Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 12:49 pm IST
inIndia

കാക്കിനഡ: ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരത്ത് എന്‍ജിനീയറും കുടുംബവും ഗോദാവരി നദിയില്‍ ചാടി മരിച്ച സംഭവത്തില്‍ ഷൂട്ടിങ് കോച്ച് അറസ്റ്റില്‍. കുടുംബത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കാന്‍ ശ്രമിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കണ്ടെത്തലില്‍ ഷെയ്ഖ് സാദിഖ് ഖാന്‍ എന്ന ഷൂട്ടിങ് പരിശീലകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് സംസ്ഥാനങ്ങളിലായി അന്വേഷണം വ്യാപിപ്പിച്ച പോലീസ്, പത്ത് പ്രത്യേക സംഘങ്ങളുടെ സഹായത്തോടെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

ആഗസ്ത് 16ന് രാത്രിയിലാണ് പഞ്ചായത്ത് രാജ് അസിസ്റ്റന്റ് എന്‍ജിനീയറായ തില്ലാപുടി നൂകരാജു, ഭാര്യ മീന, മകള്‍ സൗജന്യ എന്നിവര്‍ രാജമഹേന്ദ്രവരത്തെ പാലത്തില്‍ നിന്ന് ഗോദാവരി നദിയിലേക്ക് എടുത്തുചാടിയത്. കൂടെ സൗജന്യയുടെ മകന്‍ പത്ത് വയസുകാരനായ കുട്ടിയും ചാടിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ മാത്രം രക്ഷപ്പെടുത്താനായി. മറ്റ് മൂന്ന് പേരും മരിച്ചു.

മരണത്തിന് മുന്‍പ് നൂകരാജു എഴുതിയ ആത്മഹത്യാക്കുറിപ്പുകളില്‍ നിന്നാണ് ദുരൂഹമരണത്തിന് പിന്നിലെ വിവരങ്ങള്‍ വെളിവായത്. കുട്ടിക്ക് പരിശീലനം നല്‍കിയിരുന്ന കാക്കിനാഡയിലെ റൈഫിള്‍ ഷൂട്ടിങ് അക്കാദമി കോച്ചായ ഷെയ്ഖ് സാദിഖ് ഖാന്‍, മതം മാറാന്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം, മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കല്‍, പണം തട്ടല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

അതേസമയം ഈ സംഭവത്തിന് പിന്നില്‍ വലിയ തോതിലുള്ള ദേശവിരുദ്ധ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നും ഇതിന് പിന്നില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുന്‍ എംപി വിജയസായി റെഡ്ഡി ആരോപിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം, രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന മറ്റ് വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പത്തംഗ സംഘത്തിലെ പ്രധാനിയാണ് സാദിഖ് ഖാനെന്നും അദ്ദേഹം പറഞ്ഞു. കാക്കിനാഡയിലും രാജമഹേന്ദ്രവരത്തുമായി മറ്റ് പതിനഞ്ചോളം കുടുംബങ്ങളെയും ഇതേ സംഘം സമാനമായ രീതിയില്‍ ലക്ഷ്യം വെച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുള്ളതിനാല്‍ കേസ് എന്‍ഐഎ പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ അടിയന്തരമായി അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Tags: suicidecoach arrestedForced religious conversion attemptGodavari RiverSheikh Sadiq Khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Kerala

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

Kerala

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.