Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അവധൂതന്റെ മടക്കയാത്ര

സാവിത്രിbyസാവിത്രി
Nov 30, 2019, 02:43 am IST
inSamskriti

ശൈവാംശമായ്  പിറന്ന ദിവ്യതേജസ്സിന് ജന്മലക്ഷ്യം പൂര്‍ത്തിയാക്കി തിരികെ മടങ്ങേണ്ട നേരമായി. 1918 ഒക്‌ടോബര്‍ 15 ന് വിജയദശമി നാളിലായിരുന്നു ബാബയുടെ മഹാസമാധി.  ഒരാഴ്ച മുമ്പു തന്നെ ബാബ അസാധാരണമായ ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. 

വരാനിരിക്കുന്ന വേര്‍പാട് തിരിച്ചറിഞ്ഞതു പോലെ ഭക്തര്‍ ബാബയ്‌ക്ക് അരികിലിരുന്ന് പുരാണപാരായണം തുടങ്ങി.  ക്ഷീണിതനെങ്കിലും ചുമരില്‍ ചാരിയിരുന്ന് ബാബ ശ്രദ്ധാപൂര്‍വം അത്  കേട്ടിരുന്നു. അവസാനനാളുകളില്‍ ഷാമയും ചന്ദ്രോര്‍ക്കറും സദാ സമയവും ബാബയ്‌ക്ക് കൂട്ടിരുന്നു. ആരെയും അദ്ദേഹത്തിനരികില്‍ ചെല്ലാന്‍ അവര്‍ അനുവദിച്ചിരുന്നില്ല. നാളുകള്‍ പിന്നിടുന്തോറും ബാബ കൂടുതല്‍ കൂടുതല്‍ അവശനായി. എങ്കിലും ഭക്തരോട് സംവദിക്കുന്നതു തുടര്‍ന്നു. ദ്വാരകാമായിയോടു ചേര്‍ന്നുള്ള നാലു വീടുകളില്‍ ഭിക്ഷയ്‌ക്ക് പോകുന്ന പതിവും മുടക്കിയില്ല. കിട്ടുന്ന ഭക്ഷണത്തില്‍ ഒരു പിടിയെടുത്ത് ഉദി( ഹോമകുണ്ഡം) യിലിടും. ബാക്കിയുള്ളത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വീതിക്കും. 

ഒക്‌ടോബര്‍14 ന് രാത്രി ദ്വാരകാമായിയില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ടായി. അവശനായി കിടന്നിരുന്ന ബാബ പെട്ടെന്ന് ചാടിയെണീറ്റു. കൈയില്‍  കരുതുന്ന വടി കൊണ്ട്  തറയില്‍ അടിക്കാന്‍ തുടങ്ങി. ആരെയെന്നില്ലാതെ ഉറക്കെ ശാസിച്ചുകൊണ്ടിരുന്നു.  ഷാമയും ചന്ദ്രോര്‍ക്കറും ബാബയെ അനുനയിപ്പിച്ച് കാര്യമെന്തെന്ന് അന്വേഷിച്ചു. ‘ ഖര്‍പാഡെയുടെഅമരാവതിയിലെ വീട്ടില്‍ കള്ളന്മാര്‍  കയറി. ഞാന്‍  അവരെ ഓടിക്കുകയായിരുന്നു. ‘ ബാബ പറഞ്ഞു. ബാബയുടെ പ്രധാനശിഷ്യരില്‍ ഒരാളായിരുന്നു ഖര്‍പാഡെ. കള്ളന്മാര്‍ കയറിയെന്നത് വാസ്തവമായിരുന്നു. ദേഹം ദേഹിയുമായി പിരിയാനിരിക്കുമ്പോഴും ആ ദിവ്യാത്മാവ് ചിന്തിച്ചത് തന്നെത്തേടിയെത്തുന്ന അശരണരെക്കുറിച്ചാണ്.  മരണത്തോടു മല്ലടിച്ചു കഴിഞ്ഞ അരുമശിഷ്യന്‍ താത്യാപാട്ടീലിനെ കുറിച്ചുള്ള  ആധി ബാബയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. 

പിറ്റേന്നു രാവിലെയും ബാബയുടെ സാന്നിധ്യത്തില്‍ പ്രഭാത ആരതി നടത്തി. 11 മണിക്ക് മധ്യാഹ്ന ആരതിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആരതി തുടങ്ങി. അന്നേരം ബാബയുടെ മുഖത്ത് എന്തെന്നില്ലാത്തൊരു ചൈതന്യം നിറയുന്നത് ഭക്തര്‍ സശ്രദ്ധം വീക്ഷിച്ചു. മാരുതിയായി, ദത്താത്രേയനായി, ശ്രീരാമദേവനായി, ഭഗവാന്‍ കൃഷ്ണനായി വ്യത്യസ്ത രൂപഭാവങ്ങളില്‍ ആ മുഖം ഭക്തര്‍ക്കു മുമ്പില്‍ തെളിഞ്ഞു. ആരതി കഴിഞ്ഞു. എല്ലാവരോടും പെട്ടെന്ന് തന്നെ തിരികെ പോകാന്‍ ബാബ പറഞ്ഞു. ആളുകളെല്ലാം  വീടുകളിലേക്ക് മടങ്ങി. വൈകാതെ ബാബ  അതിരൂക്ഷമായി ചുമയ്‌ക്കാന്‍ തുടങ്ങി. തുടര്‍ന്ന് രക്തം ഛര്‍ദിച്ചു.

ആ നേരത്താണ് രോഗശയ്യയിലായിരുന്ന  താത്യാ പാട്ടീലിന്റെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതാവഹമായ മാറ്റമുണ്ടായത്. താത്യായുടെ ഹൃദയമിടിപ്പ് നേരെയായി. അസുഖമെല്ലാം  ഭേദമായി കിടക്കയില്‍ നിന്നെണീക്കാവുന്ന അവസ്ഥയിലെത്തി. അതും ഞൊടിയിടയ്‌ക്കുള്ളില്‍! ബാബയെ കാണണമെന്ന് അലറി വിളിച്ച താത്യായെ എല്ലാവരും ചേര്‍ന്ന് ദ്വാരകാമായിയിലെത്തിച്ചു. തനിക്ക് ഈ ‘ പുനര്‍ജന്മം ‘ നല്‍കിയത് ബാബ മാത്രമാണെന്ന് താത്യയ്‌ക്ക് മനസ്സിലായി. താത്യയെ ബാബ നെഞ്ചോടു ചേര്‍ത്ത് അനുഗ്രഹിച്ചു. ഷാമയെ വിളിച്ച് താത്യയെ വീട്ടിലെത്തിക്കാന്‍ ഏര്‍പ്പാടാക്കി.

ഉച്ചയ്‌ക്ക് 2.30. ബയ്യാജിയെന്ന ശിഷ്യനെ വിളിച്ച് തനിക്ക് ജീവന്‍ വെടിയാനുള്ള നേരമായെന്ന്  അറിയിച്ചു. ദ്വാരകാമായിയോടു ചേര്‍ന്നുള്ള ബൂട്ടിവാഡയില്‍ ദേഹം അടക്കം ചെയ്യണമെന്നും അവിടെ ഭക്തര്‍ക്ക് തുണയായി തന്റെ സാന്നിധ്യം എക്കാലവും ഉണ്ടാകുമെന്നും ഓര്‍മിപ്പിച്ചു. പെട്ടെന്ന്  അസാധാരണമായൊരു തേജസ്സ്  അവിടെയെങ്ങും നിറഞ്ഞു. നിമിഷങ്ങള്‍ക്കകം ഷിര്‍ദിയിലെ അവധൂതന്‍ പരമാത്മാവില്‍ വിലയം പ്രാപിച്ചു.

                                                                                                               (അവസാനിച്ചു)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.