Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പിണറായിക്ക് ‘ബിഗ് സല്യൂട്ട് ‘

മുന്‍ ജനറല്‍ സെക്രട്ടറിയും പിബി മെമ്പര്‍മാരും യുഎപിഎ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതുകൊണ്ടാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' ഓഫര്‍ ചെയ്യാന്‍ തോന്നിയത്.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Nov 9, 2019, 02:34 am IST
inArticle

അര നൂറ്റാണ്ടായി കേള്‍ക്കുന്ന പേരാണ് പിണറായി വിജയന്‍. രണ്ടാം ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ഭരണകാലത്ത് വിജയന്‍ കെഎസ്‌വൈഎഫ് നേതാവായിരുന്നു. അക്കാലത്താണല്ലോ ആര്‍എസ്എസ് പ്രവര്‍ത്തകനും തയ്യല്‍തൊഴിലാളിയുമായ തലശേരി വാടിക്കല്‍ രാമകൃഷ്ണനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. അന്നും പിണറായി വിജയന്റെ പേര് ചര്‍ച്ചചെയ്യപ്പെട്ടു. അതിനുശേഷം ജില്ലാ സംസ്ഥാന നേതാവായി മാറിയ വിജയന്‍ വിവാദനായകനായി മുന്നോട്ട് പോയി. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന്റെ  പോലീസിനെ കണ്ണൂര്‍ ജില്ലയില്‍ നയിച്ചത് കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍. രാമകൃഷ്ണനായിരുന്നു. വിജയനെ ഒതുക്കേണ്ടത് രാമകൃഷ്ണന് അനിവാര്യമായിരുന്നു. പോലീസിനെ അതിനായി നിയോഗിച്ചു. കസ്റ്റഡിയില്‍ പോലീസിന്റെ ലാത്തിക്ക് പരിചയമില്ലാത്ത ഒരുഭാഗവും വിജയന്റെ ശരീരത്തിലുണ്ടായിരുന്നില്ല. അതിനുശേഷം വിജയന്‍ നിയമസഭയില്‍ മുഖ്യമന്ത്രി അച്യുതമേനോനെയും കെ. കരുണാകരനെയും നോക്കി നടത്തിയ പ്രസംഗം ചരിത്രരേഖയാണ്. അത് പൂര്‍ണമായും ദേശാഭിമാനിപോലും പ്രസിദ്ധീകരിച്ചിരുന്നില്ല. പക്ഷേ ‘ജന്മഭൂമി’ ഒരു ദിവസം എഡിറ്റോറിയല്‍ പേജ് പൂര്‍ണമായും വിജയന്റെ പ്രസംഗത്തിന് നീക്കിവച്ചിരുന്നു. സഖാക്കള്‍ പോലും ജന്മഭൂമിയിലൂടെയായിരുന്നു വിജയന്റെ സഭയിലെ ദീനരോദനം മനസ്സിലാക്കിയത് – ഇതൊക്കെ പഴയ കഥ.

പിണറായി വിജയന്റെ തത്ത്വങ്ങളെയും നയസമീപനങ്ങളെയും പെരുമാറ്റ രീതികളെയും നിരന്തരം വിമര്‍ശിക്കുന്നയാളാണ് ഈ ലേഖകന്‍. സഖാവെന്ന നിലയിലും മന്ത്രി, മുഖ്യമന്ത്രി, പാര്‍ട്ടി നേതാവ് എന്ന നിലയിലുമുള്ള വിജയന്റെ  പ്രവര്‍ത്തന രീതിയോട് ഒട്ടും മയമില്ലാതെ പ്രതികരിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് ഒരു സത്യം പറയട്ടെ. മാവോയിസ്റ്റ് വേട്ടയില്‍ പിണറായി വിജയനാണ് ശരി എന്ന് തോന്നിപ്പോവുകയാണ്. അഖിലേന്ത്യാതലത്തിലെ സ്രാവ് സഖാക്കള്‍ക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ 

പിണറായി വിജയന്‍ തയ്യാറായിരിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരായതാകാം കാരണം. പാര്‍ട്ടിക്കകത്ത് കോലാഹലം ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴും നിയമസഭയില്‍ ഒരുവിഭാഗക്കാര്‍ പിതൃശൂന്യ നിലപാടെടുക്കുന്ന സമയത്തും മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളല്ലെന്ന് ഒരു മാര്‍ക്‌സിസ്റ്റുകാരന് പറയാന്‍ തോന്നിയത് നിസ്സാരകാര്യമല്ല. മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്റുമാരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നത് തര്‍ക്കമില്ലാത്ത സത്യമാണല്ലൊ. പന്തീരാങ്കാവില്‍ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകള്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യം അതല്ലെ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പോലീസിനെ തള്ളിപ്പറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി  കാണാന്‍ പറ്റില്ലല്ലോ. മുന്‍ ജനറല്‍ സെക്രട്ടറിയും പിബി മെമ്പര്‍മാരും യുഎപിഎ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതുകൊണ്ടാണ് ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ ഓഫര്‍ ചെയ്യാന്‍ തോന്നിയത്.

മാവോവേട്ടകളിലെ കപടവേഷം അണിഞ്ഞാടുന്നവരാണ് സിപിഐയും കോണ്‍ഗ്രസും. അട്ടപ്പാടിയിലെ വേട്ടയില്‍ 4 പേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നാണ് സിപിഐ പറയുന്നത്. കോണ്‍ഗ്രസ് അത് ഏറ്റുപാടുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം മാവോയിസ്റ്റുകള്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന നിലപാടുകാരാണ്. കോണ്‍ഗ്രസുകാരും പോലീസുകാരുമടക്കം പതിനാലായിരത്തില്‍പരം ആളുകളെ മാവോയിസ്റ്റുകള്‍ ചുട്ടുകൊന്നിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഏറ്റുമുട്ടലുകളിലൂടെ മാവോയിസ്റ്റുകളെ കൊന്നൊടുക്കിയിട്ടുമുണ്ട്. വയനാട്ടില്‍ ഏതാനും വര്‍ഷം മുമ്പേ മാവോവേട്ട നടത്തിയത് രമേശ് ചെന്നിത്തല ആഭ്യന്തരം ഭരിച്ചപ്പോഴാണെന്ന സത്യം പോലും കോണ്‍ഗ്രസുകാര്‍ വിസ്മരിക്കുന്നു.  ആരോഗ്യം ക്ഷയിച്ച് കീഴടങ്ങാന്‍ വന്നവരെയാണ് പിണറായി സര്‍ക്കാര്‍ വെടിവച്ചിട്ടതെന്നും സിപിഐയും കോണ്‍ഗ്രസും പറയുന്നു. കീഴടങ്ങാന്‍ വന്ന ആരോഗ്യശേഷി നഷ്ടപ്പെട്ടവര്‍ നടന്നത് എകെ47 ഊന്നുവടിയും കൊണ്ടാണെന്ന വസ്തുത വിസ്മരിക്കുന്നു.

മാവോയിസ്റ്റുകളെ (നക്‌സലൈറ്റ്) കൊന്ന് കണ്ണ് ചൂഴ്‌ന്നെടുത്ത കോണ്‍ഗ്രസ്-സിപിഐ ഭരണകാലം മറക്കാന്‍ കഴിയുമോ? വയനാട്ടില്‍ വര്‍ഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലായിരുന്നോ? കുന്നിക്കല്‍ നാരായണനേയും അജിതയേയും പീഡിപ്പിച്ച കാലഘട്ടം മറയ്‌ക്കാന്‍ പറ്റുമോ! പി. രാജന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ ജഡം പോലും കാണാനുള്ള ഭാഗ്യം പിതാവ് പ്രൊഫ. ഈച്ചരവാര്യര്‍ക്ക് ഉണ്ടായോ? ഇതൊക്കെ മറന്ന് കോണ്‍ഗ്രസ്-സിപിഐ നേതാക്കള്‍ നടത്തുന്നത് കറകളഞ്ഞ കാപട്യമല്ലേ?

മാവോയിസ്റ്റുമായി ബന്ധപ്പെട്ട അറസ്റ്റിനെ അപലപിച്ച സിപിഎം നേതാക്കള്‍ പോലും ഇപ്പോള്‍ പിന്‍വലിയുകയാണ്. അതാണ് സി

പിഎം യോഗത്തില്‍ പിണറായി വിജയന്‍ നടത്തിയ വിശദീകരണം വ്യക്തമാക്കുന്നത്.

മാവോയിസ്റ്റ് ബന്ധത്തില്‍ രണ്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ അറസ്റ്റിലായ സംഭവത്തില്‍ യുഎപിഎ ചുമത്തിയതില്‍ ഇടപെടില്ലെന്ന് സിപിഎം വ്യക്തമാക്കിയിരിക്കുന്നു. യുഎപിഎ ചുമത്തിയത് പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉള്‍പ്പെടെ അറിയിച്ചത്. എന്നാല്‍, യുഎപിഎ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം ശക്തമായതോടെ അറസ്റ്റിലായ അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവര്‍ വെറും മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരല്ല, മറിച്ച കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ദേശവിരുദ്ധ സമീപനം സ്വീകരിച്ചവരാണെന്നതിന്റെ തെളിവുകള്‍ പോലീസ് ആഭ്യന്തര വകുപ്പിന് കൈമാറിയതോടെയാണ് സംഭവങ്ങള്‍ മാറിമറിഞ്ഞത്.

യുഎപിഎ പിന്‍വലിച്ചാല്‍ ഉടന്‍ കേസ് എന്‍ഐഎക്ക് ഏറ്റെടുക്കാനാകുമെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ പിണറായി വിജയന്‍ ഉള്‍പ്പെടെ കുരുക്കിലായി. സി

പിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ യുഎപിഎക്കെതിരേ വികാരം ഉണര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥ 

പിണറായി വ്യക്തമാക്കുകയായിരുന്നു. എന്‍ഐഎ കേസന്വേഷിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയാല്‍ സിപിഎം സര്‍ക്കാരും ദേശവിരുദ്ധരാണെന്ന വികാരം പൊതുസമൂഹത്തില്‍ ഉണ്ടാവുമെന്നും 

പിണറായി അറിയിച്ചതായാണ് വിവരം. പിടിയിലായവര്‍ക്കെതിരേ ശക്തമായ തെളിവുകളാണ് ഉള്ളതെന്നും യുഎപിഎ പിന്‍വലിച്ചാല്‍ പോലീസ് അതു മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും 

പിന്നീട് അത് വന്‍ തിരിച്ചടി ആകുമെന്നും പിണറായി വിശദീകരിച്ചതായാണ് വിവരം. ഏതായാലും ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവയ്‌ക്കാം ഒരു ബിഗ് സല്യൂട്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

India

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

പുതിയ വാര്‍ത്തകള്‍

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.