Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹമനസ്സാക്ഷി ഉണരണമെന്ന് എഴുത്തുകാര്‍, സർക്കാർ പീഡനത്തിന് കുട പിടിക്കുന്നു, രാഷ്‌ട്രീയത്തണലിൽ പ്രതികൾ രക്ഷപ്പെടുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 31, 2019, 02:28 pm IST
in Kerala

കൊച്ചി: വാളയാറില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ക്രൂരമായ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സാഹചര്യവും അതിനോടുള്ള ഭരണകൂട മൃദുസമീപനവും പ്രതിഷേധാര്‍ഹമാണെന്ന് എഴുത്തുകാര്‍ പ്രതികരിച്ചു. മഹാകവി അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍ തുടങ്ങിയ ഇരുപതോളം എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് ഭരണകൂട അനാസ്ഥയ്‌ക്കും ഭീകരതയ്‌ക്കുമെതിരെ പ്രതികരിച്ചത്. 

ജനജീവിതം ദുസ്സഹമാക്കുന്ന ഭരണ സംവിധാനമാണ് കേരളത്തില്‍. സ്ത്രീ ശാക്തീകരണമെന്ന പേരില്‍ കോടികള്‍ ചെലവഴിച്ച് വനിതാമതില്‍ പോലുള്ള കെട്ടുകാഴ്ചകള്‍ നടത്തിയ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ പീഡനത്തിനു വിധേയമായി കൊലചെയ്യപ്പെടുമ്പോള്‍ അതിന് കുടപിടിക്കുന്നത്. മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഭരണകൂട സംവിധാനത്തില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല, പ്രമേയം പറയുന്നു. സാധാരണ ജനങ്ങളുടെയും കുട്ടികളുടെയും ജീവനുവേണ്ടി പൊതുജനം തെരുവിലിറങ്ങേണ്ട സാഹചര്യമാണുള്ളത്. ഈയവസരത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും മൗനം ഭജിച്ചിരിക്കാന്‍ സാധിക്കില്ല. വടക്കോട്ടുമാത്രം തുറന്നുവച്ച കണ്ണുകളും കാതുകളുമായിരിക്കുന്ന സാംസ്‌കാരിക ബുദ്ധിജീവിനാട്യക്കാരുമായി സമരസപ്പെട്ടുപോകാന്‍ സാധിക്കില്ല, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, പ്രമേയം വിശദീകരിക്കുന്നു. 

ഒമ്പതും പതിനൊന്നും വയസ്സുള്ള പെണ്‍കുരുന്നുകള്‍ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാകുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും സംസ്ഥാന ഭരണകൂടം നിരുത്തരവാദപരമായും വിവേചനഭാവത്തോടെയുമാണ് അതിനെ സമീപിച്ചത്. വിനായകന്‍ എന്ന ദളിത് ചെറുപ്പക്കാരന്‍ പോലീസ് ലോക്കപ്പിലും മധു എന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ട മര്‍ദനത്താലും ജിഷ എന്ന പെണ്‍കുട്ടി പെരുമ്പാവൂരിലും ക്രൂരമായി കൊലചെയ്യപ്പെട്ടതും കേരളത്തിലാണ്. വാളയാര്‍ സംഭവത്തില്‍ ലൈംഗികാക്രമണം നടന്നുവെന്ന് വ്യക്തമായിട്ടും ആത്മഹത്യയെന്ന് വിധിയെഴുതുകയും കേസ് അട്ടിമറിക്കുകയുമാണ് സര്‍ക്കാര്‍, പോലീസ് സംവിധാനങ്ങള്‍ ചെയ്തത്. എന്റെ കുട്ടിയെ കൊന്നതാണെന്ന് അമ്മ നിലവിളിച്ചിട്ടുപോലും അതിനു ചെവികൊടുക്കാന്‍ നിയമപാലകരോ നിയമസംവിധാനങ്ങളോ തയാറായില്ല. നിയമലംഘനത്തിലൂടെ രാഷ്‌ട്രീയത്തിന്റെ തണലില്‍ കേസിലെ പ്രതികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ സംവിധാനങ്ങളുള്‍പ്പെടെ ചെയ്തത്, പ്രമേയം വിശദീകരിക്കുന്നു.

മഹാകവി അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍,  പി. നാരായണക്കുറുപ്പ്, സുവര്‍ണ്ണ നാലപ്പാട്ട്, ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍, കല്ലറ അജയന്‍, ടി.പി. സുധാകരന്‍, വിജി തമ്പി, അലി അക്ബര്‍, ഡോ.എന്‍.ആര്‍. മധു, മുരളി പാറപ്പുറം, കാവാലം ശശികുമാര്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ്, ടി.എസ്. നീലാംബരന്‍ തുടങ്ങിയ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധ പ്രമേയത്തില്‍ ഒപ്പുവച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

India

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.