Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ജനകീയമായ് മാറിയ അന്യോന്യം

വിനോദ് കണ്ടംകാവില്‍byവിനോദ് കണ്ടംകാവില്‍
Nov 18, 2019, 03:35 am IST
inSamskriti

കടവല്ലൂരില്‍ മുന്‍കാലങ്ങളില്‍ നടന്നുവന്നിരുന്ന അന്യോന്യം 1947-ലെ അന്യോന്യത്തോടുകൂടി നിലച്ചു. ക്ഷേത്ര പ്രവേശനവിളംബരവും അതിനോടനുബന്ധിച്ചുളള ചില നടപടികളുമായിരുന്നു അതിന്  കാരണം. തുടര്‍ന്ന് ചെറിയ ഒരു കാലയളവില്‍ കുന്നംകുളത്തിനടുത്ത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള ചൊവ്വന്നൂര്‍ സഭാ മഠത്തില്‍ വെച്ച് അന്യോന്യം നടത്തുകയുണ്ടായി. അതിന് വേണ്ടത്ര ശോഭ ലഭിച്ചില്ല. തുടര്‍ന്ന് അന്യോന്യം നിലച്ച് പോവുകയും ചെയ്തു. 

പിന്നീട് നാല്‍പ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കടവല്ലൂര്‍ ക്ഷേത്രത്തില്‍ ദേവസ്വം ഓഫീസറായി ചുമതലയേറ്റ കോരമ്പത്ത് ഗോപിനാഥനാണ് അന്യോന്യം പുനരാരംഭിക്കുന്നതിനെ കുറിച്ച് ആദ്യമായി ആലോചിക്കുന്നത്. അദ്ദേഹം ചുമതലയേറ്റ വേളയില്‍ ക്ഷേത്ര പത്തായപ്പുരയില്‍ കാണപ്പെട്ട വലിയ മണ്‍പാത്രങ്ങളുടെയും ഭരണികളുടെയും ആവശ്യത്തെക്കുറിച്ച് അന്വേഷിക്കുകയും അത് അന്യോന്യത്തിനെപ്പറ്റിയുളള ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും  കാരണമാവുകയും ചെയ്തു. അന്യോന്യം പുനരാരംഭിക്കണമെന്ന ആലോചനയ്‌ക്കാധാരം ആ ക്ഷേത്രത്തിന്റെ ഭൗതിക പാശ്ചാത്തലവും ചരിത്രവുമാണ്. വേദോപാസന ഒരു മത്സര പദ്ധതിയിലൂടെ മികവിന്റെ തികവു നിര്‍ണ്ണയിക്കാനുളള വേദിയായിരുന്നു ആ ക്ഷേത്രം എന്നത്  അനുപമമായ ഒന്നായി തോന്നി. തന്നെയുമല്ല ക്ഷേത്ര ചൈതന്യത്തിന്റെ പൂര്‍ണ്ണതയ്‌ക്ക് ആമ്‌നായ ജപം(വേദജപം), അന്നദാനം ഇത്യാദികള്‍ ക്ഷേത്രങ്ങളില്‍ നടത്തേണ്ടത് അനിവാര്യമാണെന്നതും ആലോചനയ്‌ക്ക് കാരണമായി. 1947-ന് മുന്‍പ് നടന്നിരുന്ന അന്യോന്യത്തില്‍ പങ്കെടുത്ത ആളുകളെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ച് അന്യോന്യ നടത്തിപ്പിനെ കുറിച്ച് ധാരണയുണ്ടാക്കുകയും, കടവല്ലൂര്‍ ഏകാദശിയുടെ ആലോചനയോഗത്തില്‍ അന്യോന്യം പുനരാരംഭിക്കുന്നതായി  പ്രഖ്യാപിക്കുകയും ചെയ്തു. 

തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് തലത്തില്‍ നടന്ന ചര്‍ച്ചകളുടെയും തദ്ദേശവാസികളുടെ ഒത്തൊരുമയോടെയുളള പ്രവര്‍ത്തനത്തിന്റെയും ഫലമായി ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ ക്ഷേത്രക്ഷേമസമിതി അന്യോന്യം പുനരാരംഭിക്കുവാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ക്ഷേത്ര ഊരാളന്‍ പാറയില്‍മന രുദ്രന്‍ നമ്പൂതിരി, പക്ഷിയില്‍ നാരായണന്‍മൂസ്, അന്നത്തെ കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.സത്യനാഥന്‍, പ്രശസ്ത മദ്ദളവിദ്വാനും കടവല്ലൂര്‍ ദേശവാസിയുമായിരുന്ന കടവല്ലൂര്‍ അരവിന്ദാക്ഷന്‍ അടക്കം കടവല്ലൂരിലെ ഉല്‍സാഹികളായ അനവധി വ്യക്തികള്‍ അനോന്യ പ്രവര്‍ത്തനത്തിന് സജീവമായി രംഗത്തുവന്നു. ഗോപിനാഥന്‍ അനുസ്മരിക്കുന്നു 

മുന്‍കാലങ്ങളില്‍ എട്ടു ദിവസം ഋഗ്വേദികള്‍ മാത്രം പങ്കെടുത്തിരുന്ന അന്യോന്യം പുനരാരംഭിച്ചപ്പോള്‍ എട്ടു ദിവസം ഋഗ്വേദത്തിനും ഒരു ദിവസം യജുര്‍വേദത്തിനും ഒരു ദിവസം സാമവേദത്തിനുമായി പത്തു ദിവസം ഉല്‍സവസമാനമായ അന്തരീക്ഷത്തില്‍ കടവല്ലൂര്‍ അന്യോന്യം പുനരാരംഭിച്ചു. അന്യോന്യ പുനരാരംഭവേളയില്‍ തൃശ്ശൂര്‍-തിരുനാവായ ബ്രഹ്മസ്വം മഠങ്ങളിലെ അധികാരികളും ഓത്തുചൊല്ലുന്നവരും കലവറയില്ലാത്ത സഹകരണമാണ് സംഘാടക സമിതിക്ക് നല്‍കിയത്. 

ആദ്യകാലങ്ങളില്‍ വേദോപാസന മാത്രമായിട്ടാണ് അന്യോന്യം നടന്നിരുന്നത്. അക്കാലത്ത് ബ്രാഹ്മണകുലത്തില്‍പെട്ട വ്യക്തികള്‍ക്കു മാത്രമേ ഇത് കാണുന്നതിനും കേള്‍ക്കുന്നതിനും അവകാശമുണ്ടായിരുന്നുളളൂ. എന്നാല്‍ 1989 മുതല്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും വേദത്തെ അറിയുന്നതിനു വേണ്ടി വേദോപാസന നേരില്‍ കാണുന്നതിനുളള സൗകര്യം അധികാരികള്‍ ഒരുക്കി. വേദ സംബന്ധിയായ സെമിനാറുകളും പ്രബന്ധാവതരണവും സാധാരണജനങ്ങളിലേയ്‌ക്ക് വേദത്തെ എത്തിക്കുന്നതിനായുളള മികച്ച പ്രവര്‍ത്തനമാണ് സംഘാടകസമിതി ചെയ്തുവരുന്നത്. വേദോപാസനയ്‌ക്ക് പുറമേ വേദലക്ഷാര്‍ച്ചനയും സമിതി നടത്തുന്നുണ്ട്.  എല്ലാവര്‍ക്കും വേദം പഠിക്കുന്നതിന് അനോന്യ സമിതി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സൗകര്യമൊരുക്കുകയും മൂന്ന് ബാച്ചുകളിലായി വിദേശികളടക്കം അനവധിപേര്‍ വേദപഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. 1989-90 വര്‍ഷങ്ങളില്‍ ക്ഷേത്രക്ഷേമസമിതി അന്യോന്യം നടത്തുകയും തുടര്‍ന്ന് കടവല്ലൂര്‍ അന്യോന്യപരിഷത്ത് എന്ന സംഘടനയ്‌ക്ക് രൂപം നല്‍കുകയും ചെയ്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും ഗുരുവായൂര്‍ ദേവസ്വത്തിന്റെയും സഹകരണത്തോടെ ഇപ്പോള്‍ കടവല്ലൂര്‍ അന്യോന്യ പരിഷത്താണ് അന്യോന്യത്തിന് നേതൃത്വം നല്‍കുന്നത്.

                                                                                                                          (അവസാനിച്ചു)

                                                                                                                    9495026834

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

Kerala

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

India

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

Kerala

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.