ന്യൂദല്‍ഹി: തനിക്കും കുടുംബാംഗങ്ങള്‍ക്കും അന്താരാഷ്‌ട്ര നമ്പറില്‍ നിന്ന് വധഭീഷണി ലഭിച്ചതായി മുന്‍ ക്രിക്കറ്റ് താരവും ബിജെപി ഈസ്റ്റ് ദല്‍ഹി എംപിയുമായ ഗൗതം ഗംഭീര്‍. തനിക്കും കുടുബത്തിനും സുരക്ഷവേണമെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഗംഭീര്‍ ദല്‍ഹി പോലീസിനു നല്‍കിയ കത്തിലാണ് വധഭീഷണിയുടെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
+7 (400) 043 എന്ന അന്താരാഷ്‌ട്ര നമ്പറില്‍ നിന്ന് എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും വധഭീഷണി നേരിടുന്നുവെന്ന് ഗംഭീര്‍ ഇന്നലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഷഹദാരയ്‌ക്ക് അയച്ച കത്തില്‍ പറയുന്നു. തന്റെ പേഴ്സണല്‍ സെക്രട്ടറി ഗൗരവ് അറോറ ഇത് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ കത്ത് പരാതിയായി കണക്കാക്കി കേസെടുക്കണമെന്നും എന്റെ കുടുംബത്തിനു സുരക്ഷഉറപ്പുവരുത്തണമെന്നും അദേഹം പറഞ്ഞു.
















