പെട്ടു.

തന്ത്ര-ഹഠ ഉപായങ്ങളും ഏകാന്തഭക്തിയും പ്രദാനം ചെയ്യുന്ന, സമാധി, തുരീയം, കൈവല്യം, നിര്‍വാണം, പൂര്‍ണത, മഹാശൂന്യം, പരമാനന്ദം എന്നെല്ലാം പറയപ്പെടുന്ന, ബോധത്തിന്റെ അവസ്ഥയ്‌ക്ക് താത്വികമായ വിശദീകരണം നല്‍കാനുള്ള ഹിന്ദുദാര്‍ശനികന്റെ പരിശ്രമങ്ങള്‍ ആണ്, സത്യത്തില്‍, ചാര്‍വാകന്റെ ഭൗതികവാദം, സാംഖ്യന്റെ പ്രകൃതിപുരുഷവാദം, ബൗദ്ധന്റെ ക്ഷണികവാദം (വിജ്ഞാനവാദം, ശൂന്യവാദം) , വൈഷ്ണവന്റെ ഭേദാഭേദവാദം (ഭാസ്‌കരന്‍), വിശിഷ്ടാദൈ്വതം (രാമാനുജന്‍), ദൈ്വതാദൈ്വതം (നിംബാര്‍ക്കന്‍), ദൈ്വതം (മധ്വന്‍), ശുദ്ധാദൈ്വതം (വല്ലഭന്‍) എന്നിവ വരെയുള്ള ദര്‍ശനങ്ങള്‍. 

ബൗദ്ധന്റെ ശൂന്യവാദമൊഴിച്ചുള്ള മേല്‍പ്പറഞ്ഞ ഹിന്ദുദര്‍ശനങ്ങളെല്ലാം തന്നെ ആത്മാവ്- ബാഹ്യപ്രപഞ്ചം എന്ന ദൈ്വതയാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചിരുന്നു. ചാര്‍വാകന്മാരിലെ ഒരു വിഭാഗമായ സുശിക്ഷിതചാര്‍വാകന്‍ ജനനം മുതല്‍ മരണം വരെ ആത്മാവുണ്ടെന്നു കരുതിയിരുന്നു. ബൗദ്ധവിജ്ഞാനവാദികളാണ് ആത്മാവ്, ബാഹ്യപ്രപഞ്ചം എന്നിവ രണ്ടിന്റെയും അസ്തിത്വത്തെ നിരാകരിച്ചത്. പ്രാപഞ്ചികജീവിതത്തിലെ ദു:ഖദുരിതങ്ങളെ തീര്‍ത്തും ഒഴിവാക്കാനുള്ള ഉപായം തേടിയ ഈ ഹിന്ദുദാര്‍ശനികരില്‍ ചിലരെ, അനുനിമിഷം മാറിമറിയുന്ന സുഖദു:ഖാത്മകമായ ഈ പ്രപഞ്ചാനുഭവത്തിന് മാറ്റമില്ലാത്ത ഒരു അടിത്തറ ഉണ്ടാവില്ലേ എന്ന അദൈ്വതപരമായ ചിന്തയിലേക്കും നയിച്ചു. ഈ ചിന്ത ഹിന്ദുദാര്‍ശനികനെ മൂന്നുതരം അദൈ്വതസിദ്ധാന്തങ്ങളിലെത്തിച്ചു. ശാങ്കരാദൈ്വതം. താന്ത്രികാദൈ്വതം, കാശ്മീരശൈവാദൈ്വതം എന്നിവയാണവ. കാശ്മീരദര്‍ശനത്തെ നാം നേരത്തെ പരിചയപ്പെട്ടു. ഇവയിലെ ശാങ്കരദര്‍ശനത്തെ ഇനി നമുക്കു പരിചയപ്പെടാം.

വേദാന്തസാഹിത്യം- പ്രധാനമായും ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവ (പ്രസ്ഥാനത്രയങ്ങള്‍) യുടെ ഭാഷ്യങ്ങളിലൂടെ ആണല്ലോ ശങ്കരാചാര്യര്‍ തന്റെ വേദാന്തദര്‍ശനത്തെ അവതരിപ്പിച്ചത്. ഇവയില്‍ ബ്രഹ്മസൂത്രത്തിന്റെ കാലം ആധുനികകാലഗണനാപ്രകാരം നിശ്ചിതമല്ല. ശങ്കരന്‍ തന്റെ ബ്രഹ്മസൂത്രഭാഷ്യത്തില്‍ ബൗദ്ധശൂന്യവാദം ഉള്‍പ്പടെയുള്ള മേല്‍പ്പറഞ്ഞ മിക്ക ഭാരതീയദര്‍ശനങ്ങളേയും നിരാകരിക്കുന്നുണ്ട്. ഈ നിരാകരണം അതാതു സൂത്രങ്ങളെ അടിസ്ഥാനപ്പെടുത്തി ആകയാല്‍ ബ്രഹ്മസൂത്രകാലത്തിനു മുമ്പുതന്നെ ഈ ദര്‍ശനങ്ങള്‍ ഭാരതീയചിന്താമണ്ഡലത്തില്‍ പ്രചരിച്ചുകാണണം എന്നും ഊഹിക്കാം. ഈ ബ്രഹ്മസൂത്രത്തെ ഭഗവദ്ഗീതയില്‍ സ്മരിക്കുന്നതിനാല്‍ ഭഗവദ്ഗീതക്കു മുമ്പാകണം അതിന്റെ രചന. പ്രൊഫസര്‍ ജാക്കൊബി, ഡോ. എസ്. സി. വിദ്യാഭൂഷണ്‍, തെലാങ്ങ് എന്നിവരുടെ അഭിപ്രായങ്ങളും പരിഗണിച്ച ശേഷം ദാസ്ഗുപ്ത പറയുന്നത് ബി. സി. ഇ രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആകാം ബ്രഹ്മസൂത്രം എഴുതപ്പെട്ടതെന്നാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.