പാനൂര്‍ (കണ്ണൂര്‍): കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ സ്മരണയ്‌ക്കായി പാനൂര്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം സി. സദാനന്ദന്‍ മാസ്റ്റര്‍ക്ക്. ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ഒരുകൂട്ടം മാര്‍ക്‌സിസ്റ്റുകളുടെ ഭീകരമായ ആക്രമണത്തെ മനസ്സാന്നിധ്യം കൊണ്ട് അതിജീവിച്ച സി. സദാനന്ദന്‍ മാസ്റ്റര്‍ മാതൃകാ അധ്യാപകനും ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷനുമാണ്.
10,008 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനമായ ഇന്ന് പാനൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികളായ റഷീദ് പാനൂര്‍,പി. ജയദേവന്‍, അജയന്‍ മമ്പള്ളി, കെ.പി. ജിഗീഷ്‌കുമാര്‍,ബിജെപി ജില്ല പ്രസിഡന്റ് പി.സത്യപ്രകാശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
















