Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ജൈവകീടനാശിനികള്‍ തയാറാക്കുന്ന വിധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2020, 06:02 am IST
inLifestyle

കീടങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നത് സസ്യഭാഗങ്ങളുടെ രുചി, ഗന്ധം നിറം എന്നിവ കാരണമാണ്. അതിനാല്‍ തന്നെ കീടങ്ങളെ അകറ്റുന്ന വിധത്തില്‍ രുചിയും ഗന്ധവും നിറവുമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കീടനാശിനികള്‍ നിര്‍മ്മിക്കാം. തീക്ഷ്ണ രുചിയും ഗന്ധവും ഉള്ള ധാരാളം സസ്യങ്ങള്‍ നമ്മുടെ ചുറ്റുമുണ്ട്. വേപ്പ്, കാഞ്ഞിരം, കിരിയാത്ത് തുടങ്ങിയ ചെടികളുടെ ഇലകള്‍ക്ക് കയ്‌പ് രുചിയുള്ളതിനാല്‍ ഇവയുടെ സത്ത് തളിച്ച ഭാഗങ്ങളില്‍ കീടങ്ങള്‍ ആക്രമിക്കുന്നില്ല. വേപ്പിന്റെ സാന്നിദ്ധ്യം കൊണ്ട് മാത്രം ഇലതീനിപ്പുഴുക്കള്‍ക്ക്, വിശപ്പുണ്ടെങ്കിലും ഭക്ഷണത്തോട് വിരക്തി തോന്നുന്നതിനാല്‍ അവ പട്ടിണി കിടന്ന് ചാകുന്നു. കാന്താരിമുളക്, ഉള്ളി, വെളുത്തുള്ളി മുതലായവയുടെ എരുവ് കീടങ്ങളെ അകറ്റുന്നു.

ചില സസ്യങ്ങളുടെ ഗന്ധം കാരണം കീടങ്ങള്‍ക്ക് അവയുടെ അതിഥി സസ്യങ്ങളുടെ സ്വതസിദ്ധമായ ഗന്ധം പിടിച്ചെടുക്കാന്‍ സാധിക്കാതെ വരുന്നു. നാറ്റപ്പൂ (കൊങ്കിണിപ്പൂ), ചെണ്ടുമല്ലി, കായം, തുളസി, മുതലായവ ഇത്തരത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്.

നിറത്താല്‍ ആകൃഷ്ടരാകുന്ന പ്രാണികളെ അകറ്റാന്‍ നിറമുള്ള പൂക്കള്‍ തരുന്ന സസ്യങ്ങള്‍ പ്രയോജനപ്പെടുത്താം. സംരക്ഷിക്കപ്പെടേണ്ട ചെടികളുടെ ചുറ്റുമായി ഇത്തരം ചെടികള്‍ നട്ടുപിടിപ്പിക്കുന്നത് ഒരുപാധിയാണ്. ഒരേതരം പച്ചക്കറി ഒന്നിച്ച് നടുന്നതിന് പകരം വ്യത്യസ്ഥ തരത്തിലുള്ളവ ഇടകലര്‍ത്തി നടുന്നതായാല്‍ കീടശല്യം കുറയുന്നുണ്ട്. 

വിളക്കുകെണി ഉപയോഗിച്ച് രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം. മഞ്ഞനിറമുള്ള തകിടിലോ കാര്‍ഡ് ബോര്ഡിലോ ആവണക്കെണ്ണയോ ഗ്രീസ് പോലുള്ള പറ്റിപ്പിടിക്കുന്ന വസ്തുക്കളോ തേച്ച് അവിടവിടെ തൂക്കിയിടുന്നതും പ്രാണി നശീകരണത്തിന് അവലംബിക്കാവുന്ന മാര്‍ഗ്ഗമാണ്. ചാണകവും ഗോമൂത്രവും കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കാം. നശീകരണ ശക്തിയുള്ള വൈറസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഇവയിലടങ്ങിയിരിക്കുന്നു. കീട ബാധയേല്‍ക്കാന്‍ സാദ്ധ്യതയുള്ള പ്രതലങ്ങളെ ചാണകം അനാകര്‍ഷകമാക്കുന്നു. കീടങ്ങളുടെ ഗന്ധശേഷിയെ താറുമാറാക്കുകയും, അവയുടെ ദഹനേന്ദ്രീയത്തെ വിഷമയമാക്കുകയും ചെയ്യുന്നു.

ഗോമൂത്രത്തിന് കുമിളുകളെയും നശീകരണ ശക്തിയുള്ള വൈറസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാന്‍ സാധിക്കും. ഇതിലടങ്ങിയ ഹാലോജനേറ്റഡ് ഫീനോള്‍ 2-ഫ്രീനൈല്‍ ഫീനോള്‍, കാര്‍ബോളിക്ക് ആസിഡ് മുതലായവയാണ് ഈ ധര്‍മ്മം നിര്‍വ്വഹിക്കുന്നത്. കഞ്ഞിവെള്ളം നേര്‍പ്പിച്ചത് തളിച്ചാല്‍ ചില ശല്‍ക്ക കീടങ്ങളെ നിയന്ത്രിക്കാനാകും. കഞ്ഞിപ്പശ ഒട്ടിപ്പിടിച്ച് അവയുടെ സഞ്ചാരം തടയുന്നു.

ജൈവരീതിയില്‍ കീടനിയന്ത്രണത്തിന് മേല്‍ ചേര്‍ത്ത തത്വങ്ങള്‍ പ്രായോഗികമാക്കിയാല്‍ മതി. കീടങ്ങളെ അകറ്റുന്ന തരത്തിലുള്ള ഇലകളും മറ്റു ജൈവവസ്തുക്കളും ചേര്‍ത്ത് പ്രയോഗിക്കാവുന്നതാണ്. പശുക്കള്‍ തിന്നാത്ത ആടലോടകം, നൊച്ചി, പാല്‍ വരുന്ന തരത്തിലുള്ള എരുക്ക്, ഉമ്മം, പ്ലാവ് മുതലായവയുടേയും കയ്‌പുള്ള വേപ്പ്, കാഞ്ഞിരം, കറ്റാര്‍വാഴ മുതലായവയുടേയും ഉപ്പ് രുചിയുള്ള കാട്ടാവണക്ക്, ആത്ത മുതലായവയുടെയും കമ്മ്യൂണിസ്റ്റ് പച്ച, പപ്പായ, ആവണക്ക്, മാവ്, ഇഞ്ചിപ്പുല്ല്, കുരുമുളക്, ഇഞ്ചി, അയമോദകം, തുളസി, കര്‍പ്പൂരച്ചെടി, ഉങ്ങ്, കൂവളം, ചെണ്ടുമല്ലി, മുരിങ്ങ, ചെമ്പരത്തി, മഞ്ഞള്‍, വയമ്പ്, വേങ്ങ, ഒടുക്, കാട്ടപ്പ, നാരകം, അരളി മുതലായവയുടെയും മൃദുകാണ്ഡങ്ങള്‍ എന്നിവക്കൊപ്പം കാന്താരി, വെളുത്തുള്ളി ചേര്‍ത്ത് 40 ദിവസത്തോളം തണലില്‍ വെച്ച് പുളിപ്പിക്കണം. ദിവസവും ഈ മിശ്രിതം രണ്ടുനേരം നന്നായി ഇളക്കണം. മേല്‍പറഞ്ഞവയില്‍ ലഭ്യമായ 10 വിവിധതരം ഇലകള്‍ കൊണ്ട് ഇലക്കഷായങ്ങള്‍ ഉണ്ടാക്കി പ്രയോഗിക്കാവുന്നതാണ്. പ്രയോഗിക്കുന്ന സമയത്ത് കഞ്ഞിവെള്ളവും കൂടി അപ്പപ്പോള്‍ ചേര്‍ത്ത് നേര്‍പ്പിച്ച് വിളകളില്‍ തളിച്ചാല്‍ നല്ല ഫലം കിട്ടുമത്രെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.