Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാര്‍ക്ക്ദാനത്തിന്റെ അര്‍ത്ഥതലങ്ങള്‍

എസ്.കെ by എസ്.കെ
Nov 3, 2019, 03:22 am IST
in Vicharam

ദാനശീലമുള്ള ഭരണാധികാരികള്‍ കൂടിവരുന്നതില്‍ കേരളീയര്‍ക്ക് ആശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യാം. അന്നദാനം, രക്തദാനം, അവയവ ദാനം, എന്നിവയ്‌ക്കൊപ്പം മാര്‍ക്ക്ദാനവും ഇവിടെ സാധാരണമായി. നല്ല കാര്യം. പക്ഷേ, എംജി സര്‍വകലാശാലയിലെ ‘മാര്‍ക്ക് കൂട്ടലി’നെ ‘ദാന’മായി കാണുന്നത് ‘ദാനം’ എന്ന പദത്തിനുതന്നെ അപമാനകരമാണെന്ന് ചില ഭാഷാ സ്‌നേഹികള്‍ പറയുന്നു.

എംജി സര്‍വകലാശാലയില്‍ നടന്നത് മോഡറേഷനാണെന്നും അതിനെ മാര്‍ക്ക്ദാനമെന്ന് ചിത്രീകരിക്കുന്നത് ശരിയല്ലെന്നുമാണ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞതത്രെ. മോഡറേഷനും ദാനത്തിനും തമ്മിലുള്ള വ്യത്യാസമെന്താണ്, എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ടാവാം, മന്ത്രി വ്യക്തമാക്കിയിട്ടില്ല. ‘മോഡറേഷന്‍ വേറെ, ദാനം വേറെ’ എന്നുമാത്രം നമ്മള്‍ ധരിച്ചാല്‍ മതി.

ഇത് മാര്‍ക്ക്ദാനമല്ല, മാര്‍ക്ക്‌കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. ‘മാര്‍ക്ക് കുംഭകോണ’മെന്നും മാര്‍ക്ക് തിരിമറിയെന്നും ഈ ദാനത്തിന് അദ്ദേഹം സന്ദര്‍ഭാനുസരണം അര്‍ത്ഥം പറയുന്നുണ്ട്.

ഈ ദാനത്തിന്റെ അര്‍ത്ഥം കൊള്ളയിലോ കുംഭകോണത്തിലോ തിരിമറിയിലോ ഒതുങ്ങില്ലെന്നാണ് ചില വിദ്യാഭ്യാസ വിദഗ്‌ദ്ധരുടെ പക്ഷം. ഒരു സര്‍വകലാശാല അതിന്റെ മഹിമ നിലനിര്‍ത്തുകയും ഉദ്ദേശ്യം നിറവേറ്റുകയും ചെയ്യണമെന്നാഗ്രഹിക്കുന്നവരെല്ലാം ഇതിനെ ‘മാര്‍ക്ക് കയ്യേറ്റ’മായേ കാണൂ എന്ന് അവര്‍ പറയുന്നു.

‘ദാനവിവാദം’ സംബന്ധിച്ചുള്ള മന്ത്രിയുടെ വിശദീകരണം വായിച്ചാല്‍, അദ്ദേഹം മാര്‍ക്കല്ല, ദയയാണ് ദാനം ചെയ്‌തെന്നേ ആര്‍ക്കും തോന്നൂ. ജയിച്ചവരെ അനുമോദിക്കാന്‍ ആയിരം പേര്‍ വരും. തോറ്റവരോടു ദയകാണിക്കാന്‍ ഈ മന്ത്രി മാത്രമേ വരൂ. ദാനശീലവും സൗമ്യത്വവും മന്ത്രിയില്‍ സമ്മേളിച്ചിരിക്കുന്നു!

”ദാനശീലന്നു സൗമ്യത്വം

തങ്കത്തിന്നു സുഗന്ധമാം”

എന്ന് കേരള പാണിനി പാടിയിട്ടുള്ളതോര്‍ക്കുക.

എന്തായാലും, ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ ഭാഗ്യമുള്ളവരാണ്.

”പരീക്ഷ വന്നു തലയില്‍ക്കേറി

പഠിച്ചതെല്ലാം മറന്നുപോയി

മനക്കുരുന്നില്‍ കനിവുള്ള സാറേ

എനിക്കൊരന്‍പതു മാര്‍ക്കു താ”

എന്നൊക്കെ പാടിനടന്ന പണ്ടത്തെ 

പാവം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക്ദാനം ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. അവര്‍ക്കുവേണ്ടി കൊള്ളയ്‌ക്കോ കുംഭകോണത്തിനോ തിരിമറിക്കോ കയ്യേറ്റത്തിനോ ആരും മുതിര്‍ന്നില്ല.

‘മാര്‍ക്ക്ദാന’ത്തിന്റെ അര്‍ത്ഥത്തിന്റെ കാര്യത്തില്‍ അഭിപ്രായൈക്യം ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള അര്‍ത്ഥം സ്വീകരിക്കാം.

പത്രങ്ങളില്‍ നിന്ന്:

”കോട്ടയം: നഗരസഭ അധ്യക്ഷയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന എന്‍ജിനീയറിങ് റവന്യൂ വിഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 16 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ഡിവിആര്‍ മോഷണം പോയ സംഭവത്തില്‍ 

പോലീസ് അന്വേഷണം ആരംഭിച്ചു.”

മോഷണം പോയത് ഡിവിആര്‍ ആണെന്നുമാത്രം മനസ്സിലായി. ബാക്കി കാര്യങ്ങള്‍ വായനക്കാര്‍ അന്വേഷിക്കുക. കണ്ടെത്തുമെന്നുറപ്പില്ല.

”എന്താണ് കാതലായ പ്രശ്‌നമെന്ന് വ്യക്തമായ വിചിന്തനം നടത്താതെ തലക്കെട്ട് പ്രഖ്യാപനങ്ങളുമായി മന്ത്രി കാലക്ഷേപം കഴിക്കുകയാണ്.”

‘ക്ഷേപ’ത്തിന് കഴിക്കല്‍ എന്നാണര്‍ത്ഥം.

‘മന്ത്രി കാലം കഴിക്കുകയാണ്’ എന്നു മതി.

പിന്‍കുറിപ്പ്:

വാര്‍ത്ത:

”ഇതു സംബന്ധിച്ചുള്ള കരാര്‍ ഒപ്പിട്ടുകൊണ്ടിരിക്കുകയാണ്.”

എത്ര വലിയ ഒപ്പായിരിക്കുമത്!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

World

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

India

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം
India

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

India

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

പുതിയ വാര്‍ത്തകള്‍

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.