Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കലോത്സവ കൗതുകങ്ങള്‍ – പത്രങ്ങളില്‍ നിന്ന്

എസ്.കെbyഎസ്.കെ
Dec 17, 2019, 05:12 am IST
inVicharam

”വരും വര്‍ഷങ്ങളിലെ കലോത്സവങ്ങള്‍ ചെറുപട്ടണങ്ങളില്‍ നടത്താനും ഇതുപോലെ വീടുകളില്‍ കുട്ടികളെ താമസിപ്പിക്കുന്ന വിപുലമായ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യും.”

ഘടന തെറ്റിയ വാക്യം.

”…..ചെറുപട്ടണങ്ങളില്‍ നടത്തുകയും” എന്നു തിരുത്തിയാലേ ഘടന ശരിയാകൂ.

”ഓരോ വിദ്യാര്‍ത്ഥിക്കും തനതു കഴിവുകളുണ്ടെന്നും അത് പരിപോഷിപ്പിച്ച് പിന്‍ബഞ്ചുകാരെയെല്ലാം മുന്‍ ബെഞ്ചുകാരാക്കുമ്പോഴേ ജനകീയ വിദ്യാഭ്യാസം എന്ന സങ്കല്‍പ്പത്തിന് പൂര്‍ണത കൈവരിക്കാനാകൂ.”

വികലമായ വാക്യം. ഇങ്ങനെ തിരുത്താം:

”ഓരോ വിദ്യാര്‍ത്ഥിക്കും തനതു കഴിവുകളുണ്ട്. അവ പരിപോഷിപ്പിച്ച് പിന്‍ബഞ്ചുകാരെയെല്ലാം മുന്‍ബെഞ്ചുകാരാക്കുമ്പോഴേ ജനകീയ വിദ്യാഭ്യാസം എന്ന സങ്കല്‍പ്പത്തിന് പൂര്‍ണത കൈവരൂ.”

”നാട്ടിന്‍പുറത്തെ വീടുകളില്‍ താമസിച്ച് അവരുടെ ജീവിതവും സംസ്‌കാരവും അറിഞ്ഞ് അവര്‍ക്കൊപ്പം വേദികളിലേക്ക് മത്സരാര്‍ത്ഥി പോകുകയും മത്സരം കഴിഞ്ഞ് അതേ വീട്ടിലെത്തി അനുഭവങ്ങള്‍ ആതിഥ്യമരുളിയ കുടുംബവുമായി പങ്കിടുമ്പോഴുണ്ടായ അനുഭവം അവിസ്മരണീയമാണെന്നാണ് മത്സരാര്‍ത്ഥികള്‍ വെളിപ്പെടുത്തിയത്.”

വലിച്ചുനീട്ടി വികൃതമാക്കിയ വാക്യം.

”നാട്ടിന്‍പുറത്തെ വീടുകളില്‍ താമസിച്ച്, അവിടത്തെ ജീവിതവും സംസ്‌കാരവും അറിഞ്ഞ് വീട്ടുകാര്‍ക്കൊപ്പം വേദികളിലേക്കു പോകുകയും മടങ്ങി അതേ വീട്ടിലെത്തി വിശേഷങ്ങള്‍ പങ്കിടുകയും ചെയ്തപ്പോവുണ്ടായ അനുഭവം അവിസ്മരണീയമാണെന്നാണ് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്.” ഇങ്ങനെ പരിഷ്‌കരിച്ചാല്‍ വായനക്കാര്‍ക്ക് അല്‍പ്പം ആശ്വാസം ലഭിക്കും.

കലോത്സവ വാചകമേളയില്‍നിന്ന് ഒരു വാക്യം കൂടി:

”കാഞ്ഞങ്ങാടിന്റെ പരിസരങ്ങളിലെ ഗ്രാമീണ രംഗവേദികളില്‍ ഗ്രാമോത്സവ പ്രതീതി കലോത്സവങ്ങള്‍ കൊതിക്കുന്നതാക്കി.” വായനക്കാരും കൊതിച്ചുകൊള്ളുക!

ഒരു ആരോഗ്യ പംക്തിയില്‍നിന്ന്:

”പഞ്ചസാര നമ്മുടെ ജീവിതത്തിലെ സ്ഥിരമായ സന്തതസഹചാരിയായി മാറിയിരിക്കുന്നു. എന്നാല്‍ പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും എടുത്തുമാറ്റാന്‍ നമുക്കു കഴിയുകയില്ല.”

പഞ്ചസാരയും ജീവിതവും തമ്മിലുള്ള ബന്ധം ഇതിലും മധുരമായി എങ്ങനെ ആവിഷ്‌കരിക്കാനാവും? സ്ഥിരവും സന്തതവും സഹചാരിയുമെല്ലാം സഹായത്തിനെത്തിയപ്പോള്‍ പഞ്ചസാരയ്‌ക്ക് ഗമയും കൂടി. പഞ്ചസാരയുടെ ഉപയോഗത്തിന് ഭാരം കൂടുതലാണ്. അതെടുത്തു മാറ്റണമെങ്കില്‍ യന്ത്രസഹായം തേടേണ്ടിവരും!

‘ആരോഗ്യ സാഹിത്യ’വും ഇങ്ങനെ നാള്‍തോറും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ ഭാഗ്യം!

ഭരണഭാഷ മാതൃഭാഷയാക്കുന്നതിനുള്ള ശ്രമങ്ങള്‍ ചില വകുപ്പുകളിലെങ്കിലും പുരോഗമിക്കുന്നുണ്ട്. ‘ഭരണഭാഷ-മാതൃഭാഷ’ എന്ന ‘സൂക്ത’ത്തോടെ പത്രങ്ങളില്‍ വന്ന ഒരു പരസ്യത്തില്‍ നിന്ന്:

”ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 2019-2020 വര്‍ഷത്തെ അച്ചടി ജോലികള്‍ ചെയ്യുന്നതിന് താല്‍പ്പര്യമുള്ള, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും മൂന്നു കോടിരൂപയുടെ വാര്‍ഷിക ടേണ്‍ഓവറും ഉള്ള കേരളത്തിലെ ആധുനിക സൗകര്യങ്ങളുള്ള അച്ചടിസ്ഥാപനങ്ങളില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.”

എല്ലാം ഇങ്ങനെ ഒരു വാക്യത്തിലാക്കിയാല്‍ താല്‍പ്പര്യമുള്ളവര്‍ക്കുപോലും അതില്ലാതാകും. അല്‍പം പരിഷ്‌കരിച്ചാല്‍ വിരസത ഒഴിവാക്കാം. കൂടുതല്‍ വ്യക്തതയുണ്ടാക്കാം.

”ഇന്‍ഫര്‍മേഷന്‍ & പബ്ലിക റിലേഷന്‍സ് വകുപ്പിന്റെ 2019-2020 വര്‍ഷത്തെ അച്ചടിജോലികള്‍ക്ക് താല്‍പ്പര്യ പത്രം ക്ഷണിക്കുന്നു. 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും മൂന്നു കോടി രൂപയുടെ വാര്‍ഷിക ടേണ്‍ഓവറും ആധുനിക സൗകര്യങ്ങളുമുള്ള, കേരളത്തിലെ അച്ചടി സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം.”

പിന്‍കുറിപ്പ്:

”ഇരുപത്തിനാലാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള വെള്ളിയാഴ്ച തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുഖ്യാതിഥി. നടി ശാരദയാണ് വിശിഷ്ടാതിഥി.

ശ്രേഷ്ഠാതിഥിയും ജനകീയാതിഥിയും കൂടിയാകാമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

World

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.