ഗാന്ധി നഗര്‍ : ഗുജറാത്ത് ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നില്‍. ആറ് മണ്ഡലങ്ങള്‍ ഉള്ളതില്‍ നാലിലും ബിജെപിക്കാണ് മുന്‍ തൂക്കം. രാധന്‍പൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ അല്‍പേഷ് ഥാകൂറാണ് ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപിയില്‍ എത്തിയ അല്‍പേഷ് ഥാകൂര്‍ യുപിഎ സ്ഥാനാര്‍ത്ഥിയെയാണ് പിന്തള്ളിയിരിക്കുന്നത്.
ബനാസ്‌കന്ദ, രാധന്‍പൂര്‍, ഖരേലു, ബയാദ് അമരാവതി, ലുനാവാദേ എന്നിങ്ങനെ ആറ് മണ്ഡലങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്. ഇതോടൊപ്പം ഉത്തര്‍പ്രദേശിലെ 11 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നെങ്കിലും അതില്‍ എട്ടെണ്ണത്തിലും ബിജെപി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.
മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പിലും ബിജെപിയാണ് മുന്നിട്ടു നില്‍ക്കുന്നത്. 99 സീറ്റില്‍ ബിജെയിപിയും 61ല്‍ സഖ്യ കക്ഷിയായ ശിവ്‌സേനയും മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസ് 41 ഉം, എന്‍സിപി 49, സ്വതന്ത്രര്‍ 15 എന്നിങ്ങനെയാണ് ലീഡ് നില.
















