തിരുവനന്തപുരം : പക്ഷാഘാതത്തെ തുടര്‍ന്നു ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ ആശുപത്രിയില്‍. ശ്വാസതടസ്സവും രക്തസമ്മര്‍ദത്തില്‍ വ്യതിയാനവും അനുഭവപ്പെട്ടതോടെയാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
പരിശോധനയില്‍ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. എന്നാല്‍ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ഭരത്ചന്ദ്രനും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തി വിഎസിനെ സന്ദര്‍ശിച്ചു.
















