Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആറാമനായി ആചാര്യൻ അക്കിത്തം

എം. സതീശന്‍byഎം. സതീശന്‍
Nov 29, 2019, 01:21 pm IST
inKerala

കവിതകളില്‍ ശാന്തിയുടെ സമതലസ്വസ്ഥത നിറച്ച കാലത്തിന്റെ പാട്ടുകാരന്‍, ഇന്നത്തെയും നാളത്തെയും തലമുറയ്‌ക്കായി ഇതിഹാസം വിരചിച്ച കവിഋഷി, വരികളില്‍ കാലത്തെ അളന്നെടുത്ത മഹാപ്രതിഭ… ലോകത്തെവിടെയും കുമരനല്ലൂരിലെ കാറ്റെത്തുമെന്ന് നിവര്‍ന്നുനിന്ന് പ്രഖ്യാപിച്ച ഭാഗവതകാരന്‍… ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ നടുവില്‍നിന്ന് നാളെയുടെ കാലത്തെ പ്രവചിച്ച ക്രാന്തദര്‍ശി… നിസ്വന്റെ സംഗീതമായി പെയ്ത മഹാദര്‍ശനങ്ങള്‍… മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം… ജ്ഞാനപീഠം ലഭിക്കുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.  ജി. ശങ്കരക്കുറുപ്പ്, എസ്.കെ. പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള, എംയടി. വാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ് എന്നീ മലയാള സാഹത്യകാരന്‍മാരാണ് ഇതിനു മുന്‍പ് ജ്ഞാനപീഠത്തിന് അര്‍ഹരായത്.

പുറ്റുമണ്ണിന്റെ കരളിലെ കണ്ണുനീരിറ്റില്‍ കുരുത്ത ആദികവിതയുടെ തുടര്‍ച്ചയാണ് അക്കിത്തം. അനുകമ്പയുടെ കണ്ണീരാണത്. ഭൂതദയയുടെ കണ്ണുനീര്‍… സ്വച്ഛസ്ഫടികമാര്‍ന്ന മഹാകാരുണ്യത്തിന്റെ കരുത്തുണ്ട് ആ കവിതയ്‌ക്ക്… ലോകത്തെ കീഴ്‌മേല്‍ മറിക്കുന്ന ഭൗതികസമൃദ്ധിയുടെ ബലമല്ല ബലം, സമുദ്രമഥനത്തിന് കയറായി മാറിയ ഘോരപന്നഗത്തിന്റെ പത്തിയില്‍നിന്ന് ചീറ്റിത്തെറിച്ച പ്രപഞ്ചനാശകമായ കാളകൂടത്തെ ഒരുതുള്ളി പോലും താഴെപ്പോകാതെ ഇരുകരങ്ങളില്‍ സ്വീകരിച്ച് പാനംചെയ്ത കാലകാലന്റെ മഹാകാരുണ്യത്തിന്റെ ബലമാണ് ബലമെന്ന് അറിയുകയും പറയുകയും ചെയ്ത ദ്രഷ്ടാവാണ് അക്കിത്തം. ദീനാനുകമ്പയാല്‍ ആവിയായ്‌ത്തീര്‍ന്ന ചേതനയാണ് ആ കവിതയുടെ ആത്മാവ്. 

സര്‍ഗാത്മകതയുടെ ഉന്നം പണവും പദവികളും പുരസ്‌കാരങ്ങളുമാണെന്ന് ധരിച്ചുപോയ സാംസ്‌കാരികനായകരുടെ നിറഞ്ഞ വേദിയില്‍ നിസ്വനായി ഒരാള്‍, പണത്തിനുവേണ്ടി താന്‍ എഴുതാറില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരാള്‍, സോമത്തെയും സാമത്തെയും മറികടന്ന് ആത്മാനന്ദലയത്തിലേക്ക് കടന്നുപോകുന്ന അവസ്ഥയാണ് തനിക്ക് കവിതയെന്ന് അനുഭൂതിയിലൂടെ പകര്‍ന്നാടിയ ഒരാള്‍… അങ്ങനെയൊരു കവി മലയാളത്തില്‍ മറ്റാരുണ്ടാവാനാണ്. 

സര്‍ഗാത്മകത അക്കിത്തത്തിന് പരമാനന്ദത്തിലേക്കുള്ള പടവുകളാണ്. സ്വയമലിഞ്ഞില്ലാതാവുന്ന സംലയനത്തിന്റെ വഴി. ആയിരം കൂര്‍ത്ത ദളങ്ങളോടെ വിരിഞ്ഞനന്തകോടി കാലം നിലനില്‍ക്കുന്ന പരമാനന്ദത്തിന്റെ മഹാപത്മത്തിലേക്കുള്ള ചവിട്ടുപടികള്‍… ചവിട്ടിപ്പോന്ന ഭൂമിയെ തിരിഞ്ഞുനോക്കി കവി കടന്നുപോകുന്ന ബാല്യകൗമാരങ്ങളിലെ കാഴ്ചകളിലാകെ വിരിയുന്ന തിരിച്ചറിവിന്റെ ദര്‍ശനങ്ങളാണ്.

ആത്മാവിലായിരം സൗരമണ്ഡലം വിരിയിക്കുന്നത് മറ്റുള്ളവര്‍ക്കായി പൊഴിക്കുന്ന ഒരു കണ്ണീര്‍ക്കണമാണെന്നും ഹൃദയത്തില്‍ നിത്യനിര്‍മ്മലപൗര്‍ണമി നിറയ്‌ക്കുന്നത് മറ്റുള്ളവര്‍ക്കായി ചെലവാക്കുന്ന ഒരു പുഞ്ചിരിത്തെല്ലാണെന്നുമുള്ള തിരിച്ചറിവിനെ കവി ഉള്‍ക്കൊള്ളുന്നത് ഒരു ലയരോമാഞ്ചത്തോടെയാണ്. ഇത്രകാലം ആ ദിവ്യപുളകോദ്ഗമം അറിയാതെപോയതിന്റെ നഷ്ടബോധമോര്‍ത്ത് കുലുങ്ങി കുലുങ്ങിക്കരയുന്ന ഒരു കവി അന്നന്ന് വീതം വെച്ചുകിട്ടുന്ന അക്കാദമിക്കസേരകള്‍ക്കനുസരിച്ച് കുളിരുകോരുന്നവര്‍ വല്ലാതെ പെരുകുന്ന പുതിയകാലത്ത് അത്ഭുതങ്ങളില്‍ മഹാത്ഭുതമാണ്. 

മലയാളത്തിന്റെ സാംസ്‌കാരിക രംഗത്തെയാകെ രാഷ്‌ട്രീയാധികാരത്തിന്റെ ചവിട്ടുപടിയാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് മുന്നില്‍ മഹാകവി, കവിതയുടെ കരുത്തില്‍ നെഞ്ചുവിരിച്ചുനിന്നു. ‘ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ’ ഗിരിപ്രസംഗപാടവങ്ങള്‍ കണ്ടറിഞ്ഞ് അവയെ ചോദ്യം ചെയ്തു. ഒന്നും വേണ്ടാത്തവന്റെ ആ ചോദ്യം ചെയ്യലിനുമുന്നില്‍ കലിയെടുത്തുവന്ന കക്ഷിരാഷ്‌ട്രീയം മൗനിയായി നിന്നു. ഒരിക്കലല്ല, പല തവണ. അരിവെക്കേണ്ട തീയടുപ്പില്‍ ഈയാംപാറ്റ കരിഞ്ഞപ്പോള്‍ പിറ്റേന്ന് നിരത്തില്‍ കാണപ്പെട്ടത് വിശന്നുകരഞ്ഞുമരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണെന്ന് ആറു പതിറ്റാണ്ട് മുമ്പ് അക്കിത്തം ഓര്‍മ്മിപ്പിച്ചു. അതുകേട്ട് നാളെയെക്കുറിച്ചോര്‍ത്ത് നടുങ്ങിപ്പോയിട്ടുണ്ട് മലയാളം. അട്ടപ്പാടിയിലെ ശിശുമരണങ്ങളും കര്‍ഷകആത്മഹത്യകളും പെരുകുന്ന, നമ്പര്‍ വണ്‍ കേരളത്തെക്കുറിച്ചു തന്നെയാണ് കവി പാടിയത്, ‘നിരത്തില്‍ കാക്ക കൊത്തുന്നു, ചത്ത പെണ്ണിന്റെ കണ്ണുകള്‍, മുലചപ്പി വലിക്കുന്നു നരവര്‍ഗ നവാതിഥി’ എന്ന്. പരിഷ്‌കാരവും പുരോഗമനവും ഏട്ടില്‍ മുളയ്‌ക്കുന്ന കാട്ടുപുല്ലുമാത്രമായി അവശേഷിക്കുന്ന കറുത്ത നാളുകളില്‍ തമസ്സല്ലോ സുഖപ്രദം എന്ന് കരുതേണ്ടി വരുമെന്ന മുന്നറിയിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

കൊന്നുതള്ളുന്നവന്റെ അധികാരക്കൊടിക്ക് കീഴില്‍ ജീവിതം തളിര്‍ക്കുമെന്ന് പ്രഖ്യാപിച്ചവരോട് കവി പ്രതികരിച്ചത് ‘നിന്നെ കൊന്നവര്‍ കൊന്നൂ പൂവേ തന്നുടെ തന്നുടെ മോക്ഷത്തെ’ എന്നാണ്. ‘തോക്കിനും വാളിനും വേണ്ടി ചെലവിട്ടോരിരുമ്പുകള്‍ ഉരുക്കി വാര്‍ത്തെടുക്കാവൂ ബലമുള്ള കലപ്പകള്‍’ എന്നത് കാലത്തോടുള്ള ആഹ്വാനമായിരുന്നു. കേരളത്തെ കാര്‍ന്നുതിന്നുന്ന വൈദേശിക ഇസങ്ങളോട് വേദമന്ത്രപ്പൊരുളിലേക്ക് തിരിഞ്ഞൊന്നുനോക്കാനുള്ള അക്കിത്തത്തിന്റെ അഭ്യര്‍ത്ഥന തലമുറകള്‍ക്ക് വേണ്ടിയുള്ള സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. എഴുത്തുകാരനെ കക്ഷി തിരിച്ച്, കളം തിരിച്ച്, ചേരി പറഞ്ഞ് ആക്രമിച്ച കാലത്താണ് കന്യാകുമാരിയില്‍നിന്ന് ഗോകര്‍ണത്തേക്ക് അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ തീര്‍ത്ഥയാത്ര നടത്തിയത്. പരമാര്‍ത്ഥത്തില്‍ ഗംഗയും നിളയും രണ്ടല്ല, പഴശ്ശിയും ശിവജിയും രണ്ടല്ല എന്ന പി. കുഞ്ഞിരാമന്‍നായരുടെ ദര്‍ശനമായിരുന്നു തീര്‍ത്ഥയാത്രയുടെ കാഴ്ചയും കാഴ്ചപ്പാടും. കേരളവും ഭാരതവും രണ്ടെന്ന് കണ്ടവരുടെ ഇണ്ടല്‍ തീര്‍ക്കാന്‍, ഭാഷയുടെയും മതത്തിന്റെയും പേരില്‍ വീതംവെയ്‌പിന് തുനിഞ്ഞിറങ്ങിയവര്‍ക്ക് സാംസ്‌കാരിക ഏകതയിലൂടെ ഭാവാത്മകമായ മറുപടി നല്‍കാനായി നടത്തിയ ആ തീര്‍ത്ഥയാത്രയ്‌ക്ക് നായകനായി. പുരോഗമനത്തിന്റെ മറ പിടിച്ച് പിന്നോട്ടുനടക്കാന്‍ ശീലിച്ച കേരളത്തെ സംസ്‌കൃതിയിലേക്ക് ആനയിച്ച നവോത്ഥാനത്തിന് നേതൃത്വം നല്‍കുകയായിരുന്നു മഹാകവി. തപസ്യ സഹ്യാദ്രിയും കടന്ന് ഹിമാലയത്തോളം ഉയരണമെന്നും അതിന് തപസ്യ തന്നെയെന്നാകണം പേരെന്നും അക്കിത്തം പ്രാര്‍ത്ഥിച്ചു. അന്യോന്യമംബാശിവര്‍ നീട്ടിവിട്ട കണ്ണോട്ടമേറ്റുള്ളൊരു നല്ല രാജ്യത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് കേരളം തല ഉയര്‍ത്തിനിന്ന് പാടണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അദ്വൈത സാരസ്വതത്തിനപ്പുറം എന്ത് സോഷ്യലിസം, എന്ത് കമ്മ്യൂണിസമെന്ന് ചോദിക്കാന്‍ മടികാട്ടിയില്ല അക്കിത്തം. കലയ്‌ക്കും സാഹിത്യത്തിനും ചേര്‍ന്ന ഒറ്റപ്പേര് തപസ്യ എന്നതാണെന്ന് പ്രഖ്യാപിക്കാന്‍ തലകുനിച്ചാല്‍ തനിക്ക് വന്നുചേര്‍ന്നേക്കാമായിരുന്ന വാഴ്‌ത്തുപാട്ടുകളുടെയും പുരസ്‌കാരങ്ങളുടെയും പകിട്ട് അദ്ദേഹത്തിന് തടസ്സമായില്ല.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍
News

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Entertainment

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

Kerala

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

പുതിയ വാര്‍ത്തകള്‍

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.