മുംബൈ: 19 കാരനായ കേശവ് ദബാസിനുമുന്നില്‍ ക്രിക്കറ്റ് വമ്പന്‍മാര്‍ അടിയറവു പറഞ്ഞു. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20ക്കു മുന്നോടിയായി നെറ്റ്‌സില്‍ നടന്ന പരിശീലന്തതിലാണു ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടേയും ശിഖര്‍ ധവാന്റെയും കേശവ് ദബാസ് പിഴുതത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ സ്റ്റാറുകളായ ഓപ്പണര്‍മാര്‍ക്കെതിരെ അനായാസമായാണ് കേശവ് പന്തെറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് ഒരുപാടുപേര്‍ കേശവിന് ആശംസയറിച്ചു വന്നു. എന്നാല്‍ ഇത്തരം ആഘോഷപ്രകടനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നാണ് കേശവ് പറയുന്നത്. കേശവിന്റെ ബൗളിങ്ങിനെ ഇന്ത്യയുടെ ഹെഡ് കോച്ച് രവിശാസ്ത്രി പ്രശംസിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴും അറിയില്ലെന്നാണ് കേശവ് പറയുന്നത്. എന്നാല്‍ പ്രശംസ ലഭിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും കേശവ് പറയുന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു നേരേ പന്തെറിയാനുള്ള അവസരം ലഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ ദില്ലി അണ്ടര്‍ 19 ന് വേണ്ടി കളിച്ച യുവതാരം ഈ വര്‍ഷം ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍, മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പിതാവ് അന്തരിച്ചത് കേശവിന് വലിയ തിരിച്ചടിയായിരുന്നു.
















