Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അല്പം ചില ജപ്പാന്‍ ജല്പനങ്ങള്‍

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Nov 27, 2019, 04:26 am IST
inVicharam

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ജപ്പാനിലാണ്. ഒറ്റയ്‌ക്കല്ല. മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമാണിമാരും കൂട്ടിനുണ്ട്. ജപ്പാനില്‍ നിന്ന് എന്തുണ്ടാക്കുമെന്നാരും ചോദിക്കരുത്. പണ്ടും പലരും ജപ്പാനില്‍ പോയിട്ടുണ്ട്. വ്യവസായം തുടങ്ങാനും കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും നടത്തിയ യാത്രകളെല്ലാം വ്യഥാവിലായതാണ് – എന്നാല്‍ പിണറായി വിജയനും കണ്ണൂര്‍ ലോബിമന്ത്രിമാരും ഏറെ പ്രതീക്ഷയിലാണ്. കേരളം കരകയറും അല്ലെങ്കില്‍ കരകയറ്റും എന്ന ദൃഢവിശ്വാസത്തിലാണവര്‍. ഈ മാസം അവസാനമേ കേരളസംഘം തിരിച്ചെത്തുന്നുള്ളൂ.

ജപ്പാനില്‍ നിന്നും മുഖ്യമന്ത്രി രാജ്യത്തിന്റെ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പ്രസ്താവന നടത്തിയിട്ടുണ്ട്. ഇത് കുതിരക്കച്ചവടത്തിലൂടെ അധികാരം സ്ഥാപിച്ചെടുക്കുന്ന കാലം.എന്നാണ് പിണറായി വിജയന്‍ പ്രസ്താവിച്ചത്. കുതിരക്കച്ചവടം ഒരുതരിപോലും നടത്തില്ലെന്നതിന്റെ തെളിവല്ലേ മഹാരാഷ്‌ട്രയില്‍ ഉണ്ടായത്. എന്‍സിപി കക്ഷി നേതാവ് അജിത് പവാര്‍ 54 അംഗങ്ങളുടെ പിന്തുണ പ്രഖ്യാപിച്ച് രേഖാമൂലം കത്തുനല്‍കി. അത് അവിശ്വസിക്കേണ്ടതില്ലായിരുന്നു. പിന്നീടാണ് ഇല്ലാത്ത പിന്തുണ എന്‍സിപി നല്‍കിയതായി വ്യക്തമായത്. കോടതി അത് വ്യക്തമാക്കുകയും ചെയ്തു. ബിജെപി അധികാരത്തിനായി ദാഹിക്കുന്ന കക്ഷിയല്ല. മുഖ്യമന്ത്രി തുടരുകയാണ്.

നിയമസഭയില്‍ തെളിയിക്കേണ്ട ഭൂരിപക്ഷത്തെ സഭയ്‌ക്ക് പുറത്ത് കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും സ്ഥാപിച്ചെടുക്കുന്ന ഈ പശ്ചാത്തലത്തില്‍ ജനാധിപത്യ റിപ്പബ്ലിക് എന്ന വിശേഷണം നമ്മുടെ രാജ്യത്തിന് എത്രത്തോളം ചേരുമെന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

മതവികാരം ഇളക്കിവിടുന്ന രാഷ്‌ട്രീയവും ആള്‍ക്കൂട്ട കൊലപാതകങ്ങളും ജനാധിപത്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന കാലഘട്ടമാണ്. ഭരണഘടനയെ അതിന്റെ അന്തഃസത്ത പോകാതെ സംരക്ഷിക്കുന്നതിനുള്ള ചുമതല ഓരോ പൗരനും ഉണ്ട്. ഭരണഘടനാ ശില്‍പ്പികളുടെ മനസ്സില്‍ ഇന്ത്യയെക്കുറിച്ച് ഉണ്ടായിരുന്ന മഹത്തായ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന് നമുക്ക് എത്രത്തോളം മുന്നോട്ടുപോകാനായി എന്ന് ആലോചിക്കണമെന്നും ഭരണഘടനാദിനത്തോടനുബന്ധിച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. 

മതനിരപേക്ഷ റിപ്പബ്ലിക്  എന്ന് ഭരണഘടനതന്നെ ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കെ മതനിരപേക്ഷ ശക്തികളെ വര്‍ഗീയശക്തികളോട് താരതമ്യപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനാദിനം ആചരിക്കുമ്പോഴും ഭരണഘടനാമൂല്യങ്ങളും അന്തഃസത്തയും ഉയര്‍ത്തിപ്പിടിക്കുന്നതിന് പലരീതിയിലുള്ള സംവാദങ്ങളും സമരങ്ങളും നടക്കുകയാണെന്ന് മുഖ്യമന്ത്രി പറയുന്നു.

ആദര്‍ശവും മര്യാദയും മാറ്റിവച്ച് അധികാരത്തിലെത്താനുള്ള കോണ്‍ഗ്രസിന്റെ ദുരാഗ്രഹത്തിന്റെ തെളിവാണ് മഹാരാഷ്‌ട്ര. ശിവസേനയുമായി ബന്ധവത്തിലെത്താന്‍ അവര്‍ക്കൊരു മടിയുമില്ല. ഹിന്ദു വര്‍ഗീയതയുടെ മൂര്‍ത്തീഭാവമാണ് ശിവസേനയെന്ന്  മുദ്രകുത്തിയവര്‍ ഇന്ന് പട്ടാപ്പകല്‍ തെരുവില്‍ നഗ്നരായിരിക്കുന്നു. 

ശിവസേനക്കാരനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നു. പിണറായി വിജയന്റെ സഖ്യകക്ഷിയായ എന്‍സിപി ശിവസേനാമന്ത്രിസഭയില്‍ അംഗമാകുന്നു. ആദര്‍ശം, മണ്ണാങ്കട്ട പോകാന്‍ പറ എന്ന നിലപാടിലാണ് സിപിഎം.

 ബിജെപി കുതിരക്കച്ചവടം നടത്തി പോലും! കുതിരക്കച്ചവടത്തിന്റെ മൊത്തക്കച്ചവടക്കാരല്ലെ സിപിഎമ്മുകാര്‍. ആരെയും കൂട്ടുപിടിക്കും. ആരുമായും സഖ്യമുണ്ടാക്കും. സഖ്യത്തിനില്ലെങ്കില്‍ ചാക്കിട്ടുപിടിക്കും. അങ്ങിനെയല്ലെ ലോനപ്പന്‍ നമ്പാടന്‍ എന്ന കേരള കോണ്‍ഗ്രസുകാരന്‍ സിപിഎം പാളയത്തിലെത്തിയത്.

സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടില്‍ അധികാരത്തില്‍ തുടര്‍ന്ന കരുണാകരന്‍ മന്ത്രിസഭയെ അട്ടിമറിക്കാന്‍ എംഎല്‍എയെ ചാക്കില്‍ കയറ്റിയ പാരമ്പര്യം കേരളത്തില്‍ സിപിഎമ്മിനാണ്. ലോനപ്പന്‍ നമ്പാടന്‍ എന്ന കേരളാ കോണ്‍ഗ്രസുകാരനെ ചാക്കില്‍ കയറ്റി ഒളിപ്പിച്ചത് സിപിഎമ്മാണ്. 

പിന്നീട് മന്ത്രിയായും എം.പിയായും ലോനപ്പന്‍ നമ്പാടനെ സിപിഎം വളര്‍ത്തി. പഞ്ചായത്തുകളിലും നഗരസഭകളിലും സിപിഎം ഈ നാണം കെട്ട സമീപനം സിപിഎം സ്വീകരിച്ചു. എന്നിട്ടും ആദര്‍ശത്തിന്റെ പൊന്നരിവാള്‍ വീശുന്ന സിപിഎം രാഷ്‌ട്രീയ ജീര്‍ണതയുടെ മരിക്കാത്ത ദൃഷ്ടാന്തമാണ്. ഇപ്പോള്‍ ശിവസേനയുമായുള്ള കോണ്‍ഗ്രസ്-എന്‍സിപി ബാന്ധവത്തിന് കുരവയിടുന്ന പാര്‍ട്ടി നേതാവ് പിണറായി വിജയന്‍ ജപ്പാനില്‍ വച്ച് നടത്തുന്നത് ജല്പനങ്ങള്‍ മാത്രമാണ്. അതിന് ശിങ്കിടി പാടുകയാണ് എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും. നാണം കെട്ട രാഷ്‌ട്രീയ കോപ്രായം കാട്ടുന്നത് മറച്ചുവയ്‌ക്കാനാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.