ഇടുക്കി: പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്റു കുടുംബം ഗാന്ധിയുടെ പേരും മോഷ്ടിച്ചതാണെന്ന് ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്. നെഹ്റുവിന്റെ അച്ഛനോ ബന്ധുക്കള്‍ക്കോ ഗാന്ധിയെന്ന പേരില്ല. പിന്നെ എങ്ങിനെയാണ് ഇത് കിട്ടിയതെന്നും എംഎല്‍എ. സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നയ വീശദീകരണ യോഗത്തിലാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
നെഹ്റുവിന്റെ ബന്ധുക്കളില്‍ ആര്‍ക്കും ഗാന്ധിയെന്ന പേരില്ല. എന്നാല്‍ സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ പേരിന്റെ അവസാനം ഗാന്ധി എന്നത് എങ്ങിനെ കിട്ടിയതാണ്. നെഹ്റുവിന്റെ അച്ഛന്റെ പാരമ്പര്യത്തില്‍ ഗാന്ധിയുണ്ടോ. മോഷണം നടത്തി വന്നിരുന്ന കുടുംബം ഗാന്ധിയുടെ പേരും യഥാര്‍ത്ഥത്തില്‍ മോഷ്ടിച്ച് ചേര്‍ക്കുകയായിരുന്നെന്നും എംഎല്‍എ പറഞ്ഞു.
ഞായറാഴ്ച മൂന്നാര്‍ ടൗണില്‍ സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി. ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ. രാജേന്ദ്രന്, ആര്. ഈശ്വരന്, യൂണിയന് ജനറല്‍ സെക്രട്ടറി വി.ഒ ഷാജി. എരിയ സെക്രട്ടറി കെ.കെ. വിജയന് എന്നിവര്‍ പങ്കെടുത്തു.
നേരത്തെ, ദേവികുളം സബ് കളക്ടറായിരുന്ന രേണു രാജിനെതിരെ മോശം പരാമര്‍ശം നടത്തി എംഎല്‍എ വിവാദത്തില്‍ ചാടിയിരുന്നു. മുന്നാറില്‍ നിയമ വിരുദ്ധ കെട്ടിട നിര്‍മാണത്തെ തുടര്‍ന്ന് സബ്കളക്ടര്‍ രേണുരാജ് അത് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് സ്ഥലതെത്തിയ റവന്യൂ സംഘത്തെ തടഞ്ഞ് എംഎല്‍എ കളക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുകയായിരുന്നു. അവസാനം മാപ്പ് പറഞ്ഞതാണ് എസ്. രാജേന്ദ്രന് തലയൂരിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: