ചെങ്ങന്നൂര്‍: ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയെ ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റായി സംഘടനയുടെ രക്ഷാധികാരി അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പ്രഖ്യാപിച്ചു. ചെങ്ങന്നൂരില്‍ നടന്ന ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ആയിരുന്നു പ്രഖ്യാപനം.
ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ആറ്റുകാല്‍ ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായും തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ശാന്തിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന വൈസ് പ്രസി. അനില്‍ മഹാദേവന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ഈറോഡ് രാജന്‍, അഖിലേന്ത്യ ജോ. ജനറല്‍ സെക്രട്ടറി എസ്. വിനോദ് കുമാര്‍, അഖിലേന്ത്യാ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍, ക്ഷേത്രീയ ജനറല്‍ സെക്രട്ടറി ജി.എന്‍. ജയറാം, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളില്‍ മറ്റു സംസ്ഥാന ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.













