Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹെലികോപ്റ്റര്‍ മുഖ്യമന്ത്രിക്ക് പറക്കാന്‍ തന്നെ; ഇരുപതു മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപ വാടക

അനീഷ് അയിലംbyഅനീഷ് അയിലം
Dec 2, 2019, 05:15 am IST
inKerala

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുടേയും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനത്തിന്റെയും പേരില്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് പറക്കാന്‍. പ്രതിമാസം ഇരുപതു മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപയാണ് വാടക. പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹാന്‍സുമായി കരാറൊപ്പിടാന്‍ ഒരുങ്ങുന്നത്. മാവോയിസ്റ്റ്-നക്‌സല്‍ വേട്ടയുടെയും പ്രളയ രക്ഷാ പ്രവര്‍ത്തനത്തിന്റെയും മറവില്‍  കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിക്കാനാണ് നീക്കം.  

പതിനൊന്ന് സീറ്റുള്ള ഹെലികോപ്റ്ററാണ് വാടകയ്‌ക്കെടുക്കുന്നത്. ഇതുസംബന്ധിച്ച് ഡിസംബര്‍ 10ന് ധാരണാപത്രം ഒപ്പിടാനാണ് തീരുമാനം. കേരളത്തില്‍  വയനാട്-പാലക്കാട്-മലപ്പുറം മലയോര മേഖലകളില്‍ മാത്രമാണ് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ ഹെലികോപ്റ്ററിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത് തിരുവനന്തപുരം എയര്‍പോര്‍ട്ടിലാണ്. മാവോയിസ്റ്റ് വേട്ടയ്‌ക്കും നിരീക്ഷണത്തിനും  വേണ്ടിയാണെങ്കില്‍ എല്ലാ ദിവസവും തലസ്ഥാനത്ത് നിന്ന് വടക്കന്‍ മേഖലകളില്‍ പോയി മടങ്ങിവരണം. മാത്രമല്ല 11 സീറ്റുകളുള്ള ഗതാഗതത്തിനുള്ള ഹെലികോപ്റ്ററാണ് വാടകയ്‌ക്കെടുക്കുന്നത്. ഇതിന് എത്രത്തോളം താഴ്ന്ന് പറക്കാനാകുമെന്നോ നിരീക്ഷണ സംവിധാനങ്ങള്‍ എന്തൊക്കെയാണെന്നോ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പോയി മടങ്ങാന്‍ ഒന്നര മണിക്കൂറാണ് സമയം വേണ്ടത്. എല്ലാദിവസവും  പരിശോധന നടത്തണമെങ്കില്‍ 20 മണിക്കൂര്‍ മതിയാകാതെ വരും. അപ്പോള്‍ അധികം വാടക നല്‍കണം.  ആഴ്ചയില്‍ ഒരിക്കല്‍ നടത്തിയാല്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ വേണ്ടിവരില്ല. അപ്പോള്‍ 12 മണിക്കൂര്‍ ഉപയോഗിക്കാതെ നഷ്ടമാകും. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഒരു കോടി 44 ലക്ഷം വാടകയായി നല്‍കണം. പ്രളയ രക്ഷാ പ്രവര്‍ത്തനത്തിന് എന്നാണ് മറ്റൊരു വാദം. പ്രളയകാലത്ത് ഹെലികോപ്റ്ററിന്റെ അപര്യാപ്തത രക്ഷാപ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനത്തെ കാലാവസ്ഥ അനുസരിച്ച് വര്‍ഷത്തില്‍ ഒരിക്കലോ രണ്ട് തവണയോ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രളയത്തിന് വേണ്ടിയാണ് ഒരു വര്‍ഷം 17 കോടി 28 ലക്ഷം രൂപ നല്‍കുന്നത്. 

ഇതോടെയാണ് ഹെലികോപ്റ്റര്‍ മുഖ്യമന്ത്രിയുടെ യാത്രയ്‌ക്ക് വേണ്ടിയാണെന്നുള്ള ആരോപണം ശക്തമാകുന്നത്. മാവോയിസ്റ്റ് വേട്ട, പ്രകൃതി ക്ഷോഭം എന്നിവ നേരിടാന്‍ സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റര്‍ വേണമെന്ന് ഡിജിപി നേരത്തെ നല്‍കിയ ശുപാര്‍ശ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞതാണ്. എന്നാല്‍ പ്രളയം വന്നതോടെ വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നു. മാത്രമല്ല മാവോയിസ്റ്റ് വേട്ടയും കൂടി ആയതോടെ ഈ സാഹചര്യങ്ങള്‍ മുതലെടുത്താണ് മുഖ്യമന്ത്രിക്കായി ഹെലികോപ്റ്ററിന് കരാര്‍ ഉറപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ രോഗാവസ്ഥ കണക്കാക്കിയാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

Kerala

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.