ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ പലയിടങ്ങളിലുമുണ്ടായ ആസൂത്രിത കലാപങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ചില വിദേശ രാജ്യക്കാര്‍ക്കും പങ്കെന്ന് സൂചന. കലാപവും അസ്വസ്ഥതയും അഴിച്ചുവിട്ട് രാജ്യത്തെ ശിഥിലമാക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണിത്. ദല്‍ഹിയിലെ കലാപത്തില്‍ ബംഗ്ലാദേശികള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ദല്‍ഹി സീമാപുരിയില്‍ ഡിസംബര്‍ 20നുണ്ടായ കലാപത്തില്‍ കുറഞ്ഞത് 15 ബംഗ്ലാദേശികള്ക്കെങ്കിലും പങ്കുണ്ടെന്ന് വ്യക്തമായതായി പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി. ഇവര്‍ കൊടുംക്രിമിനലുകളുമാണ്. നഗരപരിധിയിലെ ജെജെ കോളനിയില്‍ താമസിക്കുന്നവരാണ് ഇവരെല്ലാം. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
കലാപത്തിന് പണം നല്‍കിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്നവരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.സീമാപുരിക്കു പുറമേ സീലാംപൂരിലും പ്രതിഷേധം വലിയ കലാപമായി, പോലീസിനെ കശ്മീര്‍ മോഡലില്‍ കല്ലെറിഞ്ഞിരുന്നു. ഇവിടെ വാഹനങ്ങളും തകര്‍ത്തു. ദല്‍ഹിയിലും യുപിയിലും പലയിടങ്ങളിലുമുണ്ടായ കലാപങ്ങള്‍ തമ്മിലുള്ള ബന്ധവും സീലാംപൂരിലും ദരിയാഗഞ്ജിലും വന്‍തോതില്‍ ആള്‍ക്കാരെ കൂട്ടിയതെങ്ങനെയെന്നും പ്രത്യേക സംഘം അന്വേഷിക്കും.
വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ആളെക്കൂട്ടിയതെന്നാണ് പോലീസിന് ലഭിച്ച സൂചന. ഏതാനും പേരാണ് കലാപത്തിന് ചുക്കാന്‍ പിടിച്ചത്. സീലാംപൂര്‍, സീമാപുരി, ദരിയാഗഞ്ജ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഈ ആള്ക്കാര്തന്നെയാണോ കലാപത്തിന് വഴിതുറന്നതെന്നും അന്വേഷിക്കുന്നുണ്ട്.അതിനിടെ, യുപിയിലെ മുസാഫര്‍നഗറിലെ കലാപവുമായി ബന്ധപ്പെട്ട് 46 പേര്‍ക്ക് പോലീസ് നോട്ടീസയച്ചു. പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് നോട്ടീസ്. ജനുവരില്‍ ഒന്‍പതിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: