Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളൂര്‍ സഹകരണ ബാങ്കിലെ രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ടും പുറത്ത്: സിപിഎം, എന്‍സിപി നേതാക്കള്‍ അടയ്‌ക്കാനുള്ളത് കോടികള്‍; അഴിമതി 43.96 കോടി

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Jan 6, 2020, 08:24 am IST
in Kerala

കോട്ടയം: സിപിഎം ഭരിക്കുന്ന വൈക്കം 785-ാം നമ്പര്‍ വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി 43,96,25,752 കോടി രൂപയുടേതെന്ന് കണ്ടെത്തിയ രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ടും പുറത്ത്. അഴിമതി നടത്തിയ സിപിഎം, എന്‍സിപി നേതാക്കളും ജീവനക്കാരും ഉള്‍പ്പെടെ 29 പേരില്‍ നിന്ന് നഷ്ടപ്പെട്ട തുക ഈടാക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. 

നേരത്തെ സഹകരണ നിയമം 65-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തില്‍ 39.47 കോടിയാണ് അഴിമതിയെന്ന് കണ്ടെത്തിയിരുന്നു. ഭരണസമിതിയുടെയും ജീവനക്കാരുടെയും അഴിമതിയില്‍ ബാങ്കിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തുന്നതിനും നഷ്ടത്തിന് ഉത്തരവാദികളായവരില്‍ നിന്ന് തുക ഈടാക്കുന്നതിനുമാണ് രണ്ടാമത്തെ അന്വേഷണം നടത്തിയത്. സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍ സജില്‍ കുര്യാക്കോസ് നടത്തിയ 68(1) ചട്ടപ്രകാരമുള്ള ഈ അന്വേഷണത്തിലാണ് കൂടുതല്‍ തുകയുടെ അഴിമതി വ്യക്തമായത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അഴിമതിക്ക് കൂട്ടുനിന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗവും എന്‍സിപി മുന്‍ ജില്ലാ പ്രസിഡന്റും അടക്കമുള്ള നേതാക്കള്‍ വ്യക്തിപരമായി കോടികള്‍ തിരിച്ചടയ്‌ക്കേണ്ടതായി വരും. പണം തിരിച്ചടയ്‌ക്കേണ്ടവരില്‍ ബാങ്ക് ജീവനക്കാരുമുണ്ട്.

ബിജെപി വൈക്കം നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് പി.ജി. ബിജുകുമാറിന് ലഭിച്ച വിവരാവകാശ രേഖയിലാണ് അഴിമതി വിവരങ്ങള്‍ പുറത്താകുന്നത്. വര്‍ഷങ്ങളായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന സഹകരണ ബാങ്കാണിത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ.എം. കുഞ്ഞുമുഹമ്മദ് 4.03 കോടി, എന്‍സിപി മുന്‍ ജില്ലാ പ്രസിഡന്റും ഖാദി ബോര്‍ഡ് അംഗവുമായ ടി.വി. ബേബി 3.99 കോടി, സിപിഎം നേതാക്കളായ യു. ചന്ദ്രശേഖരന്‍ നായര്‍ 40.80 ലക്ഷം, മുന്‍ സെക്രട്ടറി എസ്.ജി. ധനഞ്ജയന്‍ 5.39 കോടി, വി.എന്‍. മനോഹരന്‍ 3.62 കോടി, കെ.ഡി. വിശ്വനാഥന്‍ 4.03 കോടി, ജി.പ്രദീപ് 3.51 കോടി, അനില്‍ മാത്യു 3.62 കോടി, പി.കെ. ശശികുമാര്‍ 3.51 കോടി, കെ.വി. സരോജിനി 3.51 കോടി,  ടി.വി. രാജന്‍ 3.58 കോടി രൂപ എന്നിങ്ങനെ അടയ്‌ക്കണം. ടി.എം. പുഷ്‌കരന്‍ 40.80 ലക്ഷവും പി.എ. ഗോപാലകൃഷ്ണന്‍ 41.79 ലക്ഷവും  കെ.എം. മത്തായിയും പി.ഇ.മേരിയും പ്രമീള രാധാകൃഷ്ണനും 52.21 ലക്ഷം രൂപ വീതവും തിരിച്ചടയ്‌ക്കണം. വി.വി. ജനീന, മിനി ജോയി എന്നിവരും 40.80 ലക്ഷമാണ് അടയ്‌ക്കേണ്ടത്. എ.ഒ. അശോകന്‍ 47.96 ലക്ഷവും കെ.കെ. മാധവനും വി.കെ. കരുണാകരന്‍ നായരും കെ.കെ. അയ്യപ്പനും 4.2 ലക്ഷവും തിരികെ അടയ്‌ക്കണം എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജീവനക്കാരായ ജോണി.വി.ജെ 19.7 ലക്ഷവും ഹരിദാസന്‍ എം.കെ. 13.6 ലക്ഷവും ബാബുക്കുട്ടന്‍ 4.5 ലക്ഷവും ലിജി തങ്കപ്പന്‍ 39 ലക്ഷവും സോമന്‍.കെ 9.4 ലക്ഷവും വിനോദ് 8126 രൂപയും രതീഷ് കുമാര്‍ 3.6 ലക്ഷം രൂപയും തിരിച്ചടയ്‌ക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈടില്ലാതെ വായ്‌പ നല്‍കുക, ഒരേ വസ്തുവിന്റെ ഈടിന്മേല്‍ നിരവധി വായ്‌പകള്‍ അനുവദിക്കുക, ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഈടില്ലാതെ വായ്‌പ അനുവദിക്കുക, അപേക്ഷ പോലുമില്ലാതെ വായ്‌പ അനുവദിക്കുക, ജീവനക്കാരും ബന്ധുക്കളും രേഖകള്‍ പോലുമില്ലാതെ വായ്‌പയെടുക്കുക, ഭരണസമിതി അംഗങ്ങളും ബന്ധുക്കളും അപേക്ഷയോ ഈടോ ഇല്ലാതെ വായ്‌പയെടുക്കുക ഇത്തരം അഴിമതികളാണ് ഭരണസമിതിക്കും ജീവനക്കാര്‍ക്കുമെതിരെ കണ്ടെത്തിയത്. ബാങ്കിലെ അക്കൗണ്ടന്റായ ഹരിദാസന്‍ എം.കെയ്‌ക്ക് എതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. കോടികളുടെ ക്രമക്കേട് നടന്നിട്ടും ഇദ്ദേഹത്തിതിരെ നടപടിയെടുക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. 1999 മുതല്‍ 2004 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നിട്ടുള്ളതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അഴിമതി പുറത്ത് കൊണ്ടുവന്ന ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് നിയമസഭയില്‍ വി.പി. സജീന്ദ്രന്‍ എംഎല്‍എ വിഷയം ഉന്നയിക്കുകയും 39 കോടിയുടെ അഴിമതി നടന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയും ചെയ്തിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

Kerala

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

പുതിയ വാര്‍ത്തകള്‍

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.