കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഐസിസി അവതരിപ്പിച്ച രാത്രി-പകല്‍ മത്സരങ്ങള്‍ ഇനി ഇന്ത്യയും കളിക്കും. നേരത്തേ ഇതിനോട് നായകന്‍ വിരാട് കോലി വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ കോലി ഇതിനു സമ്മതിച്ചു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഗാംഗുലിക്ക് നല്‍കിയ സ്വീകരണത്തിലാണ് ബിസിസിഐയുടെ നയംമാറ്റത്തെകുറിച്ച് ഗാംഗുലി വെളിപ്പെടുത്തിയത്.
എന്നാല്‍ ഏതു പരമ്പരയിലാകും പുതിയ പരീക്ഷണം നടത്തുകയെന്ന് പിന്നീടറിയിക്കാമെന്ന് ഗാംഗുലി പറഞ്ഞു. ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിനെ കുറിച്ച് ബിസിസിഐ പലതവണ ആലോചിച്ചെങ്കിലും ഇന്ത്യന്‍ താരങ്ങളുടെ എതിര്‍പ്പ് കാരണം ഇത് മാറ്റിവയ്‌ക്കപ്പെടുകയായിരുന്നു. ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച ടീമിനെതിരെ നേരത്തെ സൗരവ് ഗാംഗുലി തുറന്നടിച്ചിരുന്നു. വിന്‍ഡീസ്- ഓസ്‌ട്രേലിയ ടീമുകളുമായി നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരങ്ങള്‍ ബിസിസിഐ കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ചിരുന്നു.
















