Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിലക്കയറ്റം നിയന്ത്രിക്കണം;ലഭ്യത ഉറപ്പുവരുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 06:45 am IST
inEditorial

 

അവശ്യസാധനങ്ങള്‍ക്കെല്ലാം വിലകയറുമ്പോള്‍ സാധാരണക്കാര്‍ ജീവിക്കാന്‍ ഏറെ വിഷമിക്കുന്നു. അധിക വിലകൊടുത്താല്‍ കൂടി സാധനങ്ങള്‍ വിപണിയില്‍ ലഭ്യമല്ലാതെ വരുന്ന അവസ്ഥകൂടി ഉണ്ടായതോടെ കേരളം ക്ഷാമകാലത്തിലേക്കുള്ള തിരിച്ചുപോക്കിലാണെന്ന് പറയേണ്ടിവരുന്നു. വിലക്കയറ്റം പിടിച്ചു നിര്‍ത്താനും വിപണിയില്‍ അവശ്യസാധന ലഭ്യത ഉറപ്പുവരുത്താനും സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമാകുക തന്നെ വേണം.

ഭക്ഷണത്തിനാവശ്യമുള്ള എല്ലാ സാധനങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിനാണ് വിലക്കയറ്റവും ക്ഷാമവും ഏറെ ബാധിക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ സ്വന്തമായി ഉല്പാദിപ്പിക്കുന്ന കാര്യത്തില്‍ കേരളം ഇനിയും സ്വയംപര്യാപ്തത കൈവരിച്ചിട്ടില്ല. നെല്ലുല്പാദനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന കൃഷിവകുപ്പ് ഇക്കാര്യത്തില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നു വേണം വിലയിരുത്താന്‍. നെല്ലുല്പാദനം മെച്ചപ്പെടുത്താന്‍ വന്‍തോതിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. കോടിക്കണക്കിനു രൂപയാണ് ഈ മേഖലയില്‍ സര്‍ക്കാര്‍ ചെലവിട്ടത്. 

കേരളത്തില്‍ ഉല്പാദനം കുറഞ്ഞതിനൊപ്പമാണ് തമിഴ്‌നാട്ടിലെ മഴ അവിടുത്തെ കൃഷിയെ കാര്യമായി ബാധിച്ചത്. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് കച്ചവടക്കാരും ഇടത്തട്ടിലുള്ളവരും വന്‍തോതില്‍ ധാന്യങ്ങളും പച്ചക്കറികളുമെല്ലാം പൂഴ്‌ത്തിവയ്‌ക്കുന്നത്. ഇതെല്ലാം വിലക്കയറ്റത്തിന് വഴിവച്ചു. പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, ധാന്യങ്ങള്‍, മാംസ ഉത്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം  വില വര്‍ദ്ധിച്ചുകഴിഞ്ഞു.  എല്ലാ സാധനങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധന രേഖപ്പെടുത്തുന്നത്. കുത്തരിക്ക് 48 മുതല്‍ 53 രൂപവരെയാണ് വില. പച്ചരിക്ക് 26-30 വരെയും സവാള 120 മുതല്‍ 130 വരെയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടൊപ്പം ചെറിയ ഉള്ളി 160-168, വെളുത്തുള്ളി 230-240, ഉഴുന്ന് 152-155, മുളക് 160- 220, പയര്‍ 66-96, കടല 70-80, മൈദ-40-47, ആട്ട- 38-40, ഉരുളക്കിഴങ്ങ് 39-47 എന്നിങ്ങനെയാണ് പൊതു വിപണിയിലെ വില. 

അടുത്ത അഞ്ചുവര്‍ഷം സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാകില്ലാന്നായിരുന്നു ഇടതു സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ നല്‍കിയിരുന്ന വാഗ്ദാനം. പതിമൂന്നു തരം നിത്യോപയോഗസാധനങ്ങള്‍ക്കു വില കൂടില്ലെന്ന വാഗ്ദാനം സര്‍ക്കാരിന് പാലിക്കാനായില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പൂഴ്‌ത്തിവയ്‌പ്പ് തടയാനുമുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. പൊതുവിപണിയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ സപ്ലൈകോ, മാവേലിസ്റ്റോറുകള്‍ തുടങ്ങിയവ വഴിയാണ് വിപണി ഇടപെടലുകള്‍ നടത്താറ്. ഇവിടങ്ങളില്‍ നിന്ന് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കും. എന്നാല്‍ ക്രിസ്മസ് സീസണായിട്ടും അത്തരം വിപണി ഇടപെടലിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിപണി ഇടപെടലിന് സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നാണ് ഭാഷ്യം. 

സപ്ലൈകോയും മറ്റും സാധനങ്ങള്‍ സംഭരിച്ചിരുന്ന കര്‍ഷകര്‍ക്ക് ഭീമമായ തുകയാണ് കൊടുക്കാനുള്ളത്. കൃഷി നഷ്ടമായ സാഹചര്യത്തിലും ഈ പണം കൊടുത്തു തീര്‍ക്കാന്‍ തയ്യാറായിട്ടില്ല. ചെറുകിട വിതരണക്കാര്‍ക്ക് 250 കോടി രൂപ കുടിശിക സര്‍ക്കാര്‍ നല്‍കാനുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ സാധനങ്ങള്‍ സംഭരിക്കാനും കഴിയുന്നില്ല. മിക്ക മാവേലി സ്റ്റോറുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങളില്ല. ഇതുമൂലം എല്ലാ അവശ്യസാധനങ്ങള്‍ക്കും സാധാരണക്കാര്‍ക്ക് പൊതുവിപണിയിലെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടല്‍ ഭക്ഷണത്തിനും വില വര്‍ദ്ധിപ്പിക്കുന്നു. ചായയ്‌ക്കുള്‍പ്പടെ ഹോട്ടലുകാര്‍ വിലയുയര്‍ത്തിക്കഴിഞ്ഞു.

വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള വിപണിയിടപെടലില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്നത് ജനങ്ങളെ കൂടുതല്‍ വിഷമത്തിലാക്കും. പണമില്ലെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാട്ടുന്ന അലംഭാവം പൊറുക്കാവുന്നതല്ല. മറ്റെല്ലാ ധൂര്‍ത്തിനും സര്‍ക്കാര്‍ വേണ്ടുവോളം പണം ചെലവിടുമ്പോള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന ജനവഞ്ചന അംഗീകരിക്കാവുന്നതല്ല. വിപണി ഇടപെടലിനും അവശ്യസാധന ലഭ്യത ഉറപ്പാക്കുന്നതിനും കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ഉണ്ടാകുക തന്നെ വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.