Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചുവപ്പു ഭീകരതയുടെ നാള്‍വഴി

കാളിയമ്പിbyകാളിയമ്പി
Nov 2, 2019, 03:40 am IST
inVicharam

വ്യവസായ വിപ്ലവത്തിന്റെ കാലം. യൂറോപ്പില്‍ തൊഴിലാളികളോടുള്ള ചൂഷണവും അതിന്റെ പാരമ്യതയിലായിരുന്നു. തൊഴിലാളികള്‍ ഒരു സംഘമായി മാറിനിന്ന് തങ്ങളുടെ നിലപാടുകള്‍ ഒരുമിച്ച് പറയേണ്ടതിന്റെ അത്യാവശ്യം മനസ്സിലാക്കിവരുന്ന സമയം.  1864 സെപ്റ്റംബര്‍ 28, പ്രമുഖ യൂറോ

പ്യന്‍ രാജ്യങ്ങളിലെ തൊഴിലാളി നേതാക്കളെല്ലാം ഒത്തുചേര്‍ന്ന് ലണ്ടനിലെ സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ഒരു സമ്മേളനം നടത്തി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, അയര്‍ലണ്ട്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള തൊഴിലാളി ഗ്രൂപ്പുകള്‍ ഒരു സംഘടനയില്‍ ചേര്‍ന്നുനിന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഇന്റര്‍നാഷണല്‍ വര്‍ക്കിങ്ങ് മെന്‍സ് അസോസിയേഷന്‍ എന്നായിരുന്നു അന്ന് ഒത്തുചേര്‍ന്ന സംഘത്തിന്റെ പേര്. 1864 സെപ്റ്റംബര്‍ 28ന് നടന്ന ആദ്യ സമ്മേളനത്തില്‍ പ്രതിനിധി ലിസ്റ്റിലെ അവസാനപേരുകാരനായി, സ്വന്തം നിലയില്‍ യൂണിയനുകളുടെയൊന്നും പ്രതിനിധിയല്ലാതെ ഒരു പത്രപ്രവത്തകനും സമ്മേളനത്തില്‍ ഉണ്ടായിരുന്നു. പ്രസംഗിക്കാനൊന്നും അദ്ദേഹത്തിന് അവസരം കിട്ടിയില്ല. പേര് കാള്‍ മാര്‍ക്‌സ്. അന്ന് കൂടിയവരില്‍നിന്ന് സംഘടനയുടെ നിയമാവലിയും മറ്റുരേഖകളും എഴുതിയുണ്ടാക്കാന്‍ ഒരു സബ്കമ്മിറ്റിയെ തെരഞ്ഞെടുത്തു. കാള്‍ മാര്‍ക്‌സ് ആ സബ് കമ്മിറ്റിയില്‍ അംഗമായി. നല്ല അറിവും എഴുതാന്‍ കഴിവുമുണ്ടായതുകൊണ്ട് സബ് കമ്മിറ്റിയിലെ ബാക്കിയുള്ളവര്‍ മുഴുവന്‍ ജോലിയും മാര്‍ക്‌സിനെ ഏല്‍പ്പിച്ചിരുന്നു. ആരുമറിയാത്ത കാള്‍ മാര്‍ക്‌സ് അങ്ങനെ യൂറോപ്യന്‍ തൊഴിലാളികള്‍ക്കുവേണ്ട നയപരിപാടികളുടെ മുഴുവന്‍ രേഖകളും തയാറാക്കിത്തുടങ്ങി.

അങ്ങിനെ മാര്‍ക്‌സ് താത്വികാചാര്യനായി

പെട്ടെന്നാണ് മാര്‍ക്‌സ് ആ സംഘടനയുടെ താത്വികാചാര്യനായത്. മൂന്ന് കൊല്ലം കഴിഞ്ഞ് മൂലധനം എന്ന പുസ്തകം കൂടി പ്രസിദ്ധീകരിച്ചതോടെ മാര്‍ക്‌സിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന നിലയില്‍ സംഘടന 

പിരിയാന്‍ തുടങ്ങി. യൂറോപ്പിലെ ആദ്യത്തെ തൊഴിലാളിപ്രസ്ഥാനങ്ങളെ അങ്ങനെ മാര്‍ക്‌സിസ്റ്റുകള്‍ തട്ടിയെടുത്തു. പിന്നീട്, ഇവരുടെ (അന്ധ) വിശ്വാസങ്ങളെ എതിര്‍ത്ത തൊഴിലാളി നേതാക്കളെയെല്ലാം ചവുട്ടിപ്പുറത്താക്കാനും തുടങ്ങി. ശാസ്ത്രീയമായ രീതികളില്‍ വികസിച്ചിട്ടില്ലാത്ത കുറച്ചാളുകള്‍ മനഃശാസ്ത്രത്തില്‍ ഫ്രോയ്ഡിന്റേതുപോലെ മാര്‍ക്‌സിയന്‍ വിശ്വാസങ്ങളെയും പെട്ടെന്നുതന്നെ ഏറ്റെടുത്തു. എഴുത്തുകാര

നും നല്ലൊരു പ്രാസംഗികനുമായിരുന്ന മാര്‍ക്‌സ് എതിരാളികളുടെ വാദങ്ങളെ അടിച്ചമര്‍ത്താന്‍ തെല്ലും ദയകാട്ടിയിരുന്നില്ല. തന്റെ വാദങ്ങളെയെല്ലാം എങ്ങനെയും ന്യായീകരിയ്‌ക്കാനുള്ള അതിയായ സാമര്‍ഥ്യം മാര്‍ക്‌സിനുണ്ടായിരുന്നു. കമ്യൂണിസ്റ്റുകള്‍ എന്ന പുതിയവര്‍ഗം അങ്ങനെയാണ് ലോകത്ത് ഉദിച്ചുയരുന്നത്. 

1917 മാര്‍ച്ചില്‍ റഷ്യയില്‍ സര്‍ ചക്രവര്‍ത്തിയെ അധികാരഭൃഷ്ടനാക്കിക്കൊണ്ട് പുതിയ ഭരണകൂടം സ്ഥാപിച്ചു. ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരും ഒരുമിച്ചുചേര്‍ന്നാണ് സര്‍ ചക്രവര്‍ത്തിയെ പുറത്താക്കിയത്. ഒരു ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തി. ബോള്‍ഷെവിക്കുകള്‍ എന്ന കമ്യൂണിസ്റ്റുകാരായിരുന്നു ഇടക്കാല സര്‍ക്കാരിലെ ഭൂരിപക്ഷവും. വ്‌ളാഡിമിര്‍ ഇലിയിച്ച് ഉല്യാനോവ് എന്ന ലെനിന്‍ ആയിരുന്നു കമ്യൂണിസ്റ്റുകളുടെ നേതാവ്. അധികാരത്തിലെത്തിയപ്പോള്‍ എല്ലാ പാര്‍ട്ടികളേയും ഉള്‍ക്കൊള്ളിക്കുന്ന ഒരു ജനാധിപത്യവ്യവസ്ഥ അംഗീകരിക്കുമെന്ന് ഉറപ്പുകൊടുത്തെങ്കിലും അധികാരം ലെനിന്റെ കൈയില്‍ ഭദ്രമായപ്പോള്‍ ഏകപാര്‍ട്ടി കമ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

ക്രൂരതയുടെ ലെനിന്‍ലൈന്‍

അപ്പോഴും പലയിടത്തുനിന്നായി എതിര്‍പ്പുകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. പ്രത്യേകിച്ച് ജനാധിപത്യവാദികളുടെ ഭാഗത്തുനിന്ന്. എതിര്‍പ്പുകളെയെല്ലാം അടിച്ചമര്‍ത്തുന്നതിനായി 1917 ഡിസംബര്‍ 20ന് ചെക് എന്ന രഹസ്യപ്പോലീസ് സംഘടന രൂപപ്പെടുത്തിയതായി ലെനിന്‍ പ്രഖ്യാപിച്ചു. ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരതകളുടെ ആരംഭമായിരുന്നു അത്. ചുവപ്പ് ഭീകരതയുടെ വിളയാട്ടം. 

എതിര്‍ത്തവരെയെല്ലാം യാതൊരു കരുണയുമില്ലാതെ കൊന്നൊടുക്കാന്‍ ലെനിന്‍ തന്റെ ‘സഖാക്കള്‍ക്ക്’ ടെലിഗ്രാമുകള്‍ അയച്ചു. കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ തിരിയുമോ എന്ന് ഭയമുള്ളവരെയെല്ലാം, കുറ്റമൊന്നുമില്ലെങ്കിലും തടവിലാക്കാനും ഉന്മൂലനം ചെയ്യാനും ലെനിന്‍ തീരുമാനമെടുത്തു. അതിനായി ലെനിന്റെ വലംകൈയും ചെകയുടെ തലവനുമായിരുന്ന ഫീലിക്‌സ് എഡ്മന്‍ടോവിച്ച് ഡിറന്‍സ്‌കിയും മുന്നിലുണ്ടായിരുന്നു.  ബുദ്ധിജീവികള്‍, ചിന്തകര്‍, ഉയര്‍ന്ന ഉദ്യോഗത്തിലിരുന്നവര്‍ എന്നിവരെയെല്ലാം തടവിലാക്കി. നൂറുകണക്കിനാളുകളെ ഒരുമിച്ച് നിരത്തി നിര്‍ത്തി വെടിവച്ച് കൊന്നു. ചിലരെ കൂട്ടത്തോടെ നദികളില്‍ മുക്കിക്കൊന്നു. 

 സര്‍ ചക്രവര്‍ത്തിയുടെ കുടുംബത്തിലെ ഓരോരുത്തരെയും തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി. എതിര്‍ക്കുന്നവരെയെല്ലാം ജനശത്രുക്കളെന്ന് മുദ്രകുത്തി. മറ്റു പാര്‍ട്ടികളിലെ നേതാക്കളെയെല്ലാം ജനശത്രുക്കളായി ഭരണകൂടം പ്രഖ്യാപിച്ചു. 

1918 ആഗസ്റ്റ് 15ന് ജനാധിപത്യ വാദികളായ മെന്‍ഷെവിക് പാര്‍ട്ടിയിലെ പ്രമുഖരായ നേതാക്കളെയെല്ലാം ലെനിന്‍ അറസ്റ്റ് ചെയ്തു. വിചാരണപോലുമില്ലാതെ നടത്തിയ ഇത്തരം അതിക്രമങ്ങളേയും കൊലപാതകപരമ്പരകളേയും 

ലെനിന്‍ ന്യായീകരിച്ചത് ബൂര്‍ഷ്വാ ജനാധിപത്യത്തിന്റേയും ബൂര്‍ഷ്വാ നീതിന്യായവ്യവസ്ഥയുടേയും സഹായം തൊഴിലാളി വിപ്ലവത്തിന് ആവശ്യമില്ലെന്ന വാദത്തോടെയായിരുന്നു. ഇതായിരുന്നു തുടക്കവും. 

പാലും തേനുമല്ല ഒഴുക്കിയത് ചോര

റഷ്യക്കുള്ളില്‍ കൊടും കൊലപാതക പരമ്പര നടന്നപ്പോഴും കമ്യൂണിസത്തെപ്പറ്റി പ്രചരിപ്പിച്ചിരുന്നത് പാലും തേനുമൊഴുക്കുന്ന സംവിധാനമെന്നായിരുന്നു. കൂട്ടക്കൊലകളുടേയും അക്രമങ്ങളുടേയും കഥകള്‍ക്കൊപ്പം, കടുത്ത ക്ഷാമത്തേത്തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ പരസ്പരം കൊന്നുതിന്ന് മരിച്ചുവീണതുമെല്ലാം ഫലപ്രദമായി ഒളിച്ചുവച്ചു. 

എഴുപത് കൊല്ലത്തോളം, ഏകദേശം 1990കള്‍ വരെ ഇത് ആരുമറിഞ്ഞില്ല. ഒളിപ്പിച്ചുവച്ചിരുന്ന ആര്‍ക്കൈവുകളില്‍ നിന്നാണ്, സോവിയറ്റ് യൂണിയന്‍ തകര്‍ന്ന ശേഷം ഈ കൊടും ക്രൂരതകള്‍ ലോകമറിയുന്നത്. മറ്റുള്ളവരുടെ കഴുത്തറത്ത് ഒലിപ്പിച്ച ചോരപുരണ്ട ചുവപ്പുകൊടി യഥാര്‍ത്ഥ വിപ്ലവ പതാകയാണെന്ന് ലോകമെമ്പാടുമുള്ള മൃദുലഹൃദയരായ കാല്‍പ്പനികജീവികള്‍ വിശ്വസിച്ചു. ഇന്ത്യയിലും സ്വാതന്ത്ര്യസമരത്തിലേര്‍പ്പെട്ടിരുന്ന പലരുടെയും മനസ്സില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ കടന്നുകയറിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ചാല്‍ പുതിയ ഭരണസംവിധാനം ഉണ്ടാക്കുന്നതെങ്ങനെ എന്ന് എല്ലാവരും ചിന്തിച്ചിരുന്നു. അമേരിക്കയുടേയും ബ്രിട്ടന്റേയും പോലെ മുതലാളിത്ത വഴിയോ അതോ സോവിയറ്റ് മാതൃകയിലെ ഭരണസംവിധാനമോ? ഇതായിരുന്നു സംശയം. സോവിയറ്റ് കപടപ്രചാരണങ്ങള്‍ വിശ്വസിച്ചു പോയാല്‍ രണ്ടാമത്തെ വഴി തെരഞ്ഞെടുക്കുന്നത് സ്വാഭാവികം മാത്രം.

                                                                                                                                             (തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.