കോഴിക്കോട്: സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു.ഓമശേരി അമ്പലക്കണ്ടിയില്‍ ആണ് അപകടം.ചാത്തമംഗലം മലയമ്മ സ്വദേശി സൗദാബി കെ.വി(36) ആണ് മരിച്ചത്.
അമ്പലക്കണ്ടിയില്‍ പൂളപ്പൊയില്‍ റോഡിലെ ഇരട്ട കുളങ്ങരയില്‍ ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേയ്‌ക്ക് മറിയുകയായിരുന്നു.
ഗുരുതര പരിക്കേറ്റ സൗദാബിയെ ഉടന്‍തന്നെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് കുഞ്ഞിമരക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലമയമ്മയിലെ ഭര്‍തൃവീട്ടില്‍ നിന്നും മുണ്ടുപാറയിലെ സ്വന്തം വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.
















