Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ശിവസേനയ്‌ക്ക് അവരുടെ വഴി; നമുക്ക് നമ്മുടേതും’; മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ മലക്കം മറിഞ്ഞ് എന്‍സിപി; താക്കറെയെ കൈവിട്ട് ശരത് പവാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2019, 06:10 pm IST
inIndia

ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ മലക്കം മറിഞ്ഞ് എന്‍സിപിയും കോണ്‍ഗ്രസും. ശിവസേനയും ബിജെപിയും ഒരുമിച്ചാണ് മത്സരിച്ചത്. അതിനാല്‍ അവര്‍ അവരുടെ വഴി തെരഞ്ഞെടുക്കട്ടെയെന്നും ശരത് പവാര്‍ പറഞ്ഞു. ഈ പ്രസ്താവനയിലൂടെ  സഖ്യത്തിലേര്‍പ്പെടുന്നതില്‍ നിന്നും എന്‍ സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പിന്മാറിയെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ശിവസേനയും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതിന് മുമ്പ് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദേഹത്തിന്റെ ഈ പ്രസ്താവന്. ബിജെപിയും ശിവസേനയും ഒരുമിച്ചാണ് മത്സരിച്ചത്. ഞങ്ങളും കോണ്‍ഗ്രസും ഒരുമിച്ചും. അവര്‍ അവരുടെ വഴി തെരഞ്ഞെടുക്കട്ടെ, ഞങ്ങള്‍ ഞങ്ങളുടെ രാഷ്‌ട്രീയവുമായി നീങ്ങുമെന്നും  പവാര്‍ പറഞ്ഞു. എന്‍സിപി കോണ്‍ഗ്രസ് സഖ്യം ശിവസേനയുമായി കൈകോര്‍ക്കില്ലെന്നാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നത്.

ഇന്ന് വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അവരുടെ വസതിയില്‍ ചെന്ന് കാണുമെന്നും ശരദ് പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ശിവസേനയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചപ്പോളും അവസാന നിമിഷത്തിലും പിന്തുണ കത്ത് കൈമാറാന്‍ ഇരു പാര്‍ട്ടികളും തയ്യാറായിരുന്നില്ല. പിന്നീട് എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണര്‍ ഇതിനു പിന്നാലെ തന്നെ രാഷ്‌ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. 

ഇന്നലെ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാത്ത ശിവസേനയ്‌ക്ക് പ്രതിപക്ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ സീറ്റ് മാറ്റി നല്‍കിയിരുന്നു.  പാര്‍ലമെന്റിലെ കോണ്‍ഗ്രസിനൊപ്പം അഞ്ചാംനിരയിലേക്കാണ് സീറ്റുമാറ്റി നല്‍കിയത്.  ഇനിമുതല്‍ സേനാ എം.പിമാര്‍ക്കു പ്രതിപക്ഷത്തായിരിക്കും സീറ്റെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. നാളെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന്റെ മുന്നോടിയായാണ് സീറ്റുകള്‍ മാറ്റി നല്‍കിയത്. ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചതും കോണ്‍ഗ്രസും എന്‍.സി.പിയുമായും ചേര്‍ന്നു മഹാരാഷ്‌ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതും കണക്കിലെടുത്താണ് ഇതെന്നും ഇനി ചര്‍ച്ചകളില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. 

അതേസമയം, ബാല്‍താക്കറെ ജനങ്ങളെ പഠിപ്പിച്ചത് ആത്മാഭിമാനമാനമാണെന്ന് മഹാരാഷ്‌ട്ര കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറെയുടെ ഏഴാം ചരമവാര്‍ഷികത്തിന്റെ അനുസ്മരണത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. താക്കറെയുടെ ഒരു പഴയ പ്രസംഗ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഫഡ്‌നാവിസ് താക്കറെയ്‌ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ആത്മാഭിമാനത്തിന്റെ പ്രാധാന്യമെന്തെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചതായും ഫഡ്‌നാവിസ് ട്വീറ്റില്‍ പറയുന്നു.

ബാല്‍ താക്കറെയുടെ സമാധിസ്ഥലമായ ബുംബൈയിലെ ശിവാജി പാര്‍ക്കിലെത്തി അദ്ദേഹം ബാല്‍ താക്കറെയ്‌ക്ക് പ്രണാമമര്‍പ്പിക്കുകയും ചെയ്തു.  ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും വേദി വിട്ടതിനു പിന്നാലെയാണ് ഫഡ്‌നാവിസ് ചടങ്ങിന് എത്തിയത്. പ്രചോദനം നല്‍കുന്ന വ്യക്തിത്വമാണ് ബാല്‍ താക്കറെയെന്നും ഫഡ്‌നാവിസ് പറഞ്ഞു.മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ ഒരുമിച്ച് കഴിഞ്ഞ ദിവസം ഗവര്‍ണറെ കാണാനുള്ള നീക്കം അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാല്‍ ഉടന്‍ നീക്കം വേണ്ടെന്നാണ് തീരുമാനം. മഹാരാഷ്‌ട്രയില്‍ സഖ്യം രൂപീകരിച്ചിട്ടില്ലെന്നാണ് മൂന്ന് പാര്‍ട്ടികളുടെയും ഔദ്യോഗിക നിലപാട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Entertainment

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

Kerala

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

പുതിയ വാര്‍ത്തകള്‍

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.