തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇന്ന് ബംഗാളിനെ നേരിടും. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ദല്‍ഹിയോട് സമനില വഴങ്ങിയെങ്കിലും കേരളത്തിന് ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തില്‍ മൂന്ന് പോയിന്റ് ലഭിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം. ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടി20 പരമ്പരക്ക് ശേഷം സഞ്ജു സാസംണ്‍ കേരള ടീമില്‍ തിരിച്ചെത്തി. ബംഗാളിനെതിരായ മത്സരത്തില്‍ സഞ്ജു സാസംണ്‍ കളിക്കും.
കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), എസ്. മിഥുന്‍, സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ആസിഫ്. കെ.എം, എം.ഡി. നിധീഷ്, രാഹുല്‍. പി, അസറുദ്ദീന്‍, സിജോമോന്‍ ജോസഫ്, സല്‍മാന്‍ നിസാര്‍, സന്ദീപ് എസ്. വാര്യര്‍, മോനിഷ്.
ബംഗാള്‍ ടീം: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), അഗ്‌നിവ് പാന്‍, ആകാശ് ദീപ്, റിത്വിക്ചൗധരി, ശ്രേയന്‍ ചക്രബര്‍തി, സുദീപ് ചാറ്റര്‍ജി, മനോദ് തിവാരി, വൃദ്ധിമാന്‍ സാഹ, അശോക് ദിന്‍ഡ, അനുസ്തുപ് മഞ്ജുംധര്‍, ശ്രീവാത്സ് ഗോസാമി, അര്‍നാബ് നന്തി, അഭിഷേക് രാമന്‍, സായന്‍ ഗോഷ്, ഇഷാന്‍ പൊരേല്‍, ഷഹബാസ് അഹമ്മദ്, പ്രയാസ് ബര്‍മാന്‍, കരണ്‍ലാല്‍, അയന്‍.
















