Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘അന്യോന്യ’മായി വേദ സംസ്‌കൃതി കടവല്ലൂരില്‍

വിനോദ് കണ്ടംകാവില്‍byവിനോദ് കണ്ടംകാവില്‍
Nov 16, 2019, 03:54 am IST
inSamskriti

ദശരഥന്‍ പൂജചെയ്തിരുന്ന മഹാവിഷ്ണു വിഗ്രഹത്തെ ഭീമപുത്രനായ ഘടോല്‍കചന്‍ പ്രതിഷ്ഠ നടത്തിയ അതിമനോഹരമായ ക്ഷേത്രമാണ്  കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം. രാവിലെ വനവാസത്തിനു പുറപ്പെടുന്ന ശ്രീരാമനായും, ഉച്ചയ്‌ക്ക് സേതുബന്ധനത്തില്‍ വരുണനോട് കോപിച്ച ഭാവത്തോടും, സന്ധ്യക്ക് അയോധ്യാധിപതിയായി പട്ടാഭിഷേകം കഴിഞ്ഞ ശ്രീരാമനായും രാത്രിയില്‍ ശങ്കരനാരായണ ഭാവത്തിലുമാണ് ഇവിടുത്തെ പ്രതിഷ്ഠ. വൃശ്ചികം ഒന്നിനാരംഭിച്ച് എട്ട് സാധ്യായ ദിവസങ്ങളിലായി വേദപ്രയോക്താക്കളുടെ മഹാപരീക്ഷയാണ് കടവല്ലൂര്‍ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച കടവല്ലൂര്‍ അന്യോന്യം. 

ചരിത്രം

ശങ്കരാചാര്യരാല്‍ പ്രതിഷ്ഠിതമായ മഠങ്ങളില്‍ പ്രധാനമായ മധ്യകേരളത്തിലെ തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ ആദ്യകാലംമുതല്‍ തന്നെ വേദപഠനം നിലനിന്നിരുന്നു. ദീര്‍ഘകാല വേദപഠനത്തിന് ശേഷം വേദപഠിതാക്കള്‍ അവരുടെ കഴിവ് മാറ്റുരച്ചിരുന്നത് തൃശ്ശൂര്‍ ശ്രീവടക്കുംനാഥ ക്ഷേത്രത്തിലെ വടക്കുംനാഥന്റെ മുഖമണ്ഡപത്തിലായിരുന്നു. ഒരിക്കല്‍ വേദാലാപനത്തിനിടെ ‘ദേവാ 

ദേവാ ‘എന്ന പദം പ്രസിദ്ധ വേദജ്ഞനായ മടങ്ങര്‍ളി നമ്പൂതിരി ചൊല്ലിയപ്പോള്‍ ക്ഷേത്രത്തിനകത്തു നിന്ന് വടക്കുംനാഥന്റെ അശരീരി ഉണ്ടായത്രെ. അപ്പോള്‍ തന്നെ ശ്രീരാമന്റെ ശ്രീകോവിലില്‍ നിന്നും ‘ശങ്കരന് ക്ഷമയില്ല ഇങ്ങോട്ടു പോന്നോളൂ’ എന്ന് അശരീരി ഉണ്ടായി. അന്നുമുതല്‍ ശ്രീരാമന്റെ മുഖമണ്ഡപത്തിലാണ് വേദജ്ഞരുടെ കഴിവ് മാറ്റുരച്ചിരുന്നത്. ഇതില്‍ പങ്കെടുത്തിരുന്നവരില്‍ ഒരു വിഭാഗം ബ്രഹ്മസ്വം മഠത്തില്‍ തന്നെയും രണ്ടാമത്തെ വിഭാഗക്കാര്‍ തൃശ്ശൂരിലെ ഭക്ത

പ്രിയം ക്ഷേത്രത്തിലുമായി ഓത്ത് ചൊല്ലുകയും വടക്കുംനാഥനിലെ ശ്രീരാമപ്രതിഷ്ഠക്ക് മുന്‍പില്‍ ‘കിഴക്കുപടിഞ്ഞാറ് ‘എന്ന പേരില്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുകയും  ചെയ്തുപോന്നു. തുടര്‍ന്ന് ബ്രഹ്മസ്വം മഠത്തിലെ അധ്യാപകര്‍ തമ്മിലുണ്ടായ ശീതസമരത്തിന്റെ ഭാഗമായി ഒരു വിഭാഗം അധ്യാപകര്‍ കോഴിക്കോട് സാമൂതിരിരാജാവിനെ മുഖംകാണിക്കുകയും സാമൂതിരി അനുവദിച്ച തവനൂരില്‍ തിരുനാവായ ബ്രഹ്മസ്വംമഠം സ്ഥാപിക്കുകയും അവിടെ വേദപഠനം നടത്തിപ്പോരുകയും ചെയ്തു. 

തിരുനാവായയില്‍  വന്നതിന് ശേഷം ശ്രീവടക്കുംനാഥനിലേക്ക് മത്സരത്തിന് അവര്‍ വരാതെയായി. അതിനെ തുടര്‍ന്ന് തൃശ്ശൂരിന് വടക്ക് മുളങ്കുന്നത്തുകാവ് ധര്‍മ്മശാസ്താക്ഷേത്രത്തില്‍ തൃശ്ശൂര്‍-തിരുനാവായ യോഗക്കാര്‍ തമ്മില്‍ വേദപരീക്ഷ രൂക്ഷമായ മത്സരാടിസ്ഥാനത്തിലായി. അന്നുമുതല്‍ ‘കിഴക്ക് പടിഞ്ഞാറ്’ എന്നതിന് പകരം ‘വേദോപാസന’ എന്നപേര് നിലവില്‍ വന്നു. ‘കൊച്ചിന്‍മാന്വല്‍’ എന്ന പുസ്തകത്തില്‍ ഇതിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. മുളങ്കുന്നത്തുകാവ് ക്ഷേത്രത്തില്‍ വേദ പരീക്ഷയില്‍ ശ്രീവടക്കുംനാഥനെ നിത്യവും ഭജിച്ചുവന്നിരുന്ന തൃശ്ശൂര്‍യോഗക്കാര്‍ക്കായിരുന്നു വിജയം. തുടര്‍ന്ന് നടന്ന സമവായ ചര്‍ച്ചകളില്‍ തൃശ്ശൂരിനും തിരുനാവായയ്‌ക്കും മധ്യത്തില്‍ സ്ഥിതിചെയ്യുന്ന കടവല്ലൂര്‍ ശ്രീരാമക്ഷേത്ര സന്നിധി വേദോപാസനയ്‌ക്ക് വേദിയാവുകയും അന്യോന്യം എന്ന പേര് വരുകയും ചെയ്തു. 

കടവല്ലൂര്‍ ശ്രീമരാമക്ഷേത്ര ഊരാളനായ പാറമേല്‍ മനയ്‌ക്കല്‍ നമ്പൂതിരിയുടെയും കൊച്ചിമഹാരാജാവിന്റെയും മേല്‍നോട്ടത്തില്‍ കടവല്ലൂര്‍ ദേശത്തിലെ എല്ലാവിഭാഗം ആളുകള്‍ക്കും സദ്യയടക്കം അന്യോന്യം നടന്നുപോന്നു. ഇത്തരത്തില്‍ കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ 1947 വരെ നടന്നുവന്ന  അന്യോന്യം ചൊവ്വന്നൂര്‍ സഭാമഠത്തില്‍ ഏതാനും വര്‍ഷം നടക്കുകയുണ്ടായി. തുടര്‍ന്ന് 1989 മുതല്‍ കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ അന്യോന്യം പുനരാരംഭിച്ചു. അത് പൂര്‍വ്വാധികം ഭംഗിയായി ഇന്നും നടന്നുവരുന്നു. 

(തുടരും)

9495026834

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

Astrology

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

പുതിയ വാര്‍ത്തകള്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.